പൊലീസുകാരനെ ഷൊര്‍ണൂരിലെ സ്വകാര്യ കെട്ടിടത്തിന് മുന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തി....

പൊലീസുകാരനെ കടത്തിണ്ണയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പട്ടാമ്പി ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനായ അര്‍ജുന്‍ (36) ആണ് മരിച്ചത്. ഷൊര്‍ണൂരിലെ സ്വകാര്യ കെട്ടിടത്തിന് മുന്നില്‍ ഇന്ന് രാവിലെയാണ് അര്‍ജുനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലക്കാട് കൊടുന്തിരപ്പിള്ളി സ്വദേശിയാണ്. നിലവില്‍ ഷൊര്‍ണൂര്‍ പരുത്തിപ്ര പൊലീസ് ക്വാര്‍ട്ടേഴ്സിലായിരുന്നു താമസം. ഷൊര്‍ണൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി രവികുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി തുടര്‍നടപടികള്‍ ആരംഭിച്ചു.
അതേസമയം മറ്റൊരു സംഭവത്തില്‍ കഴിഞ്ഞദിവസം പൊലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടിയില്‍ സജീവമായി പങ്കെടുക്കുകയും പാട്ടു പാടുകയും ചെയ്ത സിവില്‍ പൊലീസ് ഓഫീസര്‍ വീട്ടിലെത്തി മണിക്കൂറുകള്‍ക്കകം കുഴഞ്ഞുവീണ് മരണപ്പെട്ടിരുന്നു. കോട്ടയം ഈസ്റ്റ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന കാരാപ്പുഴ പതിനാറില്‍ചിറ പുതുശ്ശേരിച്ചിറ സതീഷ് ചന്ദ്രന്‍ (42) ആണ് മരിച്ചത്. ചൊവ്വാഴ്ച നടന്ന ഓണാഘോഷ പരിപാടികളില്‍ സജീവ സാന്നിദ്ധ്യമായിരുന്നെന്ന് സുഹൃത്തുക്കള്‍ .
https://www.facebook.com/Malayalivartha