സങ്കടക്കാഴ്ചയായി.... ഓച്ചിറയില്‍ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസും ഥാര്‍ ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് മരണം

ഓച്ചിറയില്‍ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസും ഥാര്‍ ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് മരണം. ജീപ്പ് പൂര്‍ണമായും തകര്‍ന്നു. ഇന്ന് രാവിലെ ആറ് മണിയോടുകൂടിയായിരുന്നു അപകടം സംഭവിച്ചത്. ചേര്‍ത്തലയിലേക്കു പോയ ഫാസ്റ്റ് പാസഞ്ചര്‍ ബസും എതിര്‍ദിശയില്‍ നിന്നുവന്ന ഥാര്‍ ജീപ്പും ദേശീയ പാതയില്‍ കൂട്ടിയിടിക്കുകയായിരുന്നു.
ബസിന്റെ മുന്‍ഭാഗവും തകര്‍ന്നനിലയിലാണ്. ജീപ്പിലുണ്ടായിരുന്ന തേവലക്കര സ്വദേശികളാണ് മരിച്ചത്. ജീപ്പ് വെട്ടിപൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. ജീപ്പോടിച്ചിരുന്നയാള്‍ ഉറങ്ങിപോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്.
പൊലീസും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. പരിക്കേറ്റവരെ അടുത്തുളള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
"
https://www.facebook.com/Malayalivartha