കൈക്കൂലി പണവുമായി ആര്‍ടി ഓഫീസ് ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍

കണ്ണൂരില്‍ കൈക്കൂലി പണവുമായി ആര്‍ടി ഓഫീസ് ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍. സീനിയര്‍ സൂപ്രണ്ട് തലശേരി സ്വദേശി മഹേഷ് ആണ് പിടിയിലായത്. വാഹന രജിസ്‌ട്രേഷന്‍, റീ രജിസ്‌ട്രേഷന്‍ തുടങ്ങിയ അപേക്ഷകരില്‍ നിന്ന് ഏജന്റ് വഴിയാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്. ഇയാളില്‍നിന്ന് ലഭിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ആര്‍ടി ഓഫീസിലും രാത്രിയില്‍ പരിശോധന നടത്തി. ദിവസങ്ങളായി ഇയാളെ വിജിലന്‍സ് നിരീക്ഷിച്ചുവരികയായിരുന്നു.
https://www.facebook.com/Malayalivartha