43കാരിയുടെ ഹണിട്രാപ്പില്‍ കുടുങ്ങിയത് 37കാരനായ യുവാവ്

ഒരാഴ്ച കൊണ്ട് ഫോണ്‍കോളിലൂടെ യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി 43കാരി. കാസര്‍കോട് സ്വദേശിയായ യുവാവിനെ ഹണി ട്രാപ്പില്‍ കുടുക്കിയ കേസില്‍ ആറംഗ സംഘം പോലീസ് പിടിയിലായി. 37കാരനായ യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കി കവര്‍ച്ച നടത്തിയ കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കര്‍ണാടകയിലെ ബൈന്ദൂര്‍ സ്വദേശി സവാദ് (28) ഗുല്‍വാഡി സ്വദേശി സെയ്ഫുള്ള(38), ഹാങ്കലൂര്‍ സ്വദേശി മുഹമ്മദ് നാസിര്‍ ഷരീഫ്(36), അബ്ദുള്‍ സത്താര്‍(23), അസ്മ(43), ശിവമോഗ സ്വദേശി അബ്ദുള്‍ അസീസ്(26) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിന്റെ കൈവശമുണ്ടായിരുന്ന രണ്ട് കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ച, മര്‍ദനമേല്‍പ്പിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.
43കാരിയായ അസ്മയാണ് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കിയത്. ഇരുവരും തമ്മില്‍ ഉണ്ടായ ഫോണ്‍ കോള്‍ ആണ് ബന്ധത്തിന്റെ തുടക്കം. ഒരാഴ്ച മുമ്പ് മാത്രമാണ് ഈ പരിചയം തുടങ്ങിയതും. യുവാവിനെ നേരില്‍ കാണണമെന്നും കുന്ദപുരയിലെ പെട്രോള്‍ പമ്പിന് സമീപം വന്നാല്‍ മതിയെന്നും പറഞ്ഞ് ഉറപ്പിച്ചിരുന്നു. അസമയുടെ വാക്കനുസരിച്ച് സ്ഥലത്തെത്തിയ ശേഷം ഇരുവരും കാറില്‍ യുവതിയുടെ വീട്ടലേക്ക് പോയി. തൊട്ട് പിന്നാലെ സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഇവിടേക്ക് വരികയായിരുന്നു.
പിന്നീട് യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം ഇയാളുടെ കൈവശമുണ്ടായിരുന്ന പണം പ്രതികള്‍ കൈക്കലാക്കുകയായിരുന്നു. കൈയിലുണ്ടായിരുന്ന 6200 രൂപയും യുപിഐ വഴി 30,000 രൂപയും തട്ടിയെടുത്തു. പിന്നീട് യുവാവിന്റെ എടിഎം കാര്‍ഡ് കൈക്കലാക്കി അതുവഴി 40,000 രൂപയും പിന്‍വലിച്ചതിന് ശേഷമാണ് ഇയാളെ പോകാന്‍ അനുവദിച്ചത്.
https://www.facebook.com/Malayalivartha