ടോള്‍ ഈടാക്കുന്നതു വിലക്കിയ ഉത്തരവില്‍ മാറ്റമില്ല.... തൃശൂര്‍ - എറണാകുളം ദേശീയ പാതയിലെ ഗതാഗതക്കുരുക്ക് സംബന്ധിച്ച ഹര്‍ജി ഹൈക്കോടതി ഇന്നത്തേയ്ക്ക് മാറ്റി

തൃശൂര്‍ - എറണാകുളം ദേശീയ പാതയിലെ ഗതാഗതക്കുരുക്ക് സംബന്ധിച്ച ഹര്‍ജി ഹൈക്കോടതി ഇന്നത്തേയ്ക്ക് മാറ്റി. ടോള്‍ ഈടാക്കുന്നതു വിലക്കിയ ഉത്തരവില്‍ മാറ്റമില്ല. പ്രശ്ന പരിഹാരത്തിനായി കളക്ടര്‍ നല്‍കിയ നിര്‍ദ്ദേശങ്ങളെല്ലാം പാലിച്ചെന്ന് ദേശീയപാത അതോറിറ്റി കോടതിയില്‍ അറിയിച്ചതിനെ തുടര്‍ന്ന്, റിപ്പോര്‍ട്ട് പരിശോധിച്ചശേഷം ഇന്ന് വീണ്ടും ഹര്‍ജി പരിഗണിക്കാമെന്ന് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
18 നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നതില്‍ 13 എണ്ണം തൃപ്തികരമായി നടപ്പാക്കിയതായി പൊലീസും ഗതാഗതവകുപ്പും ഉറപ്പാക്കിയിട്ടുണ്ടെന്നും മറ്റുളളവയില്‍ പുരോഗതിയുണ്ടെന്നും ഓണ്‍ലൈനില്‍ ഹാജരായ തൃശൂര്‍ കളക്ടര്‍ അറിയിച്ചു.
അതേസമയം, മണ്ണുത്തി - ഇടപ്പിള്ളി ദേശീയപാതയില്‍ ടോള്‍ പിരിവ് പുനരാരംഭിക്കുന്ന കാര്യത്തില്‍ ഹൈക്കോടതി ഇന്ന് തീരുമാനമെടുത്തേക്കും. ദേശീയപാതയില്‍ കുരുക്കു മുറുകിയതിനെ തുടര്‍ന്ന് ആഗസ്റ്റ് ആറു മുതലാണ് പാലിയേക്കരയിലെ ടോള്‍ പിരിവ് നിര്‍ത്തിവച്ചത് .
തുടര്‍ന്ന് പുനഃസ്ഥാപിക്കാനായി എന്‍.എച്ച്.എയും കരാര്‍ കമ്പനിയായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുമതി നല്‍കിയിട്ടുണ്ടായിരുന്നില്ല.
https://www.facebook.com/Malayalivartha