മണ്ണാര്‍മലയില്‍ വീണ്ടും പുലി... നാട്ടുകാര്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറയില്‍ ദൃശ്യം പതിഞ്ഞു, നാട്ടുകാര്‍ ആശങ്കയില്‍

ആശങ്കയോടെ നാട്ടുകാര്‍.... പെരിന്തല്‍മണ്ണ മണ്ണാര്‍മലയില്‍ പതിവായി പുലിയെത്തുന്നു. ഇന്നലെ ഒരേ സ്ഥലത്ത് പുലിയെ കണ്ടത് രണ്ട് തവണ. നാട്ടുകാര്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറയില്‍ ദൃശ്യം പതിഞ്ഞു. കൂട് സ്ഥാപിച്ചിട്ടും പുലി പിടി തരാതെ വിഹരിക്കുന്നതില്‍ നാട്ടുകാര്‍ ആശങ്കയില്‍. രാത്രി പതിനൊന്നരക്കാണ് സ്ഥിരം വരുന്ന വഴിയിലൂടെ പുലി എത്തിയത്.
പന്ത്രണ്ടിലേറെ തവണയാണ് പുലി ഇതേ ക്യാമറയില്‍ കുടുങ്ങിയത്. എന്നാല്‍ വനംവകുപ്പിന് ഈ പുലിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കൂട് സ്ഥാപിച്ചതിന്റെ പരിസരത്ത് പോലും പുലി ചെന്നിട്ടില്ല. ആറ് മാസത്തിനിടെ 12 തവണയിലേറെ വന്ന പുലി ഒരു മാസമായി രണ്ടിലേറെ തവണ ഇവിടെ വന്ന് പോയിട്ടുണ്ട്.
ക്യാമറയ്ക്ക് മുന്നില്‍ വന്ന് ഇരുന്ന്, കൂട് നിരീക്ഷിച്ച ശേഷമാണ് പുലി സ്ഥലത്ത് നിന്ന് പോയത്. റോഡ് മുറിച്ച് അടക്കം കടന്ന് പുലി പോവുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പുലി കൂട്ടില്‍ കയറാത്ത സാഹചര്യത്തില്‍ മയക്കുവെടി വച്ച് പിടിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാല്‍ വനം വകുപ്പ് വിഷയത്തില്‍ നിസംഗത തുടരുന്നു.
https://www.facebook.com/Malayalivartha