ട്രക്ക് നിയന്ത്രണം വിട്ട് വഴിയാത്രക്കാരുടെ ഇടയിലേ്ക്ക് പാഞ്ഞുകയറി... മൂന്ന് മരണം...ഒമ്പതു പേര്‍ക്ക് പരുക്ക്

മദ്യലഹരിയിലായിരുന്ന ആള്‍ ഓടിച്ച ട്രക്ക് നിയന്ത്രണം വിട്ട് വഴിയാത്രക്കാരുടെ ഇടയിലേ്ക്ക് പാഞ്ഞുകയറി മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ചിലരുടെ നില അതീവ ഗുരുതരമാണ്.
മധ്യപ്രദേശ് ഇന്‍ഡോറിലെ എയര്‍പോര്‍ട്ട് റോഡിലുള്ള ശിക്ഷക് നഗറിലാണ് സംഭവം. മൃതദേഹങ്ങളും പരിക്കേറ്റവരും റോഡില്‍ ചിതറിക്കിടക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ . അപകടത്തില്‍ പത്തിലേറെ വാഹനങ്ങളും തകര്‍ന്നനിലയിലാണ്്. അപകടത്തിനുശേഷം ട്രക്കിന് തീപിടിക്കുകയും ചെയ്തു.
നിയന്ത്രണം വിട്ട ട്രക്ക് ആദ്യം രാമചന്ദ്ര നഗറിലെ ട്രാഫിക് ജങ്ഷനിലെ രണ്ട് ബൈക്കുകളിലാണ് ഇടിച്ചത്. അടിയില്‍ കുടുങ്ങിപ്പോയ ഈ ബൈക്കുകളെയും വലിച്ചുകൊണ്ട് ട്രക്ക് തിരക്കേറിയ റോഡിലൂടെ പോയി. അമിതവേഗതയില്‍ വരുന്ന ട്രക്ക് നിര്‍ത്താന്‍ ആളുകള്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇതിനുശേഷമാണ് നിയന്ത്രണം വിട്ട് അത് വഴിയാത്രക്കാരിലേയ്ക്ക് പാഞ്ഞുകയറിയത്. ബൈക്കുകളുടെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചാണ് ട്രക്കിലേയ്ക്ക് തീ പടര്‍ന്നത്.
"
https://www.facebook.com/Malayalivartha