ടിക്കറ്റ് ബുക്കിംഗില്‍ പുത്തന്‍ മാറ്റം അവതരിപ്പിക്കാന്‍ റെയില്‍വേ

ടിക്കറ്റ് ബുക്കിംഗില്‍ ജനറല്‍ റിസര്‍വേഷന്‍ ആരംഭിച്ച് ആദ്യ 15 മിനിറ്റിനുള്ളില്‍ ടിക്കറ്റ് ബുക്ക് ചെയ്യണമെങ്കില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനാണ് തീരുമാനം. ഒക്ടോബര്‍ ഒന്ന് മുതല്‍ പുതിയ മാറ്റം പ്രാബല്യത്തില്‍ വരും. ഓണ്‍ലൈന്‍ വഴിയും ഐആര്‍സിടിസി വെബ്‌സൈറ്റില്‍ നിന്നും നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാനാണ് ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുള്ളത്. കൗണ്ടറില്‍ നിന്ന് നേരിട്ട് ടിക്കറ്റ് എടുക്കുന്നതിന് ഈ നിബന്ധന ബാധകമല്ല.
നേരത്തെ നാല് മാസം മുന്‍പാണ് മുന്‍കൂട്ടി ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരുന്നത്. ഇത് കഴിഞ്ഞ വര്‍ഷം മുതല്‍ 60 ദിവസത്തിന് മുന്‍പ് മാത്രം എന്ന നിലയിലേക്ക് റെയില്‍വേ മാറ്റിയിരുന്നു. ഒക്ടോബര്‍ ഒന്നുമുതല്‍ ആധാര്‍ ഓതന്റിക്കേറ്റഡ് ആയ ഉപയോക്താക്കള്‍ക്ക് മാത്രമേ ഏത് ട്രെയിനിലും ഐആര്‍സിടിസി വെബ്‌സൈറ്റ് വഴിയും ആപ്പ് വഴിയും ആദ്യ 15 മിനിറ്റില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാവുകയുള്ളൂ. ഏജന്റുമാര്‍ക്ക് ഈ സമയം ടിക്കറ്റ് ബുക്ക് ചെയ്യാനാകില്ലെന്നാണ് വിവരം. നിലവില്‍ തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആധാര്‍ നിര്‍ബന്ധമാണ്.
ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുമ്പോള്‍ വിവിധ ഏജന്‍സികള്‍ കൂട്ടത്തോടെ ടിക്കറ്റ് എടുക്കുന്നത് കാരണം റെയില്‍വേയില്‍ നിന്ന് പലപ്പോഴും സാധാരണ യാത്രക്കാര്‍ക്ക് ടിക്കറ്റ് കിട്ടാത്ത സ്ഥിതിയുണ്ടാകുന്നുണ്ട്. ഇതിന് പരിഹാരമെന്ന നിലയ്ക്കാണ് തത്കാല്‍ ടിക്കറ്റ് ബുക്കിംഗില്‍ ഈ മാറ്റം നടപ്പിലാക്കിയത്. ഉത്സവ സീസണ്‍ ഉള്‍പ്പെടെ മുന്നില്‍ക്കണ്ട് 60 ദിവസം മുമ്പ് ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുമ്പോള്‍ തന്നെ കൂട്ടത്തോടെ ടിക്കറ്റ് എടുത്ത ശേഷം അത ഉയര്‍ന്ന നിരക്കിന് വില്‍ക്കുന്ന ഏജന്‍സികളുടെ പ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് റെയില്‍വേ ഈ മാറ്റം കൊണ്ടുവന്നതെന്നാണ് വിവരം.
https://www.facebook.com/Malayalivartha