വിശ്വാസികളുടെ വിശ്വാസം നേടും... പമ്പാ തീരത്ത് ഇന്ന് ആഗോള അയ്യപ്പ സംഗമം, വന്‍ പദ്ധതികള്‍ പ്രഖ്യാപിക്കും; ക്ഷണം സ്വീകരിച്ചത് തമിഴ്‌നാട് മാത്രം, ബഹിഷ്‌കരിച്ച് പ്രതിപക്ഷവും ബിജെപിയും

ഇന്നത്തെ ആഗോള അയ്യപ്പ സംഗമം ചരിത്രമാകും. തിരുവിതാംകൂര്‍ ദേവസ്വം സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം ഇന്ന് നടക്കും. പമ്പാ തീരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്യുക. ഇതിനായി മുഖ്യമന്ത്രി ഇന്നലെ രാത്രി തന്നെ മുഖ്യമന്ത്രി പമ്പയില്‍ എത്തിയിരുന്നു. പമ്പയില്‍ ഒരുക്കങ്ങളെല്ലാം നേരത്തെ തന്നെ പൂര്‍ണമായിരുന്നു. ആഗോള അയ്യപ്പ സംഗമമെന്നത് പേരില്‍ മാത്രമായി ഒതുങ്ങുമോ എന്ന ആശങ്കയാണ് സര്‍ക്കാരിനും ദേവസ്വത്തിനുമുള്ളത്.
അയ്യപ്പ സംഗമത്തിനായുള്ള ക്ഷണം തമിഴ്‌നാട് സര്‍ക്കാര്‍ മാത്രമാണ് സ്വീകരിച്ചിട്ടുള്ളത്. കേരളത്തിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും മാത്രമാണ് ചടങ്ങിലെ മറ്റ് ക്ഷണിതാക്കള്‍. ആഗോള അയ്യപ്പ സംഗമത്തില്‍ നിന്ന് തമിഴ്‌നാട് ഒഴികെയുള്ള മറ്റു സംസ്ഥാനങ്ങള്‍ പിന്‍വാങ്ങിയതിന് പിന്നില്‍ ചില താല്‍പര്യങ്ങള്‍ ഉണ്ടെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറയുന്നത്. കേരളത്തിലെ പ്രതിപക്ഷവും ബി ജെ പിയും അയ്യപ്പ സംഗമം ബഹിഷ്‌കരിച്ചിട്ടുണ്ട്. ബഹിഷ്‌കരിക്കുന്ന പ്രതിപക്ഷം ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുമെന്നാണ് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ അഭിപ്രായപ്പെട്ടത്.
ശബരിമല അയ്യപ്പന്റെ നാലു കിലോ സ്വര്‍ണ്ണം അടിച്ച് മാറ്റിയതിന്റെ പാപം തീര്‍ക്കാനാണ് അയ്യപ്പ സംഗമമെന്ന് പ്രതിപക്ഷം ആരോപിച്ചു. കേരളം വലിയ സമരത്തിലേക്ക് നീങ്ങുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു. ശബരിമലയിലെ ആചാര ലംഘനത്തിനു നേതൃത്വം നല്‍കിയ മുഖ്യമന്ത്രി അയ്യപ്പ സംഗമത്തിനു ചുക്കാന്‍ പിടിക്കുന്നതിലെ രാഷ്ട്രീയ ലക്ഷ്യങ്ങളും ആത്മാര്‍ത്ഥതയില്ലായ്മയും കേരള ജനതയ്ക്ക് ബോധ്യപ്പെട്ടെന്നാണ് കെ സി വേണുഗോപാല്‍ പറഞ്ഞത്. കേരള സമൂഹം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ പമ്പയിലേക്ക് കാലുകുത്താന്‍ മുഖ്യമന്ത്രിക്ക് കഴിയില്ലെന്നും പശ്ചാത്താപഭാരം കൊണ്ട് വിയര്‍ത്തു പോകുമെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംഗമം സംഘടിപ്പിക്കുന്നതില്‍ ദുരൂഹതയുണ്ടെന്ന് ബി ജെ പി നേതാവ് കുമ്മനം രാജശേഖരന്‍ ആരോപിച്ചു.
ശബരിമലയുടെ വികസനത്തിന് ആഗോള തലത്തിലെ നിര്‍ദ്ദേശം സ്വീകരികുന്നതിനുള്ള വലിയ സംഗമം, അതായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. വിവിധ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരെയും കേന്ദ്ര മന്ത്രിമാരെയും എത്തിക്കും എന്നും അറിയിച്ചാണ് പ്രചാരണം തുടങ്ങിയത്. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും ദില്ലി ലെഫ്റ്റനന്റ് ഗവര്‍ണര്‍ അടക്കയുള്ളവരെയും ക്ഷണിച്ചു. എന്നാല്‍ തമിഴ്‌നാട് മന്ത്രിമാരായ പി കെ ശേഖര്‍ ബാബു, പളനിവേല്‍ ത്യാഗരാജന്‍ എന്നിവര്‍ മാത്രമാണ് എത്തുക. കര്‍ണാടക, ഡല്‍ഹി, തെലങ്കാന സര്‍ക്കാരുകളെ അടക്കം അയ്യപ്പസംഗമത്തിലേക്ക് പ്രതിനിധികളെ അയച്ചിട്ടില്ല. സംഗമത്തിലെ മറ്റ് ക്ഷണിതാക്കളെല്ലാം കേരളത്തിലെ മന്ത്രിമാരും ഉദ്യോഗസ്ഥരുമാണ്. ആഗോള സംഗമം പേരില്‍ മാത്രം ആയോ എന്നാ ചോദ്യമാണ് ഉയകുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രതിനിധികള്‍ എത്തും, എന്നാല്‍ കൂടുതലും വിദേശ പൗരത്വം നേടിയ മലയാളികളാണ്. പന്തളം കൊട്ടാരം പരിപാടിയില്‍ നിന്ന് വിട്ടു നില്‍ക്കും. എന്നാല്‍ എന്‍ എസ് എസ് പ്രതിനിധി പങ്കെടുക്കുന്നത് സര്‍ക്കാരിന് ആശ്വാസം ആണ്. ചുരുക്കത്തില്‍ നിക്ഷേപകര്‍ മാത്രം എത്തുന്ന സംഗമം, ആഗോള അയ്യപ്പ നിക്ഷേപ സംഘവുമായി മാറുമോ എന്നതാണ് ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്ന്.
ശബരിമല അയ്യപ്പനെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നത് പിണറായി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി ആവശ്യപ്പെട്ടു. വിശ്വാസ സംരക്ഷണമെന്ന പേരില്‍ അയ്യപ്പസംഗമം സംഘടിപ്പിക്കുന്നത് സര്‍ക്കാരിന്റെ കാപട്യമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നല്‍കിയ തുറന്ന കത്തിലാണ് കെ സി വേണുഗോപാല്‍ എം പി ഇക്കാര്യം ആവശ്യപ്പെട്ടത്. ശബരിമലയിലെ ആചാര ലംഘനത്തിനു നേതൃത്വം നല്‍കിയ മുഖ്യമന്ത്രി അയ്യപ്പ സംഗമത്തിനു ചുക്കാന്‍ പിടിക്കുന്നതിലെ രാഷ്ട്രീയ ലക്ഷ്യങ്ങളും ആത്മാര്‍ത്ഥതയില്ലായ്മയും കേരള ജനതയ്ക്ക് ബോധ്യപ്പെട്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. കേരള സമൂഹം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ പമ്പയിലേക്ക് കാലുകുത്താന്‍ മുഖ്യമന്ത്രിക്ക് കഴിയില്ലെന്നും പശ്ചാത്താപഭാരം കൊണ്ട് വിയര്‍ത്തു പോകുമെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി.
യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് വിശ്വാസി സമൂഹവുമായി ചര്‍ച്ച നടത്താതെ കോടതി വിധി നടപ്പാക്കാനായി സംസ്ഥാനത്ത് കലാപ അന്തരീക്ഷം സൃഷ്ടിച്ചത് വിശ്വാസികളുടെ മനസ്സില്‍ മുറിവേല്‍പ്പിച്ചിട്ടുണ്ട്. അതിന് കാരണഭൂതനായ ആളുതന്നെ ഇന്ന് ആചാര സംരക്ഷണത്തിനെന്ന പേരില്‍ അയ്യപ്പ സംഗമം നടത്തുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ വിഡ്ഢികളാക്കി ഇത്തരമൊരു പ്രഹസനം നടത്തുന്നത് ലജ്ജാകരമാണ്. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളില്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടയില്‍ ഒരു തരത്തിലുള്ള വികസനവുമുണ്ടായിട്ടില്ല. കുടിവെള്ളം,പമ്പാ ശുചീകരണം, ഭക്തജനത്തിരക്ക് നിയന്ത്രണം,ഗതാഗത സംവിധാനം എന്നിവ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം തുടരുകയാണ്. ഭക്തര്‍ ഭഗവാന് സമര്‍പ്പിക്കുന്ന സ്വര്‍ണ്ണം പോലും സംരക്ഷിക്കാന്‍ കഴിയാത്ത ഈ സര്‍ക്കാരിന് എങ്ങനെയാണ് ഭക്തരുടെ വിശ്വാസം നേടിയെടുക്കാനാവുകയെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു.
സി പി എമ്മിലെ ദേവസ്വം മന്ത്രിമാര്‍ അയ്യപ്പനെ കൈകൂപ്പി വണങ്ങാന്‍ തയ്യാറാകാത്ത് തന്നെ വിശ്വാസത്തോടുള്ള അനാദരവാണ്. സുപ്രീംകോടതിയില്‍ യു ഡി എഫ് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തിരുത്തിയാണ് ആചാരലംഘനത്തിന് ഇടതു സര്‍ക്കാര്‍ കൂട്ടുനിന്നത്. ആ സത്യവാങ്മൂലം പിന്‍വലിക്കാന്‍ താങ്കളുടെ സര്‍ക്കാര്‍ തയ്യാറുണ്ടോ? ചുരുങ്ങിയപക്ഷം നാമജപ ഘോഷയാത്ര നടത്തിയവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാനെങ്കിലും സര്‍ക്കാര്‍ തയ്യാറാണോയെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു.
ആഗോള അയ്യപ്പ സംഗമം ചരിത്രമാകുമെന്നും സംഗമം ബഹിഷ്‌കരിക്കുന്ന പ്രതിപക്ഷം ജനങ്ങളില്‍ നിന്നും ഒറ്റപ്പെടുമെന്നും ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. ബഹിഷ്‌കരണം മൂലം പ്രതിപക്ഷത്തിന് മാത്രമായിരിക്കും നഷ്ടം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പ്രതിനിധികള്‍ ഇല്ലാത്തത് പ്രശ്‌നമല്ല. സ്ഥിരമായി വരുന്ന തീര്‍ത്ഥാടകരെയാണ് സംഗമത്തിലേക്ക് ക്ഷണിച്ചതെന്നും മന്ത്രി വ്യക്തമാക്കി. അയ്യപ്പസംഗമം നിക്ഷേപത്തിനുള്ളതല്ലെന്നും അഭിപ്രായ രൂപീകരണമാണ് നടത്തുകയെന്നും മന്ത്രി വാസവന്‍ വ്യക്തമാക്കി.
ഇതിനായുള്ള ഒരുക്കങ്ങള്‍ പമ്പയില്‍ പൂര്‍ത്തിയായി. 3000ത്തിലധികം പ്രതിനിധികള്‍ അയ്യപ്പസം?ഗമത്തില്‍ പങ്കെടുക്കും. രാവിലെ 9.30ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 3 സെഷനുകളായാണ് ചര്‍ച്ചകള്‍ സംഘടിപ്പിക്കുക. ആഗോള അയ്യപ്പ സംഗമത്തില്‍ വിവിഐപികള്‍ അടക്കം 3000ത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കും. ശബരിമല മാസ്റ്റര്‍ പ്ലാന്‍ ഉള്‍പ്പെടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ സ്‌പോണ്‍സര്‍മാരുടെ സഹായം തേടുമെന്ന് ദേവസ്വം മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് സെഷനുകള്‍ ആയാണ് ചര്‍ച്ചകള്‍ നടക്കുക. ശബരിമല മാസ്റ്റര്‍ പ്ലാന്‍, തീര്‍ത്ഥാടക ടൂറിസം, തിരക്ക് നിയന്ത്രണത്തിനുള്ള മാര്‍ഗങ്ങള്‍ എന്നിവയില്‍ ആണ് പ്രധാന ചര്‍ച്ച.
ആഗോള അയ്യപ്പ സംഗമം ഇന്ന് നടക്കാനിരിക്കെ അതിഥി ആകാനുള്ള ദേവസ്വം ബോര്‍ഡിന്റെ ക്ഷണം സ്വീകരിച്ചത് തമിഴ്‌നാട് സര്‍ക്കാര്‍ മാത്രമാണ്. ചടങ്ങിലെ മറ്റ് ക്ഷണിതാക്കള്‍ കേരളത്തിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും മാത്രമാണ്. മറ്റ് സംസ്ഥാനങ്ങള്‍ പിന്‍വാങ്ങിയതിന് പിന്നില്‍ ചില താല്‍പര്യങ്ങള്‍ ഉണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.
ആഗോള അയ്യപ്പ സംഗമത്തിനു പമ്പാ തീരം ഉണര്‍ന്നു. അവസാന വട്ട തയാറെടുപ്പാണ് പമ്പയില്‍ എവിടെയും. പ്രധാന വേദിയുടെയും പാനല്‍ ചര്‍ച്ചകള്‍ നടക്കുന്ന സമ്മേളന ഹാളുകള്‍. ഭക്ഷണശാലകള്‍, സ്വീകരണ മുറികള്‍ എന്നിവ സജ്ജമായി. 25 രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള 3,500 പ്രതിനിധികള്‍ക്കുള്ള ഇരിപ്പിടമാണു പ്രധാന വേദിയില്‍ തയാറാക്കിയിട്ടുള്ളത്. പമ്പയുടെ പവിത്രത കാത്തുസൂക്ഷിച്ച് മണപ്പുറത്തിന്റെ സ്വാഭാവിക ഘടനയ്ക്ക് ദോഷം വരാതെ പൂര്‍ണമായും ഹരിത ചട്ടം പാലിച്ചാണ് പന്തല്‍ നിര്‍മിച്ചത്. ഇതിനോട് ചേര്‍ന്ന് ഗ്രീന്‍ റൂമുമുണ്ട്.
മീഡിയ റൂം ഉള്‍പ്പെടെ പ്രധാന വേദിയോടു ചേര്‍ന്നാണ്. തറയില്‍ നിന്ന് ഒരടി ഉയരത്തില്‍ പ്ലൈവുഡിലാണു പ്ലാറ്റ്ഫോം. ഹില്‍ടോപ്പില്‍ 2 പന്തലുണ്ട്. പാനല്‍ ചര്‍ച്ചയ്ക്കായി 4,500 ചരുരശ്ര അടി, ഭക്ഷണശാലയ്ക്കായി 7,000 ചതുരശ്ര അടി പന്തലുകള്‍ നിര്‍മിച്ചിട്ടുണ്ട്. പമ്പ തീരത്തും ഭക്ഷണ സൗകര്യമുണ്ട്. ഇതിനായി 7,000 ചതുരശ്രയടിയില്‍ ജര്‍മന്‍ പന്തലാണ് ഒരുക്കിയിട്ടുള്ളത്. കൂടാതെ ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചുള്ള പ്രദര്‍ശന മേളയ്ക്കായി 2000 ചതുരശ്രയടി വിസ്തൃതിയില്‍ മറ്റൊരു പന്തലും ഉണ്ട്. ഇതിനു മുന്‍പില്‍ ഒരുക്കിയ പുലിവാഹനനായ അയ്യപ്പന്റെ ചിത്രം എല്ലാവരെയും ആകര്‍ഷിക്കുന്നുണ്ട്.
മന്ത്രി വി.എന്‍.വാസവന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗങ്ങളായ എ.അജികുമാര്‍, പി.ഡി.സന്തോഷ് കുമാര്‍, റവന്യു-ദേവസ്വം വകുപ്പ് സെക്രട്ടറി എം.ജി.രാജമാണിക്യം, എഡിജിപി എസ്.ശ്രീജിത്ത്, ഡിഐജി അജിതാ ബീഗം, കലക്ടര്‍മാരായ എസ്.പ്രേം കൃഷ്ണന്‍ (പത്തനംതിട്ട), ചേതന്‍കുമാര്‍ മീണ, (കോട്ടയം), പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആര്‍.ആനന്ദ് എന്നിവരുടെ സാന്നിധ്യത്തില്‍ വേദികള്‍ പരിശോധിച്ചു. 300 ടണ്‍ ശേഷിയുള്ള ശീതീകരണ സംവിധാനമാണ് ഓരോ പന്തലിലും ഒരുക്കിയിട്ടുള്ളത്.
പമ്പയില്‍ 20 ന് നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തില്‍ ശബരിമല മാസ്റ്റര്‍ പ്ലാനില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത് 355 കോടി രൂപയുടെ 4 പദ്ധതികള്‍. പവിത്രത കാത്തുസൂക്ഷിച്ച് ശബരിമലയെ സമ്പൂര്‍ണ ഹരിത തീര്‍ഥാടന കേന്ദ്രമാക്കുന്നതിനു ഭക്തരുടെ പിന്തുണ ഉറപ്പാക്കുന്നതിനൊപ്പം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ നിക്ഷേപ സാധ്യത കണ്ടെത്തുന്നതിനുമാണ് ആഗോള അയ്യപ്പ സംഗമം നടത്തുന്നത്. 3 വേദികളിലായി നടക്കുന്ന പാനല്‍ ചര്‍ച്ചകളില്‍ ഏറ്റവും പ്രധാനം മാസ്റ്റര്‍ പ്ലാനാണ്.
പമ്പ ഹില്‍ടോപ് പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിന്നു ഗണപതികോവിലിലേക്കു സുരക്ഷാ പാലം (50 കോടി), സന്നിധാനത്ത് പുതിയ പ്രസാദ മണ്ഡപം , തന്ത്രി, മേല്‍ശാന്തി മഠങ്ങള്‍ ഉള്‍പ്പെടെയുള്ള തിരുമുറ്റം വികസനം, പില്‍ഗ്രിം അമിനിറ്റി സെന്റര്‍ (9.95 കോടി), നിലയ്ക്കല്‍ അടിസ്ഥാന താവളത്തില്‍ സുരക്ഷാ ഇടനാഴി, റോഡുകളെ പരസ്പരം ബന്ധിപ്പിക്കുന്ന പാലങ്ങള്‍, (180 കോടി), അന്നദാന മണ്ഡപം ഉള്‍പ്പെടെ സന്നിധാനത്തെ സന്നിധാനത്തെ പ്രധാന കെട്ടിടങ്ങള്‍ക്ക് അഗ്‌നിരക്ഷാ സംവിധാനങ്ങള്‍ ഒരുക്കല്‍ ( 5 കോടി) എന്നിവയാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്ന പദ്ധതികള്‍. നിര്‍മാണം തുടങ്ങുന്നതിനു വേണ്ടി വിശദമായ പദ്ധതി രേഖ (ഡിപിആര്‍) തയാറാക്കിയതിനാലാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്.
2018ലെ മഹാപ്രളയത്തില്‍ ശബരിമലയില്‍ നിറപുത്തരിക്കുള്ള നെല്‍ക്കതിരുകള്‍ എത്തിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടു. ഇത് പരിഗണിച്ചു വലിയ വെള്ളപ്പൊക്കം ഉണ്ടായാലും പമ്പയില്‍ നിന്നു സന്നിധാനത്തേക്ക് സാധനങ്ങള്‍ എത്തിക്കുന്നതിനും തീര്‍ഥാടകര്‍ക്കു പോകുന്നതിനും തടസ്സങ്ങള്‍ ഉണ്ടാകാതിരിക്കാനാണു പമ്പ ഹില്‍ടോപ് പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിന്നു ഗണപതികോവിലിലേക്കു സുരക്ഷാ പാലം നിര്‍മിക്കുന്നത് . 138 മീറ്റര്‍ നീളവും 10 മീറ്റര്‍ വീതിയുമുള്ള പാലമാണ് ഉദ്ദേശിക്കുന്നത്. ഇതിന് ഇരുവശത്തും 2 മീറ്റര്‍ വീതിയില്‍ നടപ്പാതയും ഉണ്ട്. ബെംഗളൂരു ആസ്ഥാനമായ ഫേസ്ആര്‍ക്കാണ് പദ്ധതി രേഖ തയാറാക്കിയത്.
വാസ്തു ശാസ്ത്ര പ്രകാരം സന്നിധാനത്തിലെ പുതിയ പ്രസാദ മണ്ഡപം, തിരുമുറ്റം വിസ്തൃതി കൂട്ടല്‍, തന്ത്രി, മേല്‍ശാന്തി മഠങ്ങള്‍ , ദേവസ്വം ഓഫിസ്, പില്‍ഗ്രിം അമിനിറ്റി സെന്റര്‍ എന്നിവ ഉള്‍പ്പെടുന്ന സമുച്ചയമാണ് മറ്റൊന്ന്. നിലയ്ക്കല്‍ അടിസ്ഥാന താവള വികസനത്തിനായി 180 കോടിയുടെ വലിയ പദ്ധതിയാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. പാര്‍ക്കിങ് ഗ്രൗണ്ടുകള്‍, ഓഫിസ്, പില്‍ഗ്രിം സെന്ററുകള്‍ എന്നിവയെ ബന്ധിപ്പിച്ച് 9 കിലോമീറ്റര്‍ പുതിയ റോഡ്, സുരക്ഷാ ഇടനാഴി, ഉയരം കുറഞ്ഞ സ്ഥലങ്ങളില്‍ പാലം തുടങ്ങിയവയാണ് ലക്ഷ്യമിട്ടിട്ടുള്ളത്.സുപ്രീംകോടതി നിര്‍ദേശ പ്രകാരം സര്‍ക്കാര്‍ സഹായത്തോടെ 2006ല്‍ ആണ് ശബരിമല മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയത്.
2007ല്‍ സംസ്ഥാന സര്‍ക്കാര്‍ മാസ്റ്റര്‍ പ്ലാന്‍ അംഗീകരിച്ചു. മാസ്റ്റര്‍ പ്ലാന്‍ പദ്ധതികള്‍ നടപ്പാക്കാന്‍ 2009ല്‍ ഹൈക്കോടതി ഉന്നതാധികാര സമിതി രൂപീകരിച്ചു. എന്നാല്‍ ഇക്കോ സ്മാര്‍ട് തയാറാക്കിയ പ്ലാനില്‍ നിരവധി പോരായ്മകള്‍ ഉണ്ടായിരുന്നതിനാല്‍ മാസ്റ്റര്‍ പ്ലാന്‍ കമ്മിറ്റി പൂര്‍ണമായും അംഗീകരിച്ചില്ല. തുടര്‍ന്ന് തിരുവനന്തപുരം എന്‍ജിനീയറിങ് കോളജ് തയാറാക്കിയ പദ്ധതിയാണ് അംഗീകരിച്ച് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. മുഖ്യമന്ത്രിയുടെ ഉദ്ഘാടനത്തിനു ശേഷം മുന്‍ചീഫ് സെക്രട്ടറി കെ.ജയകുമാറാണ് മാസ്റ്റര്‍ പ്ലാന്‍ ചര്‍ച്ചയില്‍ മോഡറേറ്റര്‍. ഉന്നതാധികാര സമിതി അംഗങ്ങള്‍, നയരൂപീകരണ വിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന ചര്‍ച്ചയില്‍ പ്രതിനിധികള്‍ക്ക് നിര്‍ദേശങ്ങള്‍ എഴുതി നല്‍കാം.
"
https://www.facebook.com/Malayalivartha