ലൈസന്‍സില്ലാതെ ഇരുചക്ര വാഹനങ്ങളുമായി കറങ്ങുന്ന കുട്ടികള്‍ പിടിയിലായ കേസില്‍ രക്ഷിതാക്കള്‍ക്ക് പിഴശിക്ഷ വിധിച്ച് കോടതി

ലൈസന്‍സില്ലാതെ ഇരുചക്ര വാഹനങ്ങളുമായി കറങ്ങുന്ന കുട്ടികള്‍ പിടിയിലായ കേസില്‍ രക്ഷിതാക്കള്‍ക്ക് പിഴശിക്ഷ വിധിച്ച് കോടതി . നാദാപുരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജി ശിക്ഷ വിധിച്ചത്.
നിരവധി കേസുകളിലായി ഓരോ രക്ഷിതാക്കള്‍ക്കും 25,500 രൂപയാണ് പിഴ വിധിച്ചത്. ഇതോടൊപ്പം കോടതി പിരിയും വരെ തടവും അനുഭവിക്കേണ്ടി വന്നു.
നാദാപുരം സ്റ്റേഷന്‍ പരിധിയില്‍ മാര്‍ച്ച് 20ന് പുളിക്കൂല്‍ റോഡിലും ഏപ്രില്‍ ഒമ്പതിന് കസ്തുരിക്കുളത്തും മേയ് 18ന് തെരുവന്‍ പറമ്പിലും ജൂണ്‍ എട്ടിന് കുമ്മങ്കോടും ജൂണ്‍ 16ന് കല്ലാച്ചി പൈപ്പ് ലൈന്‍ റോഡിലുമാണ് 16, 17 വയസ്സ് പ്രായമുള്ള പെണ്‍കുട്ടികള്‍ അടക്കമുള്ള കുട്ടി ഡ്രൈവര്‍മാരെ നാദാപുരം എസ്.ഐ എം.പി. വിഷ്ണുവിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
കസ്റ്റഡിയിലെടുത്ത ഇരുചക്ര വാഹനങ്ങളുടെ ഉടമസ്ഥരെ കണ്ടെത്തുകയും മോട്ടോര്‍ വാഹനം നല്‍കിയതിന് രക്ഷിതാക്കള്‍ക്കെതിരെ കേസെടുത്ത് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.
"
പെണ്‍കുട്ടികളടക്കം ഇരുചക്ര വാഹനങ്ങളുമായി എത്തുന്നതും പൊലീസ് കണ്ടെത്തിയിരുന്നു. സ്‌കൂള്‍ സമയങ്ങളില്‍ മൂന്നുപേകുമായി ബൈക്കില്‍ യാത്ര ചെയ്യുന്നതും. ഇത്തരക്കാര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് പൊലീസ് .
https://www.facebook.com/Malayalivartha