ആഗോള അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി... പമ്പാതീരത്തും സമീപ പ്രദേശത്തും കനത്ത സുരക്ഷ

ആഗോള അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒന്‍പതരയോടെയാണ് മുഖ്യമന്ത്രി സംഗമവേദിയില്‍ എത്തിയത്. തന്ത്രി സംഗമത്തിന് തിരി തെളിയിച്ചു.
ദേവസ്വംമന്ത്രി വിഎന്‍ വാസവനാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെ കാറിലാണ് എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സംഗമവേദിയിലേക്കെത്തിയത്. പതിനൊന്നരവരെയാണ് ഉദ്ഘാടന സെഷന്‍. രാവിലെ ആറുമണി മുതലാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചത്. നിരവധി പേര്‍ ഇപ്പോള്‍ തന്നെ അയ്യപ്പ സംഗമത്തിലേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്.
ഉദ്ഘാടനത്തെ തുടര്‍ന്ന് മൂന്ന് സെഷനുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്. മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട് ജയകുമാര്‍ ഐഎഎസിന്റെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചയാണ് ആദ്യത്തേത്.
ശബരിമലയുടെ പ്രശസ്തി ലോകമെമ്പാടും എത്തിക്കുന്നതിനാണ് ആഗോള അയ്യപ്പസംഗമം നടത്തുന്നതെന്ന് ദേവസ്വം പ്രസിഡന്റ് പി എസ് പ്രസിഡന്റ് ചടങ്ങിനിടയില്‍ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുളള അയ്യപ്പ ഭക്തന്‍മാരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും അറിയാനും കൂടിയാണ് അയ്യപ്പസംഗമം പമ്പാനദിയുടെ തീരത്ത് സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മൂവായിരത്തിലധികം ആളുകള്‍ ഇന്ന് ഈ സംഗമത്തില്‍ പങ്കെടുക്കുന്നുണ്ട്. കനത്ത സുരക്ഷയാണ് പമ്പാതീരത്തും സമീപ പ്രദേശത്തും ഒരുക്കിയിട്ടുളളത്.
"
https://www.facebook.com/Malayalivartha