നവരാത്രി വിഗ്രഹഘോഷയാത്രയെ സംസ്ഥാന അതിര്‍ത്തി കളിയിക്കാവിളയില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ സ്വീകരിക്കും....

അനന്തപുരിയിലേക്കുള്ള നവരാത്രി വിഗ്രഹഘോഷയാത്രയെ സംസ്ഥാന അതിര്‍ത്തി കളിയിക്കാവിളയില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ സ്വീകരിക്കും.
നാളെ രാവിലെ 11.30നാണ് സ്വീകരണം. അതിര്‍ത്തിയില്‍ കേരള തമിഴ്നാട് സായുധ സേനാവിഭാഗങ്ങളുടെ നേതൃത്വത്തില്‍ ഘോഷയാത്രയ്ക്ക് ഗാര്‍ഡ് ഒഫ് ഓണര്‍ നല്‍കും.
സംസ്ഥാന സര്‍ക്കാരിന്റെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും വിവിധ ഹൈന്ദവ സംഘടനയുടെയും നേതൃത്വത്തിലാണ് ഘോഷയാത്രയെ സ്വീകരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നാഗാലാന്‍ഡ് ഗവര്‍ണര്‍ ലാ ഗണേശന്‍ സ്വീകരണ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ടായിരുന്നു.
അതേസമയം നവരാത്രി മഹോത്സവവുമായി ബന്ധപ്പെട്ട വിഗ്രഹ ഘോഷയാത്ര സെപ്റ്റംബര്‍ ഇന്ന് ആരംഭിച്ചു. നവരാത്രി വിഗ്രഹങ്ങള്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നിലെ നവരാത്രി മണ്ഡപത്തില്‍ സെപ്റ്റംബര്‍ 22-ന് വൈകുന്നേരം 6:30 നും 7:30 നും ഇടയില്‍ എത്തും.
ശാര്‍ദിയ നവരാത്രി (പ്രധാന നവരാത്രി): 2025-ല്‍ സെപ്റ്റംബര്‍ 22-ന് ആരംഭിച്ച് ഒക്ടോബര്‍ 2-ന് വിജയദശമി ആഘോഷത്തോടെ സമാപിക്കും
https://www.facebook.com/Malayalivartha