സംസ്ഥാനത്ത് മഴ വീണ്ടും സജീവമാകുന്നു... മറ്റെന്നാള്‍ മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്ത 10 ദിവസത്തിനുള്ളില്‍ മൂന്ന് ന്യുനമര്‍ദ്ദങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സൂചന

രണ്ടു ദിവസത്തിനകം സംസ്ഥാനത്ത് മഴ വീണ്ടും സജീവമാകും. 22 മുതല്‍ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് ചിലയിടങ്ങളില്‍ നേരിയ മഴ ലഭിക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്ത 10 ദിവസത്തിനുള്ളില്‍ മൂന്ന് ന്യുനമര്‍ദ്ദങ്ങള്‍ക്ക് സാദ്ധ്യതയേറെയാണ്.
ആദ്യത്തേത് വടക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ 22ന് രൂപപ്പെടുകയും രണ്ടാമത്തെ ന്യുനമര്‍ദ്ദം 25നാണ് രൂപപ്പെടുകയും ചെയ്യുക. ഇത് തീവ്ര ന്യുനമര്‍ദ്ദമായി ഒഡീഷ തീരത്ത് കരയില്‍ പ്രവേശിക്കുന്നതോടെ മഴ ശക്തിയാര്‍ജ്ജിക്കും. മൂന്നാമത്തെ ന്യുനമര്‍ദ്ദം തെക്കന്‍ ചൈന കടലില്‍ നിന്ന് സെപ്തംബര്‍ 30 ഓടെ ബംഗാള്‍ ഉള്‍ക്കടലിലെത്തുമെന്നാണ് പ്രതീക്ഷയുള്ളത്.
"
https://www.facebook.com/Malayalivartha