കര്‍ഷകര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ നേരില്‍ കണ്ടറിഞ്ഞ് സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും....

വയനാട്ടിലെ കാപ്പി കര്‍ഷകര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ നേരില്‍ കണ്ടറിഞ്ഞ് സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. ചുണ്ടേലിലെ റീജനല്‍ കോഫി റിസര്‍ച്ച് സ്റ്റേഷന്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് കാപ്പി കര്‍ഷകരുമായി ഇരുവരും ആശയവിനിമയം നടത്തിയത്.
സെന്റര്‍ ജോ. ഡയറക്ടര്‍ ഡോ. എം. കരുതാമണി, ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ഡോ. രുദ്രഗൗഡ, ബസവരാജ് ചുളക്കി എന്നിവര്‍ ചേര്‍ന്ന് രണ്ടുപേരെയും സ്വീകരിച്ചു.
റിസര്‍ച്ച് സ്റ്റേഷനിലെ ലാബും മറ്റ് പ്രവര്‍ത്തനങ്ങളും ഇരുവരും വിലയിരുത്തി. തുടര്‍ന്ന് കല്‍പറ്റ പുത്തൂര്‍വയലിലെ സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ സന്ദര്‍ശിച്ചു. രാഹുലിനൊപ്പം രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് വയനാട്ടില്‍ എത്തിയ സോണിയ ഗാന്ധി ഇന്നലെ രാവിലെ കണ്ണൂരില്‍നിന്ന് ഹെലികോപ്ടറിലാണ് പടിഞ്ഞാറത്തറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലിറങ്ങിയത്.
https://www.facebook.com/Malayalivartha