തൃശൂര്‍ പാലിയേക്കര ടോള്‍പിരിവിന് ഉപാധികളോടെ ഹൈക്കോടതി അനുമതി....തിങ്കളാഴ്ച ടോള്‍പിരിവ് പുനരാരംഭിക്കും.

ദേശീയപാതയിലെ തൃശൂര്‍ പാലിയേക്കര ടോള്‍പിരിവിന് ഉപാധികളോടെ ഹൈക്കോടതി അനുമതി. ഉത്തരവ് പുറപ്പെടുവിക്കുന്ന തിങ്കളാഴ്ച ടോള്‍പിരിവ് പുനരാരംഭിക്കുന്നു. റോഡിലെ പരിശോധനകള്‍ തുടരുമെന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്,ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
ഗതാഗത പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നാഷണല്‍ ഹൈവേ അതോറിട്ടി ഒഫ് ഇന്ത്യ (എന്‍.എച്ച്.എ.ഐ) ഏറ്റെടുത്ത ജോലികളെക്കുറിച്ച് ഇടക്കാല ട്രാഫിക് മാനേജ്മെന്റ് കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണിത്. മാനേജ്മെന്റ് കമ്മിറ്റി പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കും.
കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങളൊക്കെ പാലിച്ചതിനാല്‍ ടോള്‍ അനുവദിക്കുന്നതില്‍ ഇന്നലെ തീരുമാനം ഉണ്ടാകണമെന്ന് ദേശീയപാത അതോറിട്ടിക്കായി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എ.ആര്‍.എല്‍. സുന്ദരേശന്‍ വാദിച്ചെങ്കിലും ഉപാധികള്‍ വേണ്ടതിനാല്‍ തിങ്കളാഴ്ചയേ ഉത്തരവിടാനാകൂവെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
മേല്‍പ്പാല നിര്‍മ്മാണങ്ങളെ തുടര്‍ന്നുള്ള ഗതാഗതക്കുരുക്കും റോഡിന്റെ ശോച്യാവസ്ഥയും കണക്കിലെടുത്ത് ടോള്‍പിരിവ് നിറുത്തിവയ്ക്കാനായി ആഗസ്റ്റ് ആറിന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ടായിരുന്നു. ഗതാഗതക്കുരുക്ക് മണിക്കൂറുകളോളം നീളുന്നതടക്കം ചൂണ്ടിക്കാട്ടി ടോള്‍പിരിവിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. ഇതിനെതിരെ എന്‍.എച്ച്.എ.ഐ സുപ്രിംകോടതിയെ സമീപിച്ചെങ്കിലും ഫലമൊന്നുമുണ്ടായില്ല.
"
https://www.facebook.com/Malayalivartha