തൃശൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

കേന്ദ്രമന്ത്രി സുരേഷ് ഗോപിയോടുള്ള വിരോധത്തെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. തൃശൂര്‍ വരന്തരപ്പിള്ളിയിലെ നാല് ബിജെപി പ്രവര്‍ത്തകരാണ് സുരേഷ് ഗോപിയുടെ സംവാദ പരിപാടിയില്‍ പങ്കെടുത്തതിനുശേഷം പിറ്റേദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സുരേഷ് ഗോപിയോടുള്ള വിരോധമാണ് പാര്‍ട്ടി വിടാന്‍ കാരണമെന്നും കലുങ്ക് സംവാദത്തിനിടെ ബിജെപി മന്ത്രി അപമാനിച്ചെന്നും പാര്‍ട്ടി വിട്ടവര്‍ പറഞ്ഞു.
'മന്ത്രിയുടെ പെരുമാറ്റത്തില്‍ താത്പര്യമില്ലായ്മ തോന്നിയതുകൊണ്ടാണ് പാര്‍ട്ടി വിട്ടത്. സുരേഷ് ഗോപിയുടെ പ്രജകളല്ല ഞങ്ങള്‍. രാഹുല്‍ ഗാന്ധി സാധാരാണക്കാരുടെ കടയില്‍ പോയി ചായ കുടിക്കും. എന്നാല്‍ എല്ലാവരും പ്രജകളാണെന്ന് കരുതുന്ന സുരേഷ് ഗോപിക്ക് അത് പറ്റില്ല' പാര്‍ട്ടിവിട്ട പ്രസാദ് പറഞ്ഞു.
വരന്തരപ്പിള്ളിയിലെ ബിജെപി പ്രവര്‍ത്തകരായിരുന്ന പ്രസാദ്, രാജശ്രീ, സുമേഷ്, ശാലിനി എന്നിവരും കുടുംബാംഗങ്ങളുമാണ് ബിജെപി വിട്ടത്. ബിജെപി ഭരിക്കുന്ന വേലുപ്പാടം വാര്‍ഡ് അംഗങ്ങളായ സജീവ ബിജെപി പ്രവര്‍ത്തകരായിരുന്നു ഇവര്‍. ഈ മാസം 18ാം തീയതിയാണ് വരന്തരപ്പിള്ളി പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ കലുങ്ക് സംവാദം നടന്നത്. സംവാദ പരിപാടിയില്‍ ആദ്യാവസാനം വരെ പങ്കെടുത്ത ഇവര്‍ പിറ്റേന്ന് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.
https://www.facebook.com/Malayalivartha