ഗുരുവായൂരില്‍ വ്യാപാരി ജീവനൊടുക്കിയത് കൊള്ളപ്പലിശക്കാരന്റെ ഭീഷണിയെ തുടര്‍ന്ന്

ഗുരുവായൂരില്‍ വ്യാപാരി ജീവനൊടുക്കി. 47 കാരനായ മുസ്തഫയാണ് മരിച്ചത്. വീടിന്റെ ടെറസില്‍ തൂങ്ങിമരിക്കുകയായിരുന്നു. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഭീഷണിയുണ്ടെന്നാണ് കുറിപ്പിലുള്ളത്. കൊള്ളപ്പലിശക്കാര്‍ കാരണമാണ് മുസ്തഫ ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മുസ്തഫയെ മകന്റെയും ഭാര്യയുടെയും മുന്നില്‍ മര്‍ദിച്ചിരുന്നുവെന്നും കുടുംബം ആരോപിച്ചു.
മുസ്തഫ ആറ് ലക്ഷം രൂപ വായ്പയെടുത്തിരുന്നു. മാസം 20ശതമാനം പലിശയ്ക്ക് ആണ് പണം നല്‍കിയത്. കൊള്ളപ്പലിശക്കാരന്‍ കച്ചവട സ്ഥാപനത്തില്‍ കയറി മേശവലിപ്പില്‍ നിന്ന് പല തവണ പണം കൊണ്ടുപോയി. 40 ലക്ഷം തിരികെ നല്‍കിയെന്നും ഭൂമിയുള്‍പ്പടെ ഭീഷണിപ്പെടുത്തി കൈക്കലാക്കിയെന്നും ബന്ധുക്കള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha