Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

ആരോഗ്യമേഖലയ്‌ക്കൊപ്പം വിദ്യാഭ്യാസരംഗത്തും മുന്നേറ്റവുമായി ഡോ.ഷംഷീർ വയലിൽ; സൗദി വിപണിയിൽ ഐപിഒ പ്രഖ്യാപിച്ച് ഡോ. ഷംഷീർ ചെയർമാനായ അൽമസാർ അൽഷാമിൽ എഡ്യൂക്കേഷൻ: യുഎഇയിൽ പ്രവർത്തനം ആരംഭിച്ച കമ്പനി സൗദിയിൽ ലിസ്റ്റ് ചെയ്യുന്നത് അപൂർവം...

27 OCTOBER 2025 05:19 PM IST
മലയാളി വാര്‍ത്ത

മിഡിൽ ഈസ്റ്റിലെ ആരോഗ്യരംഗത്തെ മുന്നേറ്റത്തോടൊപ്പം ഉന്നത വിദ്യാഭ്യാസ മേഖലയിലും ചുവടുറപ്പിച്ച് പ്രമുഖ ആരോഗ്യ സംരംഭകനായ ഡോ. ഷംഷീർ വയലിൽ. ഡോ. ഷംഷീർ ചെയർമാനായ സ്വകാര്യ ഉന്നതവിദ്യാഭ്യാസ ഗ്രൂപ്പ് അൽമസാർ അൽഷാമിൽ എഡ്യൂക്കേഷൻ സൗദിയുടെ ഓഹരി വിപണിയിലേക്ക്. ഓഹരികൾ സൗദി എക്സ്ചേഞ്ച് (തദാവുൾ) പ്രധാന വിപണിയിൽ ലിസ്റ്റ് ചെയ്യും. കമ്പനിയുടെ മൊത്തം ഓഹരി മൂലധനത്തിന്റെ 30 ശതമാനത്തെ പ്രതിനിധീകരിക്കുന്ന 30,720,400 ഓഹരികൾ രജിസ്റ്റർ ചെയ്യാൻ സൗദി ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി, കമ്പനിക്ക് അനുമതി നൽകി. ലിസ്റ്റിങ് പൂർത്തിയാക്കുന്നതോടെ മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഉന്നത വിദ്യാഭ്യാസ ഗ്രൂപ്പായി അൽമസാർ അൽഷാമിൽ എഡ്യൂക്കേഷൻ മാറും.

യുഎഇ ആസ്ഥാനമായുള്ള ഉന്നതവിദ്യാഭ്യാസ, സ്പെഷ്യൽ എഡ്യൂക്കേഷൻ ഗ്രൂപ്പ് സൗദി അറേബ്യൻ ഓഹരിവിപണിയിലേക്ക് കടക്കുന്നത് ഗൾഫ് വിദ്യാഭ്യാസ മേഖലയിൽ അപൂർവവും ചരിത്രപരവുമായ നീക്കമാണ്.ജിസിസിയിലുടനീളം സ്പെഷ്യൽ എഡ്യൂക്കേഷൻ ഉൾപ്പെടുന്ന വിദ്യാഭ്യാസ മേഖലയിൽ നേതൃത്വം ഉറപ്പാക്കുകയാണ് അൽമസാറിന്റെ ലക്ഷ്യം.

ശക്തമായ വളർച്ചയിൽ നിന്ന് ഐപിഒയിലേക്ക്

ഡോ. ഷംഷീറിന്റെ നേതൃത്വത്തിൽ അൽമസാർ മികച്ച വളർച്ചയാണ് നേടിയിട്ടുള്ളത്. വരുമാനം 2022- ലെ 181 ദശലക്ഷം സൗദി റിയാലിൽ നിന്ന് (4,247 ദശലക്ഷം രൂപ) 2024-ൽ 437 ദശലക്ഷം സൗദി റിയാൽ ആയി (10,257 ദശലക്ഷം രൂപ) ഉയർന്നു. സംയുക്ത വാർഷിക വളർച്ച നിരക്ക് 55 ശതമാനം കൈവരിച്ച് EBITDA 215.6 ദശലക്ഷം സൗദി റിയാലായി (5,058 ദശലക്ഷം രൂപ) ഉയർന്നു.

സൗദിയിലെ ഹ്യൂമൻ ഡെവലപ്മെന്റ് കമ്പനി, ഹ്യൂമൻ റീഹാബിലിറ്റേഷൻ കമ്പനി, മിഡിൽസെക്സ്സ് യൂണിവേഴ്സിറ്റി ദുബായ്, യുഎഇയിലെ നെമ ഹോൾഡിംഗ് കമ്പനി എന്നീ ഉപസ്ഥാപനങ്ങളിലൂടെ 28,000-ലധികം കുട്ടികൾക്ക് പഠനവും പരിചരണവും നൽകുന്ന ഗ്രൂപ്പിനു കീഴിൽ 39 ഡേ കെയർ സെന്ററുകൾ, 14 സ്കൂളുകൾ, 3 ക്ലിനിക്കുകൾ എന്നിവയാണുള്ളത്. ഉന്നത വിദ്യാഭ്യാസ പ്ലാറ്റ്ഫോമുകളിലൂടെ 20,000-ലധികം വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചിട്ടുണ്ട്.

‘വളർച്ചയിലെ നിർണ്ണായക വഴിത്തിരിവ്, വൈകാരിക മുഹൂർത്തം’

“ഞങ്ങളുടെ വളർച്ചയിലെ വൈകാരികവും സുപ്രധാനവുമായ ഒരുനിമിഷമാണിത്. ഐപിഒ എന്നതിലുപരി എല്ലാവിദ്യാർത്ഥികൾക്കും പരിമിതികളെ മറികടന്ന് പഠിക്കാനും, ജീവിതത്തിൽ മുന്നേറാനും കൂടുതൽ അവസരങ്ങൾ നൽകാനുള്ള ഞങ്ങളുടെ ദൗത്യത്തിന്റെ പ്രതിഫലനമാണിത്,” ഡോ. ഷംഷീർ വയലിൽ പറഞ്ഞു.

ജിസിസി മേഖലയിലെ വിദ്യാഭ്യാസ-ആരോഗ്യ രംഗത്തെ ഏറ്റവും വലിയ സംയോജിത നിക്ഷേപ സ്ഥാപനങ്ങളിലൊന്നായ അമാനത്ത് ഹോൾഡിങ്സിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ളതാണ് അൽമസാർ അൽഷാമിൽ എഡ്യൂക്കേഷൻ. ഡോ. ഷംഷീർ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാനായ അമാനത്ത് സാമ്പത്തിക വളർച്ചയും സാമൂഹിക പ്രഭാവവും കൂട്ടിയിണക്കുന്ന നിക്ഷേപ മാതൃകയായി മാറിയിട്ടുണ്ട്. മിഡിൽസെക്സ്സ് യൂണിവേഴ്സിറ്റി ദുബായിയെ രാജ്യത്തെ മുൻനിര അന്തർദേശീയ ക്യാമ്പസുകളിലൊന്നാക്കി മാറ്റുകയും, എച്ച്ഡിസി സൗദി അറേബ്യയിലൂടെ സ്പെഷ്യൽ എഡ്യൂക്കേഷൻ രംഗം വിപുലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സമീപകാലത്ത്, ഹെറിയറ്റ് വാട്ട് യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് സൗദി അറേബ്യയിൽ പുതിയ ക്യാമ്പസ് സ്ഥാപിക്കാനുള്ള കരാറിൽ അമാനത്ത് ഒപ്പുവച്ചു.

മിഡിൽ ഈസ്റ്റിലെ ആരോഗ്യ-വിദ്യാഭ്യാസ നിക്ഷേപ മേഖലയിലെ ഡോ. ഷംഷീറിന്റെനേതൃത്വവും സ്വാധീനവും വിപുലീകരിച്ചു കൊണ്ടാണ് സൗദി അറേബ്യയിലെ ഓഹരി വിപണിയിലേക്കുള്ള പ്രവേശം. ഈ ഐപിഒ ഡോ. ഷംഷീറിന്റെ സംരംഭകയാത്രയിലെ മൂന്നാമത്തെ ഐപിഒ ലിസ്റ്റിംഗാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (1 hour ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (2 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (3 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (4 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (4 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (4 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (5 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (5 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (5 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (5 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (5 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (5 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (5 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (5 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (5 hours ago)

Malayali Vartha Recommends