മാസപ്പടി കേസില്‍ അന്തിമവാദം കേള്‍ക്കുന്നത് രണ്ടു മാസങ്ങള്‍ക്ക് ശേഷമെന്ന് ഡല്‍ഹി ഹൈക്കോടതി

സിഎംആര്‍എല്‍ എക്‌സാലോജിക് മാസപ്പടി കേസില്‍ വാദം കേള്‍ക്കുന്നത് വീണ്ടും നീട്ടി ഡല്‍ഹി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി.വീണ ഉള്‍പ്പെട്ട കേസില്‍ കേന്ദ്ര സര്‍ക്കാരിനും എസ്എഫ്ഒയ്ക്കും വേണ്ടി അഭിഭാഷകന്‍ ഹാജരാകാത്തതിനാലാണ് വാദം കേള്‍ക്കുന്നത് വീണ്ടും നീട്ടിയത്. അടുത്ത വര്‍ഷം ജനുവരി 13 നാകും കേസ് വീണ്ടും പരിഗണിക്കുന്നത്.
എസ്എഫ്‌ഐഒ കേസില്‍ സീരിയസ് അല്ലെന്ന് സിഎംആര്‍എല്ലിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയില്‍ വാദിച്ചു. ആര്‍ഒസി (രജിസ്റ്റര്‍ ഓഫ് കമ്പനീസ്) അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് തേടി സിഎംആര്‍എല്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. അതുപ്രകാരം അന്വേഷണ ഏജന്‍സിക്ക് നോട്ടീസ് നല്‍കിയ ഹൈക്കോടതി, റിപ്പോര്‍ട്ട് എഎസ്ജി വഴി നല്‍കണമെന്നും ഉത്തരവിട്ടു. ഡല്‍ഹി ഹൈക്കോടതി ഇന്നുമുതല്‍ വാദം കേള്‍ക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് അന്തിമ വാദം വീണ്ടും നീട്ടിയത്. ജസ്റ്റിസ് നീനു ബെന്‍സാലിന്റെ ബെഞ്ചിന് മുന്‍പാകെയാണ് കേസ് ലിസ്റ്റ് ചെയ്തിരുന്നത്. നേരത്തെ ജസ്റ്റിസ് ഗിരീഷ് കട്പാലിയുടെ ബെഞ്ചിന് മുന്‍പാകെയാണ് ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തിരുന്നതെങ്കിലും റോസ്റ്റര്‍ മാറിയതോടെ ഇത് പുതിയ ബെഞ്ചിന് മുന്നില്‍ എത്തുകയായിരുന്നു.
അതിനിടെ മാസപ്പടി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി കേരള ഹൈക്കോടതി വിശദമായ വാദത്തിന് മാറ്റിയിരിക്കുകയാണ്. അടുത്ത മാസം മൂന്നിന് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഹര്‍ജി പരിഗണിക്കുമെന്നാണ് വിവരം. ആദായ നികുതി വകുപ്പ് സെറ്റില്‍മെന്റ് ബോര്‍ഡ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ ടി, സിഎംആര്‍എല്‍ കമ്പനി അടക്കമുള്ളവരാണ് കേസിലെ എതിര്‍ കക്ഷികള്‍.
https://www.facebook.com/Malayalivartha

























