വിധിയെഴുത്ത് തുടങ്ങി... തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി.... ബൂത്തുകളിൽ വോട്ടർമാരുടെ നിര, ഏഴ് ജില്ലകൾ വിധിയെഴുതുന്നു, പ്രതീക്ഷയോടെ മുന്നണികൾ

വോട്ടെടുപ്പ് ആരംഭിച്ചു.. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി.... ബൂത്തുകളിൽ വോട്ടർമാരുടെ നിര, ഏഴ് ജില്ലകൾ വിധിയെഴുതുന്നു. രാവിലെ ഏഴു മണിമുതൽ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. തിരുവനന്തപുരം , കൊല്ലം, പത്തനം തിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
വിധിയെഴുതുന്നത് 595 തദ്ദേശ സ്ഥാപനങ്ങൾ. 36,630 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്. ആകെ 1,32,83,789 വോട്ടർമാരാണ് പട്ടികയിലുള്ളത് (പുരുഷൻമാർ - 62,51,219, സ്ത്രീകൾ - 70,32,444, ട്രാൻസ്ജെൻഡർ - 126). 456 പ്രവാസി വോട്ടർമാരും പട്ടികയിലുണ്ട്. പഞ്ചായത്തുകളിൽ ആകെ 1,01,46,336 ഉം, മുനിസിപ്പാലിറ്റികളിൽ 15,58,524 ഉം, കോർപ്പറേഷനുകളിൽ 15,78,929 വോട്ടർമാരും ആണുള്ളത്. ആകെ 36630 സ്ഥാനാർത്ഥികളാണ് (17056 പുരുഷന്മാരും, 19573 സ്ത്രീകളും, ഒരു ട്രാൻസ്ജെൻഡറും) മത്സരിക്കുന്നത്.
അതേസമയം ബൂത്തുകളിൽ നീണ്ട നിരയാണ് കാണപ്പെടുന്നത്. അതിരാവിലെ തന്നെ വോട്ട് ചെയ്യാനായി എല്ലായിടത്തും നീണ്ട നിരയാണുള്ളത്. . മൂന്നിടങ്ങളിലെ സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് അവിടെ വോട്ടെടുപ്പ് മാറ്റിവെച്ചു.
https://www.facebook.com/Malayalivartha

























