ശബരിമല, പൊങ്കൽ തിരക്ക് പരിഗണിച്ച് സ്‌പെഷൽ ട്രെയിനുകളുടെ സർവീസ് റെയിൽവേ ജനുവരി അവസാനം വരെ നീട്ടി...

ട്രെയിൻ സർവ്വീസ് നീട്ടി.... ശബരിമല, പൊങ്കൽ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി- കൊല്ലം, എസ്എംവിടി ബംഗളൂരു - തിരുവനന്തപുരം നോർത്ത് സ്‌പെഷൽ ട്രെയിനുകളുടെ സർവീസ് റെയിൽവേ ജനുവരി അവസാനം വരെ നീട്ടി. നിലവിൽ ഡിസംബർ അവസാനം വരെയുള്ള സർവീസുകളാണു നീട്ടിയിരിക്കുന്നത്.
ബംഗളൂരു വഴിയുള്ള ഹുബ്ബള്ളി - കൊല്ലം സ്‌പെഷൽ (07313) ജനുവരി 25 വരെയും കൊല്ലം എസ്എംവിടി ബംഗളൂരു (07314) സ്‌പെഷൽ ജനുവരി 26 വരെയും സർവീസ് നടത്തും. ഹുബ്ബള്ളിയിൽ നിന്നു ഞായറാഴ്ചകളിലും കൊല്ലത്ത് നിന്നു തിങ്കളാഴ്ചകളിലുമാണ് സർവീസുകളുള്ളത്.
എസ്എംവിടി ബംഗളൂരു -തിരുവനന്തപുരം നോർത്ത് (06523) ജനുവരി 26 വരെയും തിരുവനന്തപുരം നോർത്ത്എസ്എംവിടി ബംഗളൂരു (06524) 27 വരെയും സർവീസ് നടത്തും. ബംഗളൂരുവിൽ നിന്ന് തിങ്കളാഴ്ചകളിലും തിരുവനന്തപുരത്ത് നിന്നു ചൊവ്വാഴ്ചകളിലുമാണു സർവീസ്.
എസ്എംവിടി ബംഗളൂരു - തിരുവനന്തപുരം നോർത്ത് (06547) ജനുവരി 29 വരെയും തിരുവനന്തപുരം നോർത്ത് എസ്എംവിടി ബംഗളൂരു (06548) 30 വരെയും സർവീസ് നടത്തും. ബംഗളൂരുവിൽ നിന്നു ബുധനാഴ്ചകളിലും തിരുവനന്തപുരത്ത് നിന്ന് വ്യാഴാഴ്ചകളിലുമാണു സർവീസ്.
എസ്എംവിടി ബംഗളൂരു - തിരുവനന്തപുരം നോർത്ത് (06555) ജനുവരി 30 വരെയും തിരുവനന്തപുരം നോർത്ത്എസ്എംവിടി ബംഗളൂരു (06556) ഫെബ്രുവരി ഒന്നു വരെയും സർവീസ് നടത്തും. ബംഗളൂരുവിൽ നിന്നു വെള്ളിയാഴ്ചകളിലും തിരുവനന്തപുരത്ത് നിന്നു ഞായറാഴ്ചകളിലുമാണു സർവീസ് നടത്തുക.
"
https://www.facebook.com/Malayalivartha


























