ദിലീപിന്റെത് മന്ത്രവാദമോ കൂടോത്രമോ മാനേജ് മെന്റോ ? അകാലവിയോഗങ്ങൾ ചർച്ചയാവുന്നു

കേസിൽ നിന്നും ദിലീപ് കുറ്റവിമുക്തനായതോടെ നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിൽ കിങ്പിൻ ആയവർ എങ്ങനെയാണ് അകാലത്തിൽ മരിച്ചതെന്ന ചോദ്യത്തിന് പ്രസക്തി വർധിക്കുന്നു. കേസിൽ നിർണായക ശക്തികളായവർ അകാലത്തിൽ മരിച്ചുവീഴുകയായിരുന്നു. പ്രാർത്ഥനയാണോ കൂടോത്രമാണോ എന്നറിയാതെ ... ദിലിപ് ചില ക്ഷേത്രങ്ങൾ സന്ദർശിച്ചതും ശക്തിപൂജകൾ നടത്തിയതും വാർത്തയായി മാറിയിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ തെളിവില്ലാത്തതിന്‌റെ പേരില്‍ ദിലീപിനെ സെഷന്‍സ് കോടതി കുറ്റവിമുക്തനാക്കുമ്പോള്‍ കേസില്‍ നിര്‍ണ്ണായക ഇടപെടല്‍ നടത്തിയ അന്വേഷണോദ്യോഗസ്ഥന്‍ പ്രഫുല്ല ചന്ദ്രന്‍, പി ടി തോമസ്, സംവിധായകന്‍ ബാലചന്ദ്രകുമാര്‍ എന്നിവരുടെ അകാല വിയോഗം ചര്‍ച്ചയാവുന്നു. ഗൂഢാലോചനക്കുറ്റം ചുമത്തി ദിലീപിനെ അറസ്റ്റു ചെയ്ത ഡിവൈ എസ്പി പ്രഫുല്ലചന്ദ്രന്‍ കഴിഞ്ഞ ഏപ്രിലില്‍ 55 ാംവയസിലാണ് വ്യക്കരോഗത്തെ തുടർന്ന് മരിച്ചത്. ദിലീപ് ഗൂഢാലോചന നടത്തിയെന്നതിന് താന്‍ സാക്ഷിയാണെന്ന് വെളിപ്പെടുത്തി രംഗത്തു വന്ന ബാലചന്ദ്രകുമാറാകട്ടെ 52 മത്തെ വയസില്‍ വൃക്കരോഗത്തത്തുടര്‍ന്നും മരിച്ചു. പി ടി തോമസും അക്കാലത്തിൽ രോഗബാധിതനായി മരിച്ചു.
കേസ് നല്‍കേണ്ടെന്ന് സിനിമാരംഗത്തുള്ള സുഹൃത്തുക്കളടക്കം ഉപദേശിച്ചപ്പോഴും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി കേസെടുപ്പിച്ച കോണ്‍ഗ്രസ് നേതാവ് പി ടി തോമസാണ് കേസിനിടെ മരണമടഞ്ഞ മറ്റൊരാള്‍. തോമസ്പക്‌ഷെ പ്രതിയായി ദിലീപിന്‌റെ പേരു പരാമര്‍ശിച്ചിരുന്നില്ലെന്ന് അടുത്തിടെ വെളിപ്പെടുത്തപ്പെട്ടു.
ദിലീപിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിന് അടുത്തിടെ വാഹനാപകടത്തില്‍ കൈ ഒടിഞ്ഞ് ദീര്‍ഘകാലം ചികില്‍സയില്‍ കഴിയേണ്ടിവന്നിരുന്നു.കുറ്റകൃത്യത്തിന് ഇരയായ നടി അന്നു രാത്രി സഹായം ചോദിച്ചെത്തിയതു നടനും സംവിധായകനുമായ ലാലിന്റെ വീട്ടിലാണ്. ലാലിന്റെ ഉടമസ്ഥതയിലുള്ള ലാൽ മീഡിയയിൽ സിനിമയുടെ ഡബ്ബിങ് ആവശ്യത്തിനുവേണ്ടി തൃശൂരിൽനിന്ന് എറണാകുളത്തേക്കു വരും വഴിയാണു നടിക്കു ദുരനുഭവമുണ്ടായത്.
നടി സംഭവങ്ങൾ വിവരിച്ചപ്പോൾ അതിന്റെ ഗൗരവം തിരിച്ചറിഞ്ഞ ലാൽ നിർമാതാവ് ആന്റോ ജോസഫിനെ വിവരമറിയിച്ചു. അതിനു തൊട്ടുമുൻപുള്ള ദിവസം സിനിമാ സംഘടനകൾ നടത്തിയ പൊതുപരിപാടിയിലേക്ക് അന്നത്തെ ഡിജിപി ലോക്നാഥ് ബെഹ്റയെ ക്ഷണിച്ചുകൊണ്ടുവന്നത് ആന്റോ ജോസഫായിരുന്നു. അതിന്റെ ഓർമയിലാണ് ഇത്തരമൊരു കേസുണ്ടായപ്പോൾ എന്തു നടപടിയെടുക്കണമെന്നറിയാൻ ആന്റോ ജോസഫിനെ വിളിച്ചത്.
ലാലിന്റെ വീട്ടിലേക്കു പോകാൻ ഇറങ്ങുംവഴി ആന്റോ താമസിക്കുന്ന പാർപ്പിട കോളനിയിൽതന്നെ താമസിക്കുന്ന പി.ടി. തോമസ് എംഎൽഎയെ വിവരം അറിയിക്കാൻ ആന്റോ ജോസഫിനു തോന്നിയതാണ് ഈ കേസിലെ നിർണായക നിമിഷം. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ പി.ടി. തോമസ് നേരിട്ട് അതിജീവിതയെക്കണ്ടു വിവരം തിരക്കാൻ തീരുമാനിച്ച് ആന്റോയുടെയൊപ്പം ലാലിന്റെ വീട്ടിലെത്തി.
അതിജീവിതയോടു വിവരം ചോദിച്ചറിഞ്ഞ പി.ടി. തോമസ് അന്നത്തെ എറണാകുളം റേഞ്ച് ഐജി പി. വിജയനെയും സിറ്റി പൊലീസ് കമ്മിഷണർ എം.പി. ദിനേശിനെയും ഫോണിൽ വിളിച്ചു വിവരമറിയിച്ചു. ഉടൻ ഒരു മുതിർന്ന വനിത പൊലീസ് ഉദ്യോഗസ്ഥയെ നേരിട്ടുവിട്ട് അതിജീവിതയുടെ മൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. പി.ടി. തോമസ് ഇടപെട്ടതോടെ കേസിന്റെ ഗതിതന്നെ മാറി. അതിനിടെ സിനിമ മേഖലയിലെ ചിലർ നടിയെ വിളിച്ചും നേരിൽ കണ്ടും കേസ് റിപ്പോർട്ട് ചെയ്യിക്കാതിരിക്കാനുള്ള ശ്രമം നടത്തിയപ്പോൾ പി.ടി. തോമസ് പൊട്ടിത്തെറിച്ചു.
‘‘ഞാൻ ജീവനോടെയുള്ളതു വരെ മോൾക്കൊപ്പം ഞാനുമുണ്ടാവും, ധീരമായി പോരാടണം. രാത്രി ഒൻപതരയോടെയാണ് എറണാകുളം നഗരത്തിൽ മോളെപ്പോലെ ഒരാൾക്കെതിരെ ഇതുണ്ടായത്. അപ്പോൾ നമ്മുടെ സാധാരണ പെൺകുട്ടികളുടെ അവസ്ഥ ആലോചിച്ചിട്ടുണ്ടോ? ഏതറ്റംവരെ പോകാനും ഞാൻ ഒപ്പമുണ്ടാവും’’– പി.ടി പറഞ്ഞു. സാക്ഷിവിസ്താരത്തിൽ പ്രതിഭാഗത്തിന്റെ തിരിച്ചുംമറിച്ചുമുള്ള ചോദ്യങ്ങൾക്കു മുൻപിൽ പതറാതെനിന്ന പി.ടിയുടെ മൊഴികളായിരുന്നു പ്രോസിക്യൂഷൻ കേസിന്റെ ബലം.
കേസിലെ കുറ്റകൃത്യത്തിന് ആവശ്യത്തിലധികം തെളിവുണ്ടെങ്കിലും അതിനു പിന്നിലെ ഗൂഢാലോചനയുടെ കാര്യത്തിലേക്കു ബലപ്പെട്ട തെളിവുകൾ അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നില്ല. അതിന്റെ കുറവു നികത്തിയതു വിചാരണ പാതിവഴി പിന്നിട്ട ഘട്ടത്തിൽ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളാണ്. ഇൗ മൊഴികൾ ദിലീപിനെയും ഒപ്പമുള്ളവരെയും പ്രതിക്കൂട്ടിലാക്കുന്നതായിരുന്നു. അതോടെ സാക്ഷിവിസ്താരം നിർത്തിവച്ചു തുടരന്വേഷണം നടത്താൻ വിചാരണക്കോടതി അനുവദിച്ചു. ഈ അന്വേഷത്തിലാണു ദിലീപിന്റെ സുഹൃത്തും ആലുവയിലെ വ്യവസായിയുമായ ജി. ശരത്തിനെ 13–ാം പ്രതിയാക്കി കുറ്റപത്രം പുതുക്കി വിസ്താരം പുനരാരംഭിച്ചത്.
പ്രഭുല്ലചന്ദ്രന്റെ വിയോഗവും അപ്രതീക്ഷിതമായിരുന്നു. ഡിവൈഎസ്പിയായി സർവീസിൽ ഇരിക്കെ മരിച്ച മൂത്ത സഹോദരനു പിന്നാലെ ഇളയ സഹോദരനും ഡിവൈഎസ്പിയായിരിക്കെ മരിച്ചു. മാവേലിക്കര ചെന്നിത്തല ചെറുകോൽ വാരോട്ടിൽ പരേതരായ കെ. ഭാസ്കരൻ നായരുടെയും പി. തങ്കമ്മയുടെയും മക്കളായി ആലപ്പുഴ ഡിവൈഎസ്പി രവീന്ദ്രപ്രസാദ് 2011 ജനുവരിയിലും അദ്ദേഹത്തിന്റെ ഇളയ സഹോദരൻ ആലപ്പുഴ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ.ബി.
പ്രഫുല്ലചന്ദ്രൻ (55) കഴിഞ്ഞ വർഷമാണ് മരിച്ചത്. സഹോദരങ്ങളായ ഇരുവർക്കും സമാനതകൾ ഏറെയാണ്; ഇരുവരുടെയും മരണം ഡിവൈഎസ്പി ആയിരിക്കെ, അതും മരണ സമയത്ത് ആലപ്പുഴയിലെ ജോലിക്കിടെ. ജേഷ്ഠൻ തിരുവല്ല സിഐയായും അനുജൻ പ്രഫുല്ലചന്ദ്രൻ തിരുവല്ല എസ്ഐയായും ഒരേ കാലഘട്ടത്തിൽ ജോലി ചെയ്തതും അപൂർവസംഭവമാണ്. മൂന്നാറിൽ ഡിവൈഎസ്പി ആയിരിക്കെ തോട്ടം തൊഴിലാളികളുടെ കൂട്ടായ്മ ‘പെമ്പിളൈ ഒരുമെ’യുടെ സമരം ചർച്ചയിലൂടെ ഒത്തുതീർക്കുന്നതിൽ പങ്കുവഹിച്ച് ജനശ്രദ്ധ നേടിയിരുന്നു. ആലുവ സിഐ ആയും ഡിവൈഎസ്പി ആയും ജോലി നോക്കിയ പ്രഫുല്ലചന്ദ്രൻ നടൻ ദിലീപിനെതിരായ കേസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു.
ആലപ്പുഴയിൽ 2011 ജനുവരി 25ന് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു നടന്ന മോക് ഡ്രില്ലിന് ഇടയ്ക്ക് ഫയർ എഞ്ചിന് ഇടയിൽ കുടുങ്ങിയുണ്ടായ ദാരുണമായ അപകടത്തിലാണ് അന്ന് ആലപ്പുഴ ഡിവൈഎസ്പിയായിരിക്കെ പ്രഫുല്ലചന്ദ്രന്റെ ജേഷ്ഠൻ രവീന്ദ്രപ്രസാദ് മരിച്ചത്.
പെരുമ്പാവൂർ സ്വദേശി സുനിൽകുമാർ എന്ന പൾസർ സുനിയാണ് കേസിലെ ഒന്നാംപ്രതി. ദിലീപ് അടക്കം 10 പ്രതികളുണ്ട്. 2017 ഫെബ്രുവരി 17ന് വൈകിട്ട് ഷൂട്ടിംഗിനായി തൃശൂരിൽ നിന്ന് കൊച്ചിയിലേക്ക് വരുന്നതിനിടെയാണ് നടിക്കുനേരെ ആക്രമണമുണ്ടായത്. മാർട്ടിൻ ആന്റണി, ബി.മണികണ്ഠൻ, വി.പി.വിജീഷ്, വടിവാൾ സലിം (എച്ച്.സലിം), പ്രദീപ്, ചാർലി തോമസ് എന്നിവരാണ് രണ്ടുമുതൽ ഏഴുവരെ പ്രതികൾ. മേസ്ത്രി സനിലാണ് (സനിൽകുമാർ) ഒമ്പതാംപ്രതി. രണ്ടാം കുറ്റപത്രത്തിൽ ദിലീപിന്റെ സൃഹൃത്തായ വി.ഐ.പി ശരത് എന്ന ശരത് നായരെയും പ്രതിചേർത്തിരുന്നു.
2017 ജൂലായ് 10ന് ദിലീപ് അറസ്റ്റിലായെങ്കിലും ഒക്ടോബർ മൂന്നിന് കർശന ഉപാധികളോടെ ജാമ്യം ലഭിച്ചു. ദീർഘനാൾ ജയിലിൽ കഴിഞ്ഞ പൾസർ സുനിക്ക് 2024 സെപ്തംബറിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചു. 2018 മാർച്ച് എട്ടിനാണ് വിചാരണ തുടങ്ങിയത്. കൂട്ടമാനഭംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവ് നശിപ്പിക്കൽ, അശ്ളീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ എന്നിവയിൽ ഗൂഢാലോചന നടത്തിയെന്നാണ് ദിലീപിനെതിരായ കുറ്റം.
കേസിൽ ഏറ്റവും നിർണായകമായ തെളിവുകളിൽ ഒന്ന് അന്തരിച്ച സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലായിരുന്നു. അന്ന് കൃത്യം നടത്തിയതിന് ശേഷം പൾസർ സുനി ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയെന്ന വെളിപ്പെടുത്തലാണ് ബാലചന്ദ്രകുമാർ നടത്തിയത്. ഇതിൽ പ്രധാന സാക്ഷി കൂടിയായി അദ്ദേഹം മാറി. കേസിൽ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളുടെ പ്രധാന ഭാഗങ്ങൾ ഇങ്ങനെയാണ്.
'നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയെ പൊലീസ് അറസ്റ്റ് ചെയ്‌തെന്ന് ടിവിയിലൂടെയാണ് കണ്ടത്. അന്ന് ഇക്കാര്യം ദിലീപിനെ വിളിച്ച് ചോദിച്ചപ്പോൾ തനിക്കറിയില്ലെന്ന കളവാണ് പറഞ്ഞത്. കേസിൽ ദിലീപ് എട്ടാം പ്രതിയായതോടെ തന്നെ കാണണമെന്ന് അറിയിച്ചതിനെ തുടർന്ന് അവിടെ എത്തി. പൾസർ സുനിയെ കണ്ടെന്ന് ആരോടും വെളിപ്പെടുത്തരുതെന്ന് ദിലീപ് തന്നോട് ആവശ്യപ്പെട്ടു. പൾസർ സുനിയെ കണ്ട കാര്യം താൻ പറയില്ലെന്ന് ഉറപ്പ് ലഭിക്കുന്നത് വരെ കാവ്യാ മാധവൻ ഭക്ഷണം പോലും കഴിക്കാതെ കാത്തിരുന്നു. ഇത് കാവ്യ തന്നെയാണ് പറഞ്ഞത്'- ബാലചന്ദ്രകുമാർ അന്ന് വെളിപ്പെടുത്തി.
പൾസർ സുനി ദിലീപിനെ കണ്ട കാര്യം ആരോടും പറയരുതെന്നും അത് ജാമ്യം ലഭിക്കാൻ തടസമാകുമെന്ന് പറഞ്ഞ് ഫോൺ വിളിച്ചത് ദിലീപിന്റെ സഹോദരൻ, സഹോദരി ഭർത്താവ്, കാവ്യ എന്നിവരാണെന്നും ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. ഒടുവിൽ ജാമ്യം ലഭിച്ചപ്പോൾ ദിലീപിന്റെ സഹോദരി ഭർത്താവ് ഫോണിലൂടെ ബന്ധപ്പെട്ടിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥരെ ഉൾപ്പെടെ അപായപ്പെടുത്താനുള്ള ഗൂഡാലോചന നടത്തി ജാമ്യം ലഭിച്ച് വീട്ടിലെത്തി ദിവസങ്ങൾക്കുള്ളിൽ നടിയെ ആക്രമിക്കുന്ന വീഡിയോ ദിലീപ് സ്വന്തം വീട്ടിലിരുന്നു കണ്ടെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തി. ഈ വെളിപ്പെടുത്തലിനെ സാധൂകരിക്കുന്ന തെളിവുകളും ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.
ബാലചന്ദ്രകുമാർ വെളിപ്പെടുത്തലുകൾ നടത്തുമ്പോൾ നടൻ ദിലീപുമായി നല്ല ബന്ധത്തിലായിരുന്നു. വിചാരണ അവസാന ഘട്ടത്തിലെത്തി നിൽക്കെ 2021 ഡിസംബറിലാണ് അദ്ദേഹം ചാനലുകളിലൂടെ വിവരങ്ങൾ പുറത്തുവിട്ടത്. 2017 ൽ നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ, അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ വേണ്ടി ദിലീപിൻ്റെ നേതൃത്വത്തിൽ കേസിൽ ഒന്നാം പ്രതിയായ പൾസർ സുനിയും സംഘവും പദ്ധതിയിടുകയാണെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചിരുന്നെന്നും ബാലചന്ദ്രൻ വെളിപ്പെടുത്തി.
2014 മുതൽ നടൻ ദിലീപുമായി സൗഹൃദത്തിലായിരുന്നു സംവിധായകൻ ബാലചന്ദ്ര കുമാർ. ബാലചന്ദ്ര കുമാർ തന്റെ സിനിമയുടെ പുതിയ കഥ പറയുകയും ദിലീപ് അത് പ്രൊഡ്യൂസ് ചെയ്യാമെന്ന് പറഞ്ഞത് മുതലാണ് ഇരുവരുടെയും സൗഹൃദം ആരംഭിച്ചത്. 2016 ൽ ദിലീപിന്റെ വീട്ടിൽ നിന്ന് തന്നെ പൾസർ സുനിയെ കണ്ടു എന്നും, ദിലീപ് തന്റെ സഹോദരനോട് പൾസർ സുനിയെ കാറിൽ കയറ്റി ബസ് സ്റ്റോപ്പിൽ ഇറക്കാൻ ആവശ്യപ്പെടുകയും ചെയ്തു എന്ന് ബാലചന്ദ്ര കുമാർ മറ്റ് മാധ്യമങ്ങൾക്ക് കൊടുത്ത അഭിമുഖത്തിൽ പറഞ്ഞിരുന്നു. ദിലീപിന്റെ സഹോദരൻ അനൂപ് പൾസർ സുനിയെ ബാലചന്ദ്ര കുമാറിനെ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് 2021ൽ ദിലീപും, ബാലചന്ദ്ര കുമാറും തമ്മിൽ വ്യക്തിപരമായ പ്രശ്നങ്ങൾ ഉണ്ടാവുകയും ഇതോടെ ഇരുവരുടെ സൗഹൃദം ഇല്ലാതാവുകയും ചെയ്തു. ശേഷം ബാലചന്ദ്ര കുമാർ നടിയെ ആക്രമിച്ച കേസിലെ സുപ്രധാന വെളിപ്പെടത്തലുകളുമായി രംഗത്തെത്തിയതോട് കൂടിയാണ് ഇദ്ദേഹത്തെ ആളുകൾ ശ്രദ്ധിച്ച് തുടങ്ങിയത്.
നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെതിരെ ആദ്യം ബലാത്സംഗക്കുറ്റമാണ് ചുമത്തിയത്. എന്നാൽ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ വന്നതോടെ ഗൂഢാലോചന തെളിവുനശിപ്പിക്കൽ തുടങ്ങിയ കൂടുതൽ ഗുരുതരമായ കുറ്റങ്ങളും കേസിൽ ഉൾപ്പെടുത്തി. ഈ വെളിപ്പെടുത്തലുകൾ കേസ് മറ്റൊരു ദിശയിലേക്ക് നയിക്കുകയും ചെയ്തിരുന്നു.
നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപ് തന്റെ വീട്ടിൽ വെച്ച് കണ്ടതിന് താൻ സാക്ഷിയാണെന്നതാണ് ബാലചന്ദ്രകുമാറിൻ്റെ ആരോപണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്. ഇത് മാത്രമല്ല അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഢാലോചനകളും നടന്നതായി ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. ഇതെല്ലാം അന്വേഷണ സംഘത്തിന് കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനും ശക്തമായ നിലപാട് സ്വീകരിക്കാനും സഹായകമായി.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ ഇന്ത്യൻ സിനിമാ ലോകത്ത് വലിയ ചലനമുണ്ടാക്കി. കേസിൽ ദിലീപും മറ്റ് പ്രതികളും നേരിടുന്ന നിയമ നടപടികളിലും ഈ വെളിപ്പെടുത്തലുകൾ നിർണായകമായി. ബാലചന്ദ്രകുമാറിന്റെ മൊഴികൾ അന്വേഷണത്തിൻറെ വിവിധ ഘട്ടങ്ങളിൽ സുപ്രധാനമായി.
നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നിൽ ഒരു സ്ത്രീയുണ്ടെന്നുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്ന സമയത്ത്, ബാലചന്ദ്രകുമാറിൻ്റ വെളിപ്പെടുത്തലുകൾ വളരെ നിർണായകമായിരുന്നു. തുറന്നുപറച്ചിലുകൾക്ക് ശേഷം, മൊഴി മാറ്റാൻ ദിലീപും കൂട്ടരും തന്നെ പ്രേരിപ്പിച്ചുവെന്നും ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു.
ബാലചന്ദ്രകുമാറിന്റെ മൊഴിക്ക് നിയമപരമായ സാധുതയുണ്ടെന്ന് കണ്ടെത്തിയതോടെ, കേസിന്റെ ഗതി പൂർണ്ണമായും മാറി. ബാലചന്ദ്രകുമാറിന്റെ
മൊഴിയുടെ അടിസ്ഥാനത്തിൽ കോടതി കൂടുതൽ അന്വേഷണത്തിന് അനുമതി നൽകുകയും പോലീസ് തുടരന്വേഷണം ആരംഭിക്കുകയും ചെയ്തു. വിചാരണ അന്തിമ ഘട്ടത്തിലെത്തി നിൽക്കെ തുടരന്വേഷണം പ്രഖ്യാപിച്ചത് വലിയ നിയമപോരാട്ടങ്ങൾക്ക് വഴിയൊരുക്കി. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൽ ദിലീപിനും സഹോദരൻ അടക്കമുള്ള മറ്റ് പ്രതികൾക്കുമെതിരെ പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
എന്നാൽ, ബാലചന്ദ്രകുമാർ ഉന്നയിച്ച എല്ലാ ആരോപണങ്ങളും ദിലീപ് നിഷേധിക്കുകയായിരുന്നു. ബാലചന്ദ്രകുമാർ പണം തട്ടാൻ ശ്രമിച്ചു എന്നും ലക്ഷ്യം നടക്കാതെ വന്നപ്പോൾ കള്ളമൊഴികളുമായി രംഗത്തെത്തി എന്നുമാണ് ദിലീപിന്റെ കുടുംബം ആരോപിച്ചത്.
പ്രോസിക്യൂഷന്റെ ഏറ്റവും പ്രധാനപ്പെട്ട സാക്ഷികളിൽ ഒരാളായിരുന്ന ബാലചന്ദ്രകുമാർ 2024 ഡിസംബർ 13ന് വൃക്കരോഗത്തെ തുടർന്ന് മരിക്കുകയായിരുന്നു. തുടരന്വേഷണത്തിന് കാരണമായ അദ്ദേഹത്തിന്റെ ശബ്ദരേഖകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ കോടതിയിൽ നിർണ്ണായകമായിരുന്നു.നടിയെ ആക്രമിച്ചെന്ന കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ശേഷം ദിലീപ് മാധ്യമപ്പടയെ സാക്ഷിയാക്കി സംസാരിച്ചപ്പോള്‍, ഏവരെയും അമ്പരപ്പിച്ചുകൊണ്ട് മുന്‍ഭാര്യ മഞ്ജു വാര്യരുടെ പേരുപറഞ്ഞുകൊണ്ടാണ് തുടങ്ങിയത്. 'ഈ കേസില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും ആ ഗൂഢാലോചന അന്വേഷിക്കണം എന്നും മഞ്ജു പറഞ്ഞതു മുതലാണ് എനിക്കെതിരെ ഗൂഢാലോചന ആരംഭിച്ചത്.'- ഇതുവരെ ഒരു വേദിയിലും മഞ്ജു വാര്യര്‍ക്കെതിരെ ഒന്നും മിണ്ടാതിരുന്ന ദിലീപിന്റെ മാറ്റം അപ്രതീക്ഷിതമായിരുന്നു. വിവാഹ മോചിതരായെങ്കിലും ദിലീപും മഞ്ജു വാര്യരും പരസ്പരം ഇതുവരെ ഒന്നും വിമര്‍ശിച്ച് പറഞ്ഞിരുന്നില്ല എന്നത് കൂടി ഓര്‍ക്കണം. ദിലീപിന്റെ കമന്റ് കേള്‍ക്കേണ്ട താമസം മഞ്ജുവിന് എതിരെ സൈബറാക്രമണവും തുടങ്ങി. തനിക്കെതിരെയാണ് ഗൂഢാലോചന നടന്നത് എന്ന നറേറ്റീവ് വളര്‍ത്താനാണ് ദിലീപിന്റെ ശ്രമം.
തന്നെ പ്രതിയാക്കാന്‍ ഗൂഢാലോചന നടന്നെന്നും എല്ലാം തുടങ്ങിയത് 'അമ്മ'യുടെ യോഗത്തില്‍ മഞ്ജു വാര്യര്‍ നടത്തിയ പ്രസംഗത്തിനു ശേഷമെന്നും ദിലീപ് പറഞ്ഞു. 'അന്നത്തെ പൊലീസ് ഉന്നത ഉദ്യോഗസ്ഥയും ക്രിമിനല്‍ പൊലീസും ചേര്‍ന്നാണ് ഇങ്ങനെയൊരു നടപടിയുണ്ടാക്കിയത്. അതിനായി മുഖ്യപ്രതിയെയും കൂട്ടുപ്രതികളെയും പൊലീസ് കൂട്ടുപിടിച്ചു. പൊലീസ് ചില മാധ്യമങ്ങളെ കൂട്ടുപിടിച്ചു കള്ളക്കഥ മെനഞ്ഞു. ആ കഥ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. പൊലീസിന്റെ കള്ളക്കഥ പൊളിഞ്ഞു.
ഈ കേസില്‍ യഥാര്‍ഥ ഗൂഢാലോചന എന്നു പറയുന്നത് എന്നെ പ്രതിയാക്കാന്‍ ശ്രമിച്ചതാണ്. സമൂഹത്തില്‍ എന്റെ കരിയറും ജീവിതവും നശിപ്പിക്കാനാണ് അങ്ങനെ ചെയ്തത്. കൂടെനിന്ന കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും പ്രാര്‍ഥിച്ചവരോടും നന്ദി പറയുന്നു. വക്കീലായ രാമന്‍പിള്ളയോടും നന്ദി.''ദിലീപ് പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ നടന്നത് കള്ളക്കേസ് എന്നാണ് ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍ പിള്ള പറഞ്ഞത്. കേസില്‍ ദിലീപിനെ വേട്ടയാടുകയായിരുന്നു. ദിലീപിനെ കുടുക്കുന്നതില്‍ അന്നത്തെ സീനിയര്‍ ഉദ്യോഗസ്ഥയ്ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതായും ബി രാമന്‍പിള്ള മാധ്യമങ്ങളോട് പറഞ്ഞു. വിധിയുടെ പൂര്‍ണരൂപം ലഭിച്ച ശേഷം തന്റെ കക്ഷി ഇരയാക്കപ്പെട്ടതാണെങ്കില്‍ നടപടി സ്വീകരിക്കുന്നത് ആലോചിക്കുമെന്നും രാമന്‍ പിള്ള പറഞ്ഞു.
ദിലീപിനെതിരെ നടന്നത് കള്ളക്കേസ് ആണെന്ന് മനസിലാക്കിയത് കൊണ്ടാണ് കേസില്‍ നിന്ന് മാറാതിരുന്നത്. ഇത്രയും കാലം നീണ്ടക്കേസ് തന്റെ 50 വര്‍ഷത്തെ കരിയറിന് ഇടയില്‍ ഉണ്ടായിട്ടില്ല. എന്റെ കാലിന്റെ ഓപ്പറേഷന്‍ വരെ മാറ്റിയത് ഇത് കൊണ്ടാണ്. ബാലചന്ദ്രകുമാര്‍ ഗൂഢാലോചനയുടെ ഭാഗം മാത്രമാണ്. പിടി തോമസ് എന്തു മൊഴി പറയാനാണ്. പിടി തോമസിന് ഒന്നും അറിയില്ലല്ലോ. ദിലീപിനെ പ്രതിയാക്കിയ ശേഷമാണ് കഥ ഉണ്ടാക്കിയത്.
അതിജീവിതയുടെ അമ്മ, അടുത്ത കൂട്ടുകാരി രമ്യ നമ്പീശന്‍ അടക്കമുള്ളവരുടെ പൊലീസ് രേഖപ്പെടുത്തിയ മൊഴി കോടതിയിലുണ്ട്. അമ്മയെ വിസ്തരിച്ചില്ല. രമ്യ നമ്പീശനെ വിസ്തരിച്ചു. ആ മൊഴികളിലെല്ലാം അതിജീവിതയ്ക്ക് സിനിമയിലും അല്ലാതെയും ഒരു ശത്രുവും ഇല്ലെന്നാണ് പറയുന്നത്. പിന്നെ എങ്ങനെ ദിലീപ് ശത്രുവാകും. പോലീസ് രേഖപ്പെടുത്തിയ മൊഴിയൊന്നും സത്യമല്ല. കേസിന്റെ ആവശ്യത്തിനായി പൊലീസ് മൊഴി രേഖപ്പെടുത്തും. മൊഴി മാറിയ പ്രോസിക്യൂഷന്‍ സാക്ഷിയൊക്കെ ഉണ്ട്.' - രാമന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.
2021 ഡിസംബര്‍ ആയപ്പോഴേക്കും 200 സാക്ഷികളെ വിസ്തരിച്ചു. ലാസ്റ്റ് വിറ്റ്‌നസ് ബൈജു പൗലോസ് ആയിരുന്നു. അയാളുടെ മൊഴിയെടുക്കാന്‍ വച്ച ദിവസമാണ് അന്ന് ഒരുകാര്യവുമില്ലാതെ പ്രോസിക്യൂട്ടര്‍ ഇറങ്ങിപ്പോയത്. തുടര്‍ന്ന് പെറ്റീഷന്‍ കൊടുത്തതോടെയാണ് തുടരന്വേഷണം ഉണ്ടായത്. എന്നാല്‍ അയാള്‍ കോടതിയില്‍ ഹാജരായതുമില്ല. അങ്ങനെയാണ് മാറിപ്പോകുന്നത്. അല്ലെങ്കില്‍ 2022 ഏപ്രിലില്‍ തീരേണ്ട കേസാണിത്. ദിലീപിനെ വേട്ടയാടി. ബാലചന്ദ്രകുമാര്‍ ഗൂഢാലോചനയുടെ ഭാഗം മാത്രമാണ്. അയാള്‍ പറയുന്നതൊന്നും അംഗീകരിച്ചില്ല. കേസില്‍ ബാലചന്ദ്രകുമാര്‍ വന്നത് ആസൂത്രിതമായിരുന്നു.
ദിലീപിനെ പ്രതിയാക്കുന്നതിന് വേണ്ടി ഒരു സീനിയര്‍ ഉദ്യോഗസ്ഥന്‍ ആ ടീമിലെ ഏറ്റവും ജൂനിയര്‍ ആയിട്ടുള്ള ബൈജു പൗലോസിനെ അന്വേഷണം ഏല്‍പ്പിച്ചു. ഡിവൈഎസ്പിമാരും എസ്പിമാരുമുണ്ട്. എന്നിട്ടാണ് ബൈജു പൗലോസിനെ ഏല്‍പ്പിച്ചത്. ദിലീപിനെ കുടുക്കുന്നതില്‍ അന്നത്തെ സീനിയര്‍ ഉദ്യോഗസ്ഥയ്ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നു. 200 സാക്ഷികളെ വിസ്തരിച്ച് കഴിഞ്ഞാണ് വെറൊരു ക്രൈം രജിസ്റ്റര്‍ ചെയ്യുന്നത്. ക്രൈം നമ്പര്‍ സിക്‌സ് എന്ന് പറഞ്ഞ്. അന്വേഷണ ഉദ്യോഗസ്ഥന്‍ പരാതിക്കാരനായിട്ട് ദിലീപ് കൊല്ലാന്‍ ഗൂഢാലോചന നടത്തി എന്ന് ഒരു കാര്യവുമില്ലാതെ കേസുമായി വന്നു. തെളിവിന് ഒരു മെമ്മറി കാര്‍ഡ് ഉണ്ടായിരുന്നു. മെമ്മറി കാര്‍ഡ് റിക്കവറി നടത്താന്‍ പ്രതിയെ കസ്റ്റഡിയിലെടുക്കണം. അതിന് ദിലീപിന്റെ പ്രായമായ അമ്മ ഒഴിച്ച് ബാക്കിയെല്ലാവരെയും പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തു. സത്യമല്ലാത്ത തെളിവ് ഹാജരാക്കിയ കേസാണിത്.'- രാമന്‍പിള്ള പറഞ്ഞു.
സെഷന്‍സ് കോടതി കുറ്റവിമുക്തനാക്കിയെങ്കിലും തന്നെ കുടുക്കിയ പോലീസുകാര്‍ക്കും പിന്നില്‍ നിന്ന് കുത്തിയവര്‍ക്കും എതിരെ യുദ്ധം വേണ്ടെന്നാണ് ദിലീപിന്റെ തീരുമാനം. മുന്‍ എഡിജിപി ബി സന്ധ്യ, ബൈജു പൗലോസ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ദിലീപ് കോടതിയെ സമീപിക്കണമെന്ന് നിർബന്ധിക്കുന്നവരുണ്ട്. കോടതി വിധിയുടെ പകര്‍പ്പ് കിട്ടുന്ന മുറയ്ക്ക് തീരുമാനം ഉണ്ടാകുമെന്ന സൂചനയാണ് അഡ്വ.രാമന്‍ പിള്ള നല്‍കുന്നത്. 'മഞ്ജു വാര്യര്‍ പറഞ്ഞിടത്താണ് തനിക്കെതിരെയുള്ള ഗൂഢാലോചന തുടങ്ങിയത്' എന്ന ദിലീപിന്റെ പരസ്യ പ്രസ്താവന ഗൗരവകരമാണ് . അന്വേഷണം വന്നാല്‍, അന്ന് മഞ്ജു വാര്യര്‍ അത്തരമൊരു പ്രസ്താവന നടത്താന്‍ സാഹചര്യമെന്ത് എന്നതില്‍ വ്യക്തത വരുത്തേണ്ടി വരും.
ദിലീപിനെ പ്രതിയാക്കാന്‍ കൃത്യമായ തെളിവുകളില്ലെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയില്‍ പോലും അഭിപ്രായമുണ്ടായിരുന്നുവെന്നും, അന്നത്തെ എ.ഡി.ജി.പി ബി. സന്ധ്യയുടെ പ്രത്യേക താല്പര്യപ്രകാരമാണ് ദിലീപ് പ്രതിയാക്കപ്പെട്ടതെന്നുമാണ് പ്രധാന ആരോപണം.
പള്‍സര്‍ സുനി ജയിലില്‍ നിന്ന് കത്തയച്ച ഉടനെ തന്നെ ദിലീപ് അന്നത്തെ ഡി.ജി.പി ലോക്നാഥ് ബെഹ്റയെ ഫോണിലും നേരിട്ടും വിളിച്ച് പരാതിപ്പെട്ടിരുന്നു. ചുരുങ്ങിയത് നാല് തവണയെങ്കിലും ഈ വിവരം ദിലീപ് ഡി.ജി.പിയെ അറിയിച്ചിട്ടും അത് പരിഗണിക്കാതെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് എന്നാണ് ആരോപണം.
ദിലീപ് പള്‍സര്‍ സുനിയുമായി വിലപേശുകയായിരുന്നു എന്നാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ദിലീപ് ഡി.ജി.പിക്ക് പരാതി നല്‍കിയ വാര്‍ത്ത അക്കാലത്ത് മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.
ഡി.ജി.പിയായിരുന്ന ബെഹ്റയുടെ മൊഴി പിന്നീട് അന്വേഷണ സംഘത്തിന് രേഖപ്പെടുത്തേണ്ടി വന്നു. എന്നാല്‍ ആ മൊഴി 'സീല്‍ഡ് കവറില്‍' ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത് ദുരൂഹത വര്‍ദ്ധിപ്പിച്ചു. ഈ കവര്‍ തുറന്നാല്‍ കേരള പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ 'ഫ്രെയിം അപ്പ്' കഥകള്‍ പുറത്തുവരുമെന്നാണ് പറയുന്നത്.
ഒരു ഉത്തമ പോലീസ് ഉദ്യോഗസ്ഥന്‍ ചെയ്യേണ്ടത് തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിയെ കണ്ടെത്തുക എന്നതാണ്. മറിച്ച്, ഒരാളെ പ്രതിയായി നിശ്ചയിച്ച ശേഷം അയാള്‍ക്കെതിരെ തെളിവുകള്‍ നിര്‍മ്മിച്ചെടുക്കുന്നത് നീതിനിഷേധമാണ്. 2017-ല്‍ ഈ കേസിന്റെ തുടക്കത്തില്‍ തന്നെ ദിലീപിനെ പ്രതിയാക്കാന്‍ തക്കവണ്ണം കൃത്യമായ തെളിവുകള്‍ അന്നുണ്ടായിരുന്നില്ല എന്നത് കോടതി വിധിയിലൂടെ ഇപ്പോള്‍ ശരിവെക്കപ്പെട്ടിരിക്കുകയാണെന്ന് സെന്‍കുമാര്‍ തന്റെ സമൂഹമാധ്യമ കുറിപ്പില്‍ പറഞ്ഞു.
അന്വേഷണസംഘം ഒരു 'ഓപ്പണ്‍ മൈന്‍ഡോടെ' വേണം നീങ്ങാന്‍. 'ഞാന്‍ പറയുന്നവനാണ് പ്രതി' എന്ന മുന്‍വിധിയോടെയുള്ള അന്വേഷണം യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനും നിരപരാധികളെ ക്രൂശിക്കാനും മാത്രമേ ഉപകരിക്കൂ.
'ഇല്ലാത്ത തെളിവ് ഉണ്ടാക്കാന്‍ പോലീസ് പോകരുത്'. കള്ളത്തെളിവുകള്‍ വിചാരണവേളയില്‍ തകര്‍ന്നുപോകുമെന്ന് മാത്രമല്ല, പോലീസിന്റെ വിശ്വാസ്യത തകര്‍ക്കുകയും ചെയ്യും. ദിലീപിന്റെ കാര്യത്തില്‍ 2015-ല്‍ സുനിക്ക് പണം നല്‍കിയെന്ന പ്രോസിക്യൂഷന്‍ വാദം പോലും ഗൂഢാലോചന തെളിയിക്കാന്‍ പര്യാപ്തമല്ലെന്ന് കോടതി കണ്ടെത്തിയതും ഇതിനോട് ചേര്‍ത്തു വായിക്കാം.
താന്‍ സംസ്ഥാന പൊലീസ് മേധാവി ആയിരുന്ന ചുരുങ്ങിയ കാലയളവില്‍ (2 മാസക്കാലം) തന്നെ കേസിന്റെ പോക്ക് ശരിയായ ദിശയിലല്ലെന്ന് മനസ്സിലാക്കിയിരുന്നുവെന്നും സെന്‍കുമാര്‍ പറഞ്ഞു. ഏതായാലും ദിലീപിനെതിരെ നിന്നവർ ഒരു കാരണവുമില്ലാതെ മരിക്കുമ്പോൾ എന്താണ് സംഭവിച്ചതെന്ന് ആർക്കുമറിയില്ല.
https://www.facebook.com/Malayalivartha


























