കായംകുളത്ത് സ്കൂട്ടറിൽ അനധികൃതമായി 24 കുപ്പി മദ്യം കടത്തിക്കൊണ്ടുവന്നതിന് അബ്കാരി കേസിലെ മുൻ പ്രതി അറസ്റ്റിൽ

കായംകുളത്ത് സ്കൂട്ടറിൽ അനധികൃതമായി 24 കുപ്പി മദ്യം കടത്തിക്കൊണ്ടുവന്നതിന് അബ്കാരി കേസിലെ മുൻ പ്രതി അറസ്റ്റിലായി. പത്തിയൂർ രാമപുരം രചനയിൽ വീട്ടിൽ രാജീവൻ(58) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം വൈകുന്നേരം കൃഷ്ണപുരം ചിറക്കടവം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്ന് 500 മില്ലി വരുന്ന 24 കുപ്പി മദ്യം പിടികൂടുകയും ചെയ്തു.
മദ്യം കടത്താനായി ഉപയോഗിച്ച സ്‌കൂട്ടറും പിടികൂടി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ടുദിവസം മദ്യശാലകൾ അവധിയായതിനാൽ ഇയാൾ വിൽപ്പനയ്ക്ക് മദ്യം സ്റ്റോക്ക് ചെയ്യാനായി സാദ്ധ്യതയുണ്ടെന്ന്ല സൂചന നേരത്തെ ലഭിച്ചിരുന്നു. തുടർന്ന് എക്‌സൈസ് സംഘം രഹസ്യമായി നിരീക്ഷിച്ച് വരുകയായിരുന്നു. ഇയാളുടെ പേരിൽ അബ്കാരി കേസ് നിലവിലുണ്ട്.
"
https://www.facebook.com/Malayalivartha


























