സങ്കടക്കാഴ്ചയായി... കൊച്ചിയിൽ ലോറി ഇടിച്ച് റിട്ടയേർഡ് ഹൈക്കോടതി ജഡ്ജിയുടെ ഭാര്യയ്ക്ക് ദാരുണാന്ത്യം

ലോറി ഇടിച്ച് റിട്ടയേർഡ് ഹൈക്കോടതി ജഡ്ജിയുടെ ഭാര്യ മരിച്ചു. കേരള ഹൈക്കോടതി മുൻ ജഡ്ജി പി ആർ രാമന്റെ ഭാര്യ വിജയലക്ഷ്മി (72) ആണ് മരിച്ചത്. എറണാകുളം കടവന്ത്രയിൽ വെച്ചായിരുന്നു അപകടം നടന്നത്.
റോഡ് മുറിച്ചു കടക്കുന്നതിനിടെ, സിഗ്നൽ ജംഗ്ഷനിൽ വെച്ച് കോൺക്രീറ്റ് മിക്സിങ് ലോറി ഇടിച്ചായിരുന്നു അപകടമുണ്ടായത്.ഉടൻ വിജയലക്ഷ്മിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ലോറി ഡ്രൈവർ ചോറ്റാനിക്കര സ്വദേശിയാണെന്നാണ് ലഭിക്കുന്ന സൂചനകൾ. ഡ്രൈവറെ കടവന്ത്ര പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
"
https://www.facebook.com/Malayalivartha

























