Widgets Magazine 

17
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തലസ്ഥാനത്ത് പൊലീസിന് നേരെ ലഹരി മാഫിയയുടെ ക്രൂരത; കഴക്കൂട്ടത്ത് ഥാർ ജീപ്പ് ഇടിച്ചുകയറ്റി നാല് ഉദ്യോഗസ്ഥർക്ക് പരിക്ക്, മൂന്ന് പേർ പിടിയിൽ...


ആദ്യ അഞ്ചിൽ പോലും കേരളമില്ല?,പാചകവാതക ഉപഭോഗത്തിൽരാജ്യത്ത് ഒന്നാമത് തെലങ്കാന !എസ്.ബി.ഐ പഠനത്തിലെ വിവരങ്ങൾ..


സർക്കാരിന്റെ പുതിയ മദ്യനയം..ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ വൻ അഴിച്ചുപണി !പുറത്തുവരുന്ന നിർണ്ണായക വിവരങ്ങൾ..കേരളം ഉറ്റുനോക്കുന്ന പ്രഖ്യാപനം..


മുഖ്യമന്ത്രിക്ക് പിന്നാലെ സല്യൂട്ട്..?,ആദ്യം കാണാതെ ഇരുന്ന സതീശൻകണ്ടപ്പോൾ എഴുന്നേറ്റ് നിന്ന് മടക്കി !കണ്ണുനിറയിക്കുന്ന ആ നിമിഷം..വൈറലായി ആ മനോഹര വീഡിയോ..


അമേരിക്കയുടെ ആക്രമണങ്ങളിൽ പങ്കെടുത്ത യുഎസ് നേവി ഉദ്യോഗസ്ഥരെ പേരെടുത്ത് പറഞ്ഞ് ഭീഷണിപ്പെടുത്തി ഇറാൻ..നേർക്കുനേർ വെല്ലുവിളിച്ച് ഇറാൻ സേന..ബങ്കറിലൊളിപ്പിച്ച് അമേരിക്ക..

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പരാതിക്കാരിയുടെ ഭർത്താവ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്...

06 JANUARY 2026 09:02 PM IST
മലയാളി വാര്‍ത്ത

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പരാതിക്കാരിയുടെ ഭർത്താവ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്. പരാതിയില്‍ ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഇത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും അതിജീവിതയുടെ ഭർത്താവ് മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭയിലെ ഒരു അംഗത്തിനെതിരെയാണ് പരാതി നല്‍കിയത്. ജയിച്ചു വന്ന ഒരു എംഎൽഎയാണ് ഇത്തരത്തിൽ ഒരു അന്തസ് ഇല്ലാത്ത പ്രവൃത്തി ചെയ്തത്. അദ്ദേഹം ഇപ്പോഴും പാലക്കാട്‌ വിലസുകയാണ്. ഇത് എന്റെ മാത്രം പ്രശ്നം അല്ല. പുറത്ത് പറഞ്ഞാൽ തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരും എന്ന് കരുതുന്ന ഒരുപാട് പേരുണ്ട്. അവർക്ക് വേണ്ടിയും കൂടിയാണ് ഞാൻ ശബ്ദിക്കുന്നത്. എന്റെ പരാതി കേൾക്കാൻ മുഖ്യമന്ത്രിയും പൊലീസ് മേധാവിയും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എനിക്കും എന്‍റെ ഭാര്യക്കും ഇടയിലെ പ്രശ്നം പരിഹരിക്കാൻ വന്നു എന്നാണ് രാഹുൽ കോടതിയിൽ പറഞ്ഞത്. അങ്ങനെ എങ്കിൽ എന്നെ കൂടി വിളിച്ചിരുത്തി സംസാരിക്കുകയല്ലേ വേണ്ടതെന്നും എന്ത് സന്ദേശമാണ് ഈ എംഎൽഎ നൽകുന്നതെന്നും പരാതിക്കാരിയുടെ ഭർത്താവ് ചോദിച്ചു.

 

 

രാഹുൽ മാങ്കൂട്ടത്തിൽ തന്‍റെ കുടുംബം ജീവിതം തകര്‍ത്തെന്ന് ചൂണ്ടികാട്ടിയാണ് അതിജീവിതയുടെ ഭര്‍ത്താവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്. രാഹുലിനെതിരെ ബിഎൻഎശ് 84 പ്രകാരം കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് വീണ്ടും മത്സരിക്കുമോയെന്ന ചർച്ചകൾ സജീവമായിരിക്കെയാണ് എംഎൽഎക്കെതിരെ പരാതിക്കാരിയുടെ ഭർത്താവ് രംഗത്ത് വന്നത്. വിവാഹിതയാണെന്നറിഞ്ഞിട്ടും രാഹുൽ തന്‍റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. തനിക്ക് വലിയ മാനനഷ്ടം ഉണ്ടാകുകയും കുടുംബ ജീവിതം തകർക്കുകയും ചെയ്തു. മാതാപിതാക്കളുടെ ഏക മകനായ താൻ നാട്ടിലാണ് താമസിച്ചിരുന്നത്. ഭാര്യ ജോലിയുടെ ഭാഗമായി ഒറ്റയ്ക്കായിരുന്നു താമസം. തന്‍റെ അസാന്നിധ്യം അവസരമാക്കി രാഹുൽ പരാതിക്കാരിയെ വശീകരിച്ചുവെന്നുമാണ് പരാതിയിലുള്ളത്. ഭർത്താവുമായുള്ള ബന്ധം വഷളായ സമയത്താണ് യുവതിയെ പരിചയപ്പെട്ടതെന്നും പ്രശ്നം പരിഹരിക്കാൻ ഇടപെടുകയാണ് ചെയ്തതെന്നുമായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വാദം

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌റ്റേവയറില്‍ നിന്ന് ഷോക്കേറ്റ് ഒന്‍പതാം ക്ലാസ്സുകാരന്‍ മരിച്ച സംഭവത്തില്‍ കേസെടുത്തു  (2 hours ago)

അക്വാന്‍ ചുഴലിക്കാറ്റ് :നാല് സംസ്ഥാനങ്ങളില്‍ മഴ മുന്നറിയിപ്പ്  (2 hours ago)

പതിനേഴുകാരന്റെ കുട്ടിക്കളിയില്‍ പൊലിഞ്ഞ ജയബാലകൃഷ്ണന്റെ തട്ടുകട തുറന്നു ഭാര്യയും മകളും  (2 hours ago)

സ്പാ, മസാജ് സെന്ററുകളുടെ പ്രവര്‍ത്തനത്തില്‍ കര്‍ശന നിര്‍ദേശം  (2 hours ago)

തക്കലയില്‍ സ്വകാര്യ ബസിടിച്ച് സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സിന് ദാരുണാന്ത്യം  (3 hours ago)

ശബരിമല നെയ്യ് ക്രമക്കേടില്‍ രണ്ട് കച്ചവടക്കാര്‍ അറസ്റ്റില്‍  (3 hours ago)

മക്കളെ ഷാള്‍ കൊണ്ട് കെട്ടിയിട്ട് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭര്‍ത്താവ്  (3 hours ago)

ചാലയിലെ ജ്വല്ലറിയില്‍ നിന്ന് മോഷണം പോയ സ്വര്‍ണ്ണം പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി  (4 hours ago)

ജയപാലകൃഷ്ണന്റെ ചിത്രത്തിന് മുന്നില്‍ തിരിതെളിയിച്ച് തട്ടുകട വീണ്ടും തുറന്നു; ദോശയും ചമ്മന്തിയും ഓംലെറ്റും  (6 hours ago)

വി ഡി സതീശനെ ഞെട്ടിച്ച് ആ സല്യൂട്ട്..! തിരിച്ച് വാങ്ങിയിട്ടേ ഇറങ്ങു..! ഫാത്തിമാ കലക്കി..! സതീഷാ നിങ്ങൾ മുത്താണ്...  (6 hours ago)

ഹോർമുസിൽ 2 കപ്പലുകൾ പിളർന്നു,മൈനുകൾ വിഴുങ്ങി 20 ലക്ഷം ബാരൽ എണ്ണ കടലിൽ കലർന്നു! ഉൾകടലിൽ യുദ്ധം..!  (6 hours ago)

ഒടുവിൽ ഇന്ത്യയുടെ കൈവെട്ടുമെന്ന് പറഞ്ഞ പാക് മന്ത്രി ഇന്ത്യയിലേക്ക്..... പക്ഷേ വെള്ളം കൊടുക്കില്ലെന്ന് മോദി.... മന്ത്രിയെ വിടുന്നത് വിരട്ടാനോ? കൈയിലിരിക്കും !  (6 hours ago)

തലസ്ഥാനത്ത് പൊലീസിന് നേരെ ലഹരി മാഫിയയുടെ ക്രൂരത; കഴക്കൂട്ടത്ത് ഥാർ ജീപ്പ് ഇടിച്ചുകയറ്റി നാല് ഉദ്യോഗസ്ഥർക്ക് പരിക്ക്, മൂന്ന് പേർ പിടിയിൽ...  (11 hours ago)

ഗൊയ്ഥെ-സെന്‍ട്രം ദ്വിദിന ജര്‍മ്മന്‍ അധ്യാപക സമ്മേളനം സംഘടിപ്പിക്കുന്നു: ഡിസംബര്‍ 12, 13 തീയതികളില്‍ കോഴിക്കോട് കേരളത്തിലെ ജര്‍മ്മന്‍ അധ്യാപകരുടെ കൂട്ടായ്മയ്ക്ക് തുടക്കമാകും...  (12 hours ago)

പ്രകൃതിദത്ത വജ്രാഭരണ കളക്ഷനായ 'സ്വേ' അവതരിപ്പിച്ച് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്...  (12 hours ago)

Malayali Vartha Recommends