കോണ്‍ഗ്രസ് പറഞ്ഞാല്‍ എവിടെയും മത്സരിക്കുമെന്ന് സന്ദീപ് വാര്യര്‍

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പറഞ്ഞാല്‍ എവിടെയും മത്സരിക്കുമെന്ന് കാണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. സംസ്ഥാനതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന നിരവധി നേതാക്കള്‍ കോണ്‍ഗ്രസില്‍ ഉള്ളത് ദൗര്‍ബല്യമല്ല നേട്ടമാണെന്നും പാലക്കാട് എന്നും യുഡിഎഫിന്റെ മണ്ഡലം തന്നെയാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
അതേസമയം, പാലക്കാട് സീറ്റില്‍ മത്സരിക്കാനുള്ള താല്‍പ്പര്യവും സന്ദീപ് വാര്യര്‍ പറഞ്ഞു. ബിജെപി നേതാവ് കെ. സുരേന്ദ്രനെയും സന്ദീപ് വാര്യര്‍ പരിഹസിച്ചു. കെ. സുരേന്ദ്രന്‍ ഇനി ആകെ മത്സരിക്കാനുള്ളത് പാലക്കാട് ജില്ലയിലാണ്. ഹെലികോപ്ടര്‍ വിക്ടോറിയ കോളേജില്‍ ഇറങ്ങട്ടെ. അതില്‍ തന്നെ തിരിച്ചുപോകാനും സാധിക്കട്ടെയെന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























