പ്രതിഷേധവുമായി സുരേന്ദ്രന്‍ പിള്ള... തിരുവനന്തപുരം സീറ്റ് എടുത്തതിന് കാരണം ബോദ്ധ്യപ്പെടുത്തണമായിരുന്നു

പാര്‍ട്ടിയുടെ സീറ്റ് ഏറ്റെടുക്കുന്നതിന് എല്‍.ഡി.എഫ് കാരണം ബോദ്ധ്യപ്പെടുത്തേണ്ടിയിരുന്നുവെന്ന് കേരളാ കോണ്‍ഗ്രസ്(സ്‌കറിയ തോമസ്) വിഭാഗം നേതാവ് വി.സുരേന്ദ്രന്‍ പിള്ള പറഞ്ഞു. തിരുവനന്തപുരം സീറ്റിന് പകരം നല്‍കിയ കടുത്തുരുത്തി സീറ്റ് തീരെ വിജയസാദ്ധ്യതയില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സീറ്റ് എടുത്തതിലുള്ള പ്രതിഷേധം കഴിഞ്ഞദിവസം മുന്നണി യോഗത്തില്‍ തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്. കടുത്തുരുത്തി സീറ്റാണ് നല്‍കുന്നതെന്ന് സി.പി.എമ്മിന് നേരത്തെ പറയാമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. പാര്‍ട്ടി ചെയര്‍മാനെങ്കിലും വിജയസാദ്ധ്യതയുള്ള സീറ്റിന് അര്‍ഹതയുണ്ടായിരുന്നു. എന്നിട്ടും അത് നിഷേധിക്കപ്പെട്ടു. കടുത്തുരുത്തി സീറ്റില്‍ മത്സരിക്കേണ്ടി വരുന്നത് പാര്‍ട്ടിയെ സംബന്ധിച്ചടത്തോളം പ്രയാസമുള്ള കാര്യമാണെന്നും സുരേന്ദ്രന്‍ പിള്ള പറഞ്ഞു.
തിരുവനന്തപുരം സീറ്റില്‍ എല്‍.ഡി.എഫ് വിജയിക്കുമെന്ന കാര്യം താന്‍ ഉറപ്പ് നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha