എല്‍.ഡി.എഫ് വഞ്ചിച്ചു, ഇടതുമുന്നണി കാശുവാങ്ങിയാണ് പൂഞ്ഞാറില്‍ സീറ്റു തീരുമാനിച്ചതെന്ന് പി.സി. ജോര്‍ജ്

സീറ്റു വിഭജനം സംബന്ധിച്ച് സിപിഐഎം വിവിധ ഘടകക്ഷികളുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയായപ്പോള്‍ പൂഞ്ഞാറില്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് പിസി ജോര്‍ജ്. എല്‍.ഡി.എഫ് സീറ്റ് നല്‍കാമെന്ന് പറഞ്ഞ് തന്നെ വഞ്ചിച്ചു. ഇടതുമുന്നണി കാശുവാങ്ങിയാണ് പൂഞ്ഞാറില്‍ സീറ്റു തീരുമാനിച്ചതെന്ന് പി.സി. ജോര്‍ജ് പറഞ്ഞു. ഫാരിസ് അബൂബക്കറും ചാക്ക് രാധാകൃഷ്ണനും സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്ന സ്ഥിതിയുണ്ടായി. സിപിഎം തന്നോട് ചതിയും നെറിവുകേടും കാണിച്ചു. പൂഞ്ഞാറിലെ ജനങ്ങളോടാണ് ഈ നെറിവുകേട് കാണിച്ചത്. സീറ്റ് നിഷേധിച്ചെങ്കിലും ത്രിതല പഞ്ചായത്തുകളിലെ സഹകരണം തുടരുമെന്നും ജോര്‍ജ് പറഞ്ഞു.
സീറ്റ് നിഷേധിച്ചെങ്കിലും പൂഞ്ഞാറില്‍ ജനങ്ങളുടെ പിന്തുണയോടെ തന്നെ മല്‍സരിക്കും. കോട്ടയം ജില്ലയില്‍ ഫ്രാന്‍സിസ് ജോര്‍ജിന് 200 വോട്ടുള്ള ഒരു നിയോജക മണ്ഡലം പോലുമില്ല. പി.സി. ജോര്‍ജിനുള്ള വോട്ട് എത്രയെന്നു ഈ തിരഞ്ഞെടുപ്പില്‍ കാണിച്ചു കൊടുക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനായി പ്രസംഗിച്ചു. അന്നും പിണറായി കേരളത്തില്‍ ഉണ്ടായിരുന്നുവെന്നും ജോര്‍ജ് പറഞ്ഞു. സഭാമേലദ്ധ്യക്ഷന് വഴങ്ങി പൂഞ്ഞാറില്‍ സീറ്റ് ഫ്രാന്‍സീസ് ജോര്‍ജ് വിഭാഗത്തിന് സീറ്റ് നല്‍കിയതില്‍ പാര്‍ട്ടിക്കുള്ളിലും പ്രതിഷേധമുയര്‍ന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha