വിമാനം റാഞ്ചിയത് മുന്‍ ഭാര്യയെ കാണുന്നതിനായി

ഈജിപ്ഷ്യന്‍ എയര്‍ വിമാന റാഞ്ചലിന് നാടകീയ പര്യവസാനം. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഒരു യാത്രക്കാരനാണ് വിമാന റാഞ്ചല്‍ ആസൂത്രണം ചെയ്തത്. ഈജിപ്ഷ്യന്‍ സ്വദേശിയായ ഇബ്രാഹിം സാമ്ഹ സൈപ്രസുകാരിയായ മുന്‍ ഭാര്യയെ കാണുന്നതിനു വേണ്ടിയാണ് ലോകത്തെ മുഴുവന്‍ മണിക്കൂറികളോളം മുള്‍മുനയില്‍ നിര്‍ത്തിയ ഈ 'ക്രൂരകൃത്യ'ത്തിന് പദ്ധതിയിട്ടത്.
സാമ്ഹയ്ക്ക് മാനസീക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ അറിയിച്ചു. അലക്‌സാന്‍ഡ്രിയ സര്‍വകലാശാലയിലെ വെറ്റിനറി പ്രഫസറാണ് ഇയാള്‍. ഇബ്രാഹിം സാമ്ഹക്ക് ഭീകരബന്ധം ഇല്ലെന്ന് സൈപ്രസ് പ്രസിഡന്റും സ്ഥിരീകരിച്ചിട്ടുണ്ട്. യുറോപ്പില്‍ രാഷ്ട്രീയ അഭയം വേണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രണയ തകര്‍ച്ചയുമായി ബന്ധപ്പെട്ടാണോ വിമാനം റാഞ്ചിയതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഒരു സ്ത്രീയും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പുഞ്ചിരിച്ചു കൊണ്ട് പ്രസിഡന്റ് പറഞ്ഞത്. വിമാനം റാഞ്ചിയയാള്‍ ഒരു ഭീകരവാദിയല്ല, അയാളോരു വിഡ്ഢിയാണ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
അലക്‌സാന്‍ഡ്രിയയില്‍ നിന്നു കയ്‌റോയിലേക്ക് പോയ എംഎസ്181 എയര്‍ ബസ് വിമാനമാണ് ഇയാള്‍ 'തട്ടിയെടുത്തത്'. തുടര്‍ന്ന് വിമാനം സൈപ്രസിലെ ലര്‍നാകാ വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു.
എട്ടു ജീവനക്കാരടക്കം 81 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ നിന്നു മുഴുവന്‍ ഈജിപ്തുകാരെയും ആദ്യം മോചിപ്പിച്ചിരുന്നു. ബോംബ് വച്ചിട്ടുണ്ടെന്നും തകര്‍ക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിതിനെ തുടര്‍ന്നാണ് വിമാനം സൈപ്രസില്‍ ഇറക്കിയത്. വിമാനം പറന്നുയര്‍ന്ന് അരമണിക്കൂറിനുള്ളിലാണ് സംഭവം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha