സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ തര്‍ക്കം സൂധീരന്റെ ആവശ്യം നിരാകരിച്ച് എ,ഐ ഗ്രൂപ്പുകള്‍

അഴിമതി വിരുദ്ധ നിലപാടില്‍ ഉറച്ച് തന്നെ വി.എം സൂധീരന്‍ രംഗത്ത. കോണ്‍ഗ്രസ്സ് എ.ഐ ഗ്രൂപ്പുകളുടെ നേതാക്കള്‍ക്കെതിരെയുള്ള സൂധീരന്റെ നീക്കം ഏത് വിധേനയും പ്രതിരോധിക്കുകയെന്നതാകും ഇനിയുള്ള ശ്രമം.എഐസിസി സ്‌ക്രീനിങ് കമ്മിറ്റിയിലാണ് നാലു സീറ്റുകളില്‍ തര്‍ക്കം രൂക്ഷമായത്. തൃപ്പൂണിത്തുറ, തൃക്കാക്കര, ഇരിക്കൂര്‍, കോന്നി സീറ്റുകളിലാണ് തര്‍ക്കം തുടരുന്നത്. നാലിടത്തും പുതിയ സ്ഥാനാര്‍ഥികളെ വി.എം.സുധീരന്‍ നിര്‍ദേശിച്ചു. തൃപ്പൂണിത്തുറയില്‍ കെ.ബാബുവിനു പകരം എന്‍.വേണുഗോപാലും തൃക്കാക്കരയില്‍ ബെന്നി ബെഹന്നാനു പകരം പി.ടി.തോമസും കോന്നിയില്‍ അടൂര്‍ പ്രകാശിനുപകരം പി.മോഹന്‍രാജും ഇരിക്കൂറില്‍ കെ.സി.ജോസഫിനുപകരം സതീശന്‍ പാച്ചേനിയേയുമാണ് സുധീരന്‍ നിര്‍ദേശിച്ചത്.
അഴിമതി ആരോപിതര്‍ തിരഞ്ഞെടുപ്പില്‍ നിന്നും മറി നില്‍ക്കണമെന്ന് സുധീരന്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇത് ഉമ്മന്‍ ചാണ്ടിക്കും ബാധകമാണെന്ന രീതിയിലുള്ള ചര്‍ച്ചകള്‍ നേതാക്കലെക്കൊണ്ട് സൂധീരനെതിരെ തിരിയാന്‍ പ്രോരിപ്പിച്ചത്. ബാര്‍ വിഷയത്തില്‍ കെ.ബാബുവും സോളാര്‍ കേസില്‍ ബെന്നി ബെഹന്നാനുമെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സുധീരന്‍ നിലപാടുമായി രംഗത്തെത്തിയത്.
എന്നാല്‍ സിറ്റിങ് എംഎല്‍എമാരെ മാറ്റാനാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മറ്റു നേതാക്കളും ഹൈക്കമാന്‍ഡിനെ അറിയിച്ചു. തുടര്‍ന്ന് എ,ഐ ഗ്രൂപ്പുകള്‍ ഡല്‍ഹിയില്‍ പ്രത്യേകം യോഗം ചേര്‍ന്നു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി സംസ്ഥാന നേതാക്കള്‍ നടത്തിയ സ്‌ക്രീനിങ് കമ്മിറ്റിയില്‍ 40 സീറ്റുകളില്‍ തീരുമാനമായിട്ടുണ്ട്. മുപ്പത് സിറ്റിങ് സീറ്റുകളിലടക്കമാണ് തീരുമാനമായത്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha