Widgets Magazine 

16
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജഡായുവിൻറെ നാട്ടിലല്ലേ സേട്ടാ... ജടായുവിനെ കാണാൻ വൻ ജനപ്രവാഹം! ദിവസവും 7000ത്തിലധികം സന്ദർശകർ; ഇതര സംസ്ഥാനങ്ങളിൽനിന്ന് സഞ്ചാരികളുടെ ഒഴുക്ക്, ജടായുപ്പാറയിലെത്തി ഗവർണറും; രാമായണം സിനിമ കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ വീണ്ടും അടയാളപ്പെടുത്തുന്ന ജടായു എർത്ത് സെന്ററിന്റെ പുതിയ വിശേഷങ്ങൾ


എല്ലാം പണ്ടേ എഴുതിവച്ചത്... എന്തുകൊണ്ട് സായി പല്ലവിയെ സീതയാക്കി? സൗന്ദര്യത്തെച്ചൊല്ലി വിമർശനം, അഭിനയത്തെച്ചൊല്ലി പ്രശംസ; രാമായണത്തിലെ സീതയായി മറ്റൊരു നടിയായിരുന്നു കൂടുതൽ ചേരുകയെന്ന് സോഷ്യൽ മീഡിയയിൽ ചർച്ച


ഇമിഗ്രേഷൻ ഉദ്യോഗസ്ഥനെതിരെ പരാതി... ലൈംഗികബന്ധത്തിന് വഴങ്ങിയാൽ ഗ്രീൻ കാർഡ് നൽകാമെന്ന് വാഗ്ദാനം; ഭർത്താവിനെ നാടുകടത്തുമെന്ന് ഭീഷണി, അമേരിക്കൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥനെതിരെ 21കാരിയുടെ ഗുരുതര വെളിപ്പെടുത്തൽ


മനിലയിൽ നടക്കുന്ന ആസിയാൻ-ഇന്ത്യ, ഈസ്റ്റ് ഏഷ്യ ഉച്ചകോടികളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരിക്കും


സംസ്ഥാനത്ത് ജനപ്രതിനിധികൾക്ക് ശമ്പളം ഇനി സ്പാർക്ക് വഴി നൽകാൻ ഉത്തരവിറക്കി ധനവകുപ്പ്

അച്ഛാ, എന്നെ തല്ലല്ലേ അച്ഛാ, എനിക്ക് പേടിയാണ് അച്ഛാ ...! ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് ആ പാവം കുഞ്ഞിന്റെ ശരീരം ഏറ്റുവാങ്ങിയ താണ്ഡവത്തിന്റെ വീഡിയോ കണ്ടത്; പതിമൂന്ന് വയസ്സുള്ള കുട്ടിയെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ചതിൽ പ്രതികരിച്ച് അഞ്ജു പാർവതി പ്രഭീഷ്

16 NOVEMBER 2026 10:59 AM IST
മലയാളി വാര്‍ത്ത

More Stories...

ഏകദിന ലോകകപ്പിനും 23 വർഷത്തിനുശേഷം ചാമ്പ്യൻസ് ട്രോഫിക്കും ഇന്ത്യ വേദിയാവും

ചൈനയ്ക്കും പുതിയ വെല്ലുവിളി... പാക്കിസ്ഥാന് ഇരട്ട പ്രഹരം, റഷ്യ താലിബാന്റെ ആയുധപ്പുരയിലേക്ക്; അഫ്ഗാനിൽ ഇന്ത്യയുടെ സ്വാധീനം വർധിക്കുന്നു

ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടു; ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാൻ സാധ്യത; ഇതിന്റെ സ്വാധീനഫലമായി കേരളത്തിലും മഴ തുടരും

ജഡായുവിൻറെ നാട്ടിലല്ലേ സേട്ടാ... ജടായുവിനെ കാണാൻ വൻ ജനപ്രവാഹം! ദിവസവും 7000ത്തിലധികം സന്ദർശകർ; ഇതര സംസ്ഥാനങ്ങളിൽനിന്ന് സഞ്ചാരികളുടെ ഒഴുക്ക്, ജടായുപ്പാറയിലെത്തി ഗവർണറും; രാമായണം സിനിമ കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ വീണ്ടും അടയാളപ്പെടുത്തുന്ന ജടായു എർത്ത് സെന്ററിന്റെ പുതിയ വിശേഷങ്ങൾ

വാഹനാപകടത്തെ തുടർന്ന് സ്ഥലത്തുണ്ടായിരുന്നവരുടെ മർദനമേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

കൊല്ലം ചടയമംഗലത്ത് പതിമൂന്ന് വയസ്സുള്ള കുട്ടിയെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ച വാർത്തയിൽ പ്രതികരിച്ച് അഞ്ജു പാർവതി പ്രഭീഷ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;-

അച്ഛാ, എന്നെ തല്ലല്ലേ അച്ഛാ, എനിക്ക് പേടിയാണ് അച്ഛാ !! ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് ആ പാവം കുഞ്ഞിന്റെ ശരീരം ഏറ്റുവാങ്ങിയ താണ്ഡവത്തിന്റെ വീഡിയോ കണ്ടത്. അവന്റെ ശരീരം ഏറ്റുവാങ്ങിയ നോവിന്റെ ആയിരം മടങ്ങ് നോവും ആഘാതവും മുറിവും പേടിയും ആ മോന്റെ മനസ്സിന് എന്നേ ഉണ്ടായി കാണണം.

അത് ഒരുപക്ഷേ അവന്റെ രണ്ടാനച്ഛൻ എന്ന പിശാച് നല്കിയ മുറിവ് അല്ല, മറിച്ച് താൻ ഏറ്റുവാങ്ങുന്ന ഓരോ താഡനവും കണ്ടിട്ടും നിശബ്ദതയുടെ പുതപ്പ് അന്നേ വരെ വാരിയണിയേണ്ടി വന്ന പെറ്റ തള്ളയുടെ നിസ്സഹായവസ്ഥ കണ്ടും കേട്ടും കൂടി ആയിരിക്കും. അവന്റെ മനസ്സിന് ഏറ്റ ആഴത്തിൽ ഉള്ള മുറിവ് എത്രനാൾ എടുത്തായിരിക്കും ഇനി ഒന്ന് ഉണങ്ങുക? പാവം. ഈ ലോകത്തിലെ ഏറ്റവും വലിയ നോവ് അരക്ഷിതാവസ്ഥയിൽ, ഭയത്തിൽ ഒക്കെ ജീവിക്കേണ്ടി വരുന്ന കുഞ്ഞുങ്ങളുടെ അവസ്ഥയാണ്.

കൊല്ലം ചടയമംഗലത്ത് പതിമൂന്ന് വയസ്സുള്ള കുട്ടിയെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ച വാർത്ത അറിഞ്ഞപ്പോൾ, ആ വീഡിയോ കണ്ടപ്പോൾ വെറുപ്പും അമർഷവും നുരഞ്ഞുപൊന്തുന്നത് ആ എരണം കെട്ട അവനോട് മാത്രമല്ല മറിച്ച് അമ്മ എന്ന ആ സ്ത്രീയോടും കൂടിയാണ്. കൂടെ കഴിയുന്നവർക്കേ രാപ്പനി അറിയൂ എന്ന് പറയുന്നത് പോലെ ആ പിശാചിന്റെ ഒപ്പം പൊറുത്ത അവർക്ക് അറിയരുതോ ആ മൃഗത്തിന്റെ തനികൊണം.

സ്വന്തം കുഞ്ഞിനോട് എവിടെ നിന്നോ വന്ന ഒരുത്തന് ഇഷ്ടം ഇല്ലെന്ന് അറിയുന്ന അന്ന് നിറുത്തണമായിരുന്നു അവന്റെ കൂടെയുള്ള പൊറുതി. സ്വന്തം അരിശം പിള്ളേരുടെ ദേഹത്ത് തീർക്കുന്നവനോ അവളോ ഒരു തരത്തിലും മാപ്പ് അർഹിക്കുന്നില്ല. സംരക്ഷിക്കേണ്ട കരങ്ങൾ തന്നെ സംഹാരകർ ആവുമ്പോൾ ഈ കുട്ടികൾ എങ്ങോട്ടാണ് ഓടി പോകേണ്ടത്?

ഇനി ഈ പരമ ദ്രോഹി നേരെ ചൊവ്വേ എണീറ്റ് നടക്കരുത്. അമ്മാതിരി ചികിത്സ വേണം കേരള പോലീസ് കൊടുക്കേണ്ടത്. ഇവന്റെ ഒക്കെ നേർക്ക് മനുഷ്യാവകാശം , മനുഷ്യത്വം ഒന്നും കാണിക്കേണ്ട കാര്യമില്ല. ആ മോന് ചോദിക്കാനും പറയാനും ആരുമില്ല എന്ന ധൈര്യത്തിൽ അല്ലേ അവൻ ആ കുഞ്ഞിനെ ഇങ്ങനെ തല്ലി ചതച്ചത്. വല്ലാത്തൊരു അധീശ ബോധത്തിന്റെ പുറത്താണ് അവന് അങ്ങനെ ചെയ്യാനുള്ള മനസ്സ് ഉണ്ടായത്.

പക്ഷേ അവന് അറിയില്ല ഈ സ്റ്റേറ്റിന് പതിമൂന്ന് വയസ്സ് ഉള്ള കുട്ടിക്ക് മേലുള്ള അവകാശം. പ്രായപൂർത്തിയാവും വരെ സ്വന്തം വീട്ടിൽ പീഡനങ്ങളും അവഗണനയും നേരിടുന്ന കുട്ടികളുടെ നിയമപരമായ രക്ഷാകർത്താവാണ് സ്റ്റേറ്റ്. ഇനി അവൻ അറിഞ്ഞോളും കാര്യങ്ങൾ. പറ്റിയാൽ നാട്ടുകാർ തന്നെ മുന്നിട്ടിറങ്ങി ഇത്തരം കാടന്മാരെ ഒറ്റപ്പെടുത്തുക, നിലയ്ക്ക് നിറുത്തുക. ഇത് എഴുതുമ്പോഴും ആ കുഞ്ഞിന്റെ കരച്ചിൽ കാതിൽ മുഴങ്ങുന്നുണ്ട്. എത്രയും വേഗം സ്റ്റേറ്റ് ആ കുഞ്ഞിന് വേണ്ട സംരക്ഷണം നല്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അണ്ടർ 23 വനിതാ ട്വന്റി 20 ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് കർണാടകയോട് പരാജയം  (6 minutes ago)

അച്ഛാ, എന്നെ തല്ലല്ലേ അച്ഛാ, എനിക്ക് പേടിയാണ് അച്ഛാ ...! ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് ആ പാവം കുഞ്ഞിന്റെ ശരീരം ഏറ്റുവാങ്ങിയ താണ്ഡവത്തിന്റെ വീഡിയോ കണ്ടത്; പതിമൂന്ന് വയസ്സുള്ള കുട്ടിയെ രണ്ടാനച്ഛൻ ക്രൂര  (15 minutes ago)

ഏകദിന ലോകകപ്പിനും 23 വർഷത്തിനുശേഷം ചാമ്പ്യൻസ് ട്രോഫിക്കും ഇന്ത്യ വേദിയാവും  (23 minutes ago)

ചൈനയ്ക്കും പുതിയ വെല്ലുവിളി... പാക്കിസ്ഥാന് ഇരട്ട പ്രഹരം, റഷ്യ താലിബാന്റെ ആയുധപ്പുരയിലേക്ക്; അഫ്ഗാനിൽ ഇന്ത്യയുടെ സ്വാധീനം വർധിക്കുന്നു  (34 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വൻ ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (36 minutes ago)

ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടു; ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാൻ സാധ്യത; ഇതിന്റെ സ്വാധീനഫലമായി കേരളത്തിലും മഴ തുടരും  (44 minutes ago)

പണമിടപാടുകളിലും യാത്രാവേളകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

ജഡായുവിൻറെ നാട്ടിലല്ലേ സേട്ടാ... ജടായുവിനെ കാണാൻ വൻ ജനപ്രവാഹം! ദിവസവും 7000ത്തിലധികം സന്ദർശകർ; ഇതര സംസ്ഥാനങ്ങളിൽനിന്ന് സഞ്ചാരികളുടെ ഒഴുക്ക്, ജടായുപ്പാറയിലെത്തി ഗവർണറും; രാമായണം സിനിമ കേരളത്തിന്റെ ടൂറി  (1 hour ago)

വാഹനാപകടത്തെ തുടർന്ന് സ്ഥലത്തുണ്ടായിരുന്നവരുടെ മർദനമേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു  (1 hour ago)

ചാലയിലെ സ്വർണകവർച്ചയിൽ വീണ്ടും വഴിത്തിരിവ്... ക്വട്ടേഷൻ ഉറപ്പിച്ചത് 25 ലക്ഷത്തിനെന്ന് പ്രതികൾ മൊഴി നൽകിയതായി പൊലീസ്, മാളവിക ജ്വല്ലറി ഉടമ ജയറാമിനെ ഇന്ന് കോടതിയിൽ ഹാജരാക്കും  (1 hour ago)

പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് പിവി കൃഷ്ണന്‍ ഓര്‍മയായി...  (1 hour ago)

യുവേഫ നേഷൻസ് ലീഗിൽ ലോകചാമ്പ്യന്മാരെ വീഴ്ത്തി ഇംഗ്ലണ്ട്...  (1 hour ago)

ആശങ്കയോടെ ലോകം... രണ്ട് ദശലക്ഷം ബാരൽ എണ്ണയുമായി സൂപ്പർ ടാങ്കർ കടലിൽ മുങ്ങി, ഹോർമുസിൽ കപ്പലുകൾ മൈനുകളിൽ ഇടിച്ചെന്ന് ഇറാൻ  (1 hour ago)

ആദ്യ നീക്കം പാളിയിട്ടും പിൻമാറാതെ സംഘം... 25 ലക്ഷം രൂപയുടെ ക്വട്ടേഷൻ, ചാലയിലെ സ്വർണക്കവർച്ചയ്ക്ക് പിന്നിൽ വൻ ഗൂഢാലോചന; തലേദിവസം റിഹേഴ്സൽ നടത്തി  (1 hour ago)

റാണിയുടെ ഇടിവെട്ട് ഡാൻസ്, കണ്ട് കുരുപൊട്ടി ചിലർ,'ഇത് തന്നെ തൊഴിൽ,'BLACK $ WHITE COUPLE', വിവാഹ വേദിയിൽ പൊട്ടിക്കരഞ്ഞ് റിമി  (2 hours ago)

Malayali Vartha Recommends