Widgets Magazine 

16
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജഡായുവിൻറെ നാട്ടിലല്ലേ സേട്ടാ... ജടായുവിനെ കാണാൻ വൻ ജനപ്രവാഹം! ദിവസവും 7000ത്തിലധികം സന്ദർശകർ; ഇതര സംസ്ഥാനങ്ങളിൽനിന്ന് സഞ്ചാരികളുടെ ഒഴുക്ക്, ജടായുപ്പാറയിലെത്തി ഗവർണറും; രാമായണം സിനിമ കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ വീണ്ടും അടയാളപ്പെടുത്തുന്ന ജടായു എർത്ത് സെന്ററിന്റെ പുതിയ വിശേഷങ്ങൾ


എല്ലാം പണ്ടേ എഴുതിവച്ചത്... എന്തുകൊണ്ട് സായി പല്ലവിയെ സീതയാക്കി? സൗന്ദര്യത്തെച്ചൊല്ലി വിമർശനം, അഭിനയത്തെച്ചൊല്ലി പ്രശംസ; രാമായണത്തിലെ സീതയായി മറ്റൊരു നടിയായിരുന്നു കൂടുതൽ ചേരുകയെന്ന് സോഷ്യൽ മീഡിയയിൽ ചർച്ച


ഇമിഗ്രേഷൻ ഉദ്യോഗസ്ഥനെതിരെ പരാതി... ലൈംഗികബന്ധത്തിന് വഴങ്ങിയാൽ ഗ്രീൻ കാർഡ് നൽകാമെന്ന് വാഗ്ദാനം; ഭർത്താവിനെ നാടുകടത്തുമെന്ന് ഭീഷണി, അമേരിക്കൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥനെതിരെ 21കാരിയുടെ ഗുരുതര വെളിപ്പെടുത്തൽ


മനിലയിൽ നടക്കുന്ന ആസിയാൻ-ഇന്ത്യ, ഈസ്റ്റ് ഏഷ്യ ഉച്ചകോടികളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരിക്കും


സംസ്ഥാനത്ത് ജനപ്രതിനിധികൾക്ക് ശമ്പളം ഇനി സ്പാർക്ക് വഴി നൽകാൻ ഉത്തരവിറക്കി ധനവകുപ്പ്

ചൈനയ്ക്കും പുതിയ വെല്ലുവിളി... പാക്കിസ്ഥാന് ഇരട്ട പ്രഹരം, റഷ്യ താലിബാന്റെ ആയുധപ്പുരയിലേക്ക്; അഫ്ഗാനിൽ ഇന്ത്യയുടെ സ്വാധീനം വർധിക്കുന്നു

16 NOVEMBER 2026 10:40 AM IST
മലയാളി വാര്‍ത്ത

More Stories...

ഏകദിന ലോകകപ്പിനും 23 വർഷത്തിനുശേഷം ചാമ്പ്യൻസ് ട്രോഫിക്കും ഇന്ത്യ വേദിയാവും

ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടു; ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാൻ സാധ്യത; ഇതിന്റെ സ്വാധീനഫലമായി കേരളത്തിലും മഴ തുടരും

ജഡായുവിൻറെ നാട്ടിലല്ലേ സേട്ടാ... ജടായുവിനെ കാണാൻ വൻ ജനപ്രവാഹം! ദിവസവും 7000ത്തിലധികം സന്ദർശകർ; ഇതര സംസ്ഥാനങ്ങളിൽനിന്ന് സഞ്ചാരികളുടെ ഒഴുക്ക്, ജടായുപ്പാറയിലെത്തി ഗവർണറും; രാമായണം സിനിമ കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ വീണ്ടും അടയാളപ്പെടുത്തുന്ന ജടായു എർത്ത് സെന്ററിന്റെ പുതിയ വിശേഷങ്ങൾ

വാഹനാപകടത്തെ തുടർന്ന് സ്ഥലത്തുണ്ടായിരുന്നവരുടെ മർദനമേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

ചാലയിലെ സ്വർണകവർച്ചയിൽ വീണ്ടും വഴിത്തിരിവ്... ക്വട്ടേഷൻ ഉറപ്പിച്ചത് 25 ലക്ഷത്തിനെന്ന് പ്രതികൾ മൊഴി നൽകിയതായി പൊലീസ്, മാളവിക ജ്വല്ലറി ഉടമ ജയറാമിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

പാക്കിസ്ഥാന്റെ നെഞ്ചിടിപ്പ് കൂട്ടുന്ന നീക്കങ്ങളുമായി അഫ്ഗാനിസ്ഥാൻ! ഒരുകാലത്ത് ഇന്ത്യയെ അഫ്ഗാനിസ്ഥാനിൽനിന്ന് അകറ്റിനിർത്താൻ ശ്രമിച്ച പാക്കിസ്ഥാന് ഇന്ന് സ്വന്തം അയൽരാജ്യത്തുപോലും പഴയ സ്വാധീനം നിലനിർത്താൻ കഴിയാത്ത അവസ്ഥ. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം റഷ്യയുമായി സൈനിക-സാമ്പത്തിക ബന്ധം ശക്തമാക്കുന്നു. റഷ്യൻ ആയുധസഹായവും സാങ്കേതികവിദ്യയും അഫ്ഗാനിലെത്താനുള്ള വഴികൾ തുറക്കുമ്പോൾ പകരം റഷ്യയ്ക്ക് മുന്നിൽ തുറക്കുന്നത് പെട്രോളിയം വ്യാപാരത്തിന്റെയും അപൂർവ ധാതുക്കളുടെയും വലിയ സാധ്യതകൾ. ഈ പുതിയ നീക്കത്തിൽ ഇന്ത്യയ്ക്കും ലഭിക്കുന്നത് നിർണായകമായ രണ്ട് നേട്ടങ്ങൾ!

2021ൽ അമേരിക്കൻ സൈന്യം അഫ്ഗാനിസ്ഥാനിൽനിന്ന് പിന്മാറിയതോടെയാണ് താലിബാൻ വീണ്ടും അധികാരം പിടിച്ചെടുത്തത്. തുടക്കത്തിൽ താലിബാനെ അംഗീകരിക്കാൻ മിക്ക രാജ്യങ്ങളും മടിച്ചുനിന്നപ്പോൾ 2025 ജൂലൈയിൽ അവരെ ഔദ്യോഗികമായി അംഗീകരിച്ച ആദ്യ രാജ്യമായി റഷ്യ മാറി. ഇപ്പോഴിതാ ആ ബന്ധം കൂടുതൽ ശക്തമാകുന്നു. 2026 മേയ് 27ന് ഇരുരാജ്യങ്ങളും സൈനിക സാങ്കേതിക സഹകരണ ധാരണയിലെത്തി. അഫ്ഗാനിസ്ഥാനിലുള്ള സോവിയറ്റ് കാലത്തെയും റഷ്യൻ നിർമിതിയിലെയും ഹെലികോപ്റ്ററുകളും ആയുധ സംവിധാനങ്ങളും അറ്റകുറ്റപ്പണി നടത്തി വീണ്ടും പ്രവർത്തനക്ഷമമാക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഭാവിയിൽ കൂടുതൽ സൈനിക സഹകരണത്തിനും ഈ ധാരണ വഴിതുറന്നേക്കാം.

ഇവിടെയാണ് പാക്കിസ്ഥാന്റെ ആശങ്ക. അഫ്ഗാനിസ്ഥാനുമായി അതിർത്തി തർക്കങ്ങളും ഭീകരവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഏറ്റുമുട്ടലുകളും തുടരുന്ന സാഹചര്യത്തിൽ താലിബാന് റഷ്യയുടെ സാങ്കേതിക പിന്തുണ ലഭിക്കുന്നത് പാക്കിസ്ഥാന് അത്ര ആശ്വാസകരമായ വാർത്തയല്ല. റഷ്യയുടെ പിന്തുണ താലിബാന്റെ ആത്മവിശ്വാസം വർധിപ്പിക്കാനും പാക്കിസ്ഥാനെതിരായ നിലപാടിൽ കൂടുതൽ കരുത്ത് നൽകാനും സാധ്യതയുണ്ട്. എന്നാൽ റഷ്യയുടെ പുതിയ നീക്കം പാക്കിസ്ഥാനെതിരായ നേരിട്ടുള്ള സൈനിക സഖ്യമാണെന്ന് ഇപ്പോൾ പറയാനാകില്ല.

അതേസമയം, റഷ്യയുടെ കണ്ണ് അഫ്ഗാനിസ്ഥാനിലെ സമ്പത്തിലുമുണ്ട്. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിതരണത്തിനും അഫ്ഗാനിലെ എണ്ണ ശുദ്ധീകരണശാലകൾ സ്ഥാപിക്കുന്നതിനും റഷ്യൻ കമ്പനികൾക്ക് താൽപര്യമുണ്ട്. ലോഹങ്ങൾ ഉൾപ്പെടെയുള്ള ധാതുസമ്പത്ത് ഖനനം ചെയ്യുന്നതിനും റഷ്യൻ നിക്ഷേപം ആകർഷിക്കാനാണ് താലിബാന്റെ ശ്രമം. നവംബർ 12ന് റഷ്യൻ ഉപപ്രധാനമന്ത്രി അലക്സി ഓവർചുക്കിന്റെ നേതൃത്വത്തിൽ എഴുപതിലധികം ബിസിനസ് പ്രതിനിധികൾ കാബൂളിലെത്തി. ഇരുരാജ്യങ്ങളിലെയും കമ്പനികൾ 103 ദശലക്ഷം ഡോളറിന്റെ 15 സാമ്പത്തിക സഹകരണ ധാരണാപത്രങ്ങളും ഒപ്പുവച്ചു. ആദ്യ എട്ടുമാസത്തിൽ മാത്രം ഉഭയകക്ഷി വ്യാപാരം 349 ദശലക്ഷം ഡോളർ കടന്നതായും റഷ്യ അറിയിച്ചു.

എന്നാൽ ഈ പുതിയ റഷ്യൻ നീക്കത്തിനിടയിൽ ഇന്ത്യയുടെ നേട്ടമാണ് ഏറ്റവും ശ്രദ്ധേയം. പാക്കിസ്ഥാന്റെ ഭൂമിയിലൂടെ കടന്നുപോകാതെ അഫ്ഗാനിസ്ഥാനുമായി വ്യാപാരം നടത്താനുള്ള ഇന്ത്യയുടെ തന്ത്രപരമായ നീക്കങ്ങൾക്ക് ഇതിനകം ഫലം കണ്ടുതുടങ്ങിയിട്ടുണ്ട്. ഇറാനിലെ ചാബഹാർ തുറമുഖം വഴിയുള്ള വ്യാപാരബന്ധമാണ് അതിൽ പ്രധാനം. 2025ൽ അഫ്ഗാനിസ്ഥാന്റെ ഏറ്റവും വലിയ കയറ്റുമതി വിപണിയായി ഇന്ത്യ പാക്കിസ്ഥാനെ മറികടന്നിരുന്നു. ഇന്ത്യയിലേക്കുള്ള അഫ്ഗാൻ കയറ്റുമതി 755 ദശലക്ഷം ഡോളറിലെത്തിയപ്പോൾ പാക്കിസ്ഥാനിലേക്കുള്ളത് 505 ദശലക്ഷം ഡോളറായി കുറഞ്ഞു.

അതായത്, അഫ്ഗാനിസ്ഥാന്റെ വ്യാപാരത്തിന് പാക്കിസ്ഥാനെ മാത്രം ആശ്രയിക്കേണ്ട സാഹചര്യം മാറുകയാണ്. ഇന്ത്യയുടെ വിപണിയും ഇറാനിലെ ചാബഹാർ തുറമുഖവും ചേർന്ന് അഫ്ഗാനിസ്ഥാന് പുതിയ വഴികൾ തുറക്കുന്നു. ഇതിനൊപ്പം ഇന്ത്യയും അഫ്ഗാനിസ്ഥാനും വ്യാപാരം, കസ്റ്റംസ്, കാർഷിക ഉൽപ്പന്നങ്ങൾ, മരുന്നുകൾ, ചരക്കുനീക്കം തുടങ്ങിയ മേഖലകളിൽ സഹകരണം വർധിപ്പിക്കാനുള്ള ചർച്ചകൾ തുടരുകയാണ്.

ഇന്ത്യയ്ക്ക് ലഭിക്കുന്ന രണ്ടാമത്തെ നേട്ടം മേഖലയിലെ തന്ത്രപരമായ സ്വാധീനമാണ്. റഷ്യ അഫ്ഗാനിസ്ഥാനിൽ സാന്നിധ്യം ശക്തമാക്കുമ്പോൾ ചൈനയുടെ സ്വാധീനത്തിന് സമാന്തരമായി മറ്റൊരു വൻശക്തിയുടെ സാന്നിധ്യവും രൂപപ്പെടുന്നു. റഷ്യയുമായി ദീർഘകാല പ്രതിരോധബന്ധമുള്ള ഇന്ത്യയ്ക്ക് ഈ മാറ്റങ്ങൾ പ്രയോജനപ്പെടുത്താനുള്ള നയതന്ത്ര സാധ്യതകളുണ്ട്. എന്നാൽ അതുകൊണ്ട് റഷ്യയുടെ എല്ലാ നീക്കങ്ങളും ഇന്ത്യയ്ക്ക് അനുകൂലമാകുമെന്ന് കരുതാനാവില്ല. താലിബാനുമായുള്ള റഷ്യയുടെ ബന്ധം സ്വന്തം താൽപര്യങ്ങൾ മുൻനിർത്തിയുള്ളതാണ്.

എന്തായാലും ഒരു കാര്യം വ്യക്തമാണ്. അഫ്ഗാനിസ്ഥാനെ ചുറ്റിപ്പറ്റിയുള്ള പുതിയ അധികാര സമവാക്യത്തിൽ പാക്കിസ്ഥാന് പഴയതുപോലെ നിർണായക സ്വാധീനം അവകാശപ്പെടാനാകില്ല. അഫ്ഗാനിസ്ഥാനിലേക്കുള്ള വ്യാപാരവഴികൾ ഇന്ത്യയ്ക്ക് തുറന്നുകിട്ടുന്നു. റഷ്യയും താലിബാനും കൂടുതൽ അടുക്കുന്നു. ചൈനയും പാക്കിസ്ഥാനും ഒരുപോലെ ശ്രദ്ധിക്കേണ്ട പുതിയൊരു ഭൗമരാഷ്ട്രീയ സാഹചര്യം ദക്ഷിണേഷ്യയിൽ രൂപപ്പെടുകയാണ്. അഫ്ഗാനിസ്ഥാനിലെ ഈ മാറ്റങ്ങൾ ഇന്ത്യയുടെ നയതന്ത്ര കരുത്തിന് പുതിയ അവസരങ്ങളാകുമോ? അതാണ് ഇനി ലോകം ഉറ്റുനോക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏകദിന ലോകകപ്പിനും 23 വർഷത്തിനുശേഷം ചാമ്പ്യൻസ് ട്രോഫിക്കും ഇന്ത്യ വേദിയാവും  (1 minute ago)

ചൈനയ്ക്കും പുതിയ വെല്ലുവിളി... പാക്കിസ്ഥാന് ഇരട്ട പ്രഹരം, റഷ്യ താലിബാന്റെ ആയുധപ്പുരയിലേക്ക്; അഫ്ഗാനിൽ ഇന്ത്യയുടെ സ്വാധീനം വർധിക്കുന്നു  (12 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വൻ ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (14 minutes ago)

ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടു; ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാൻ സാധ്യത; ഇതിന്റെ സ്വാധീനഫലമായി കേരളത്തിലും മഴ തുടരും  (22 minutes ago)

പണമിടപാടുകളിലും യാത്രാവേളകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (38 minutes ago)

ജഡായുവിൻറെ നാട്ടിലല്ലേ സേട്ടാ... ജടായുവിനെ കാണാൻ വൻ ജനപ്രവാഹം! ദിവസവും 7000ത്തിലധികം സന്ദർശകർ; ഇതര സംസ്ഥാനങ്ങളിൽനിന്ന് സഞ്ചാരികളുടെ ഒഴുക്ക്, ജടായുപ്പാറയിലെത്തി ഗവർണറും; രാമായണം സിനിമ കേരളത്തിന്റെ ടൂറി  (41 minutes ago)

വാഹനാപകടത്തെ തുടർന്ന് സ്ഥലത്തുണ്ടായിരുന്നവരുടെ മർദനമേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു  (43 minutes ago)

ചാലയിലെ സ്വർണകവർച്ചയിൽ വീണ്ടും വഴിത്തിരിവ്... ക്വട്ടേഷൻ ഉറപ്പിച്ചത് 25 ലക്ഷത്തിനെന്ന് പ്രതികൾ മൊഴി നൽകിയതായി പൊലീസ്, മാളവിക ജ്വല്ലറി ഉടമ ജയറാമിനെ ഇന്ന് കോടതിയിൽ ഹാജരാക്കും  (52 minutes ago)

പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് പിവി കൃഷ്ണന്‍ ഓര്‍മയായി...  (58 minutes ago)

യുവേഫ നേഷൻസ് ലീഗിൽ ലോകചാമ്പ്യന്മാരെ വീഴ്ത്തി ഇംഗ്ലണ്ട്...  (1 hour ago)

ആശങ്കയോടെ ലോകം... രണ്ട് ദശലക്ഷം ബാരൽ എണ്ണയുമായി സൂപ്പർ ടാങ്കർ കടലിൽ മുങ്ങി, ഹോർമുസിൽ കപ്പലുകൾ മൈനുകളിൽ ഇടിച്ചെന്ന് ഇറാൻ  (1 hour ago)

ആദ്യ നീക്കം പാളിയിട്ടും പിൻമാറാതെ സംഘം... 25 ലക്ഷം രൂപയുടെ ക്വട്ടേഷൻ, ചാലയിലെ സ്വർണക്കവർച്ചയ്ക്ക് പിന്നിൽ വൻ ഗൂഢാലോചന; തലേദിവസം റിഹേഴ്സൽ നടത്തി  (1 hour ago)

റാണിയുടെ ഇടിവെട്ട് ഡാൻസ്, കണ്ട് കുരുപൊട്ടി ചിലർ,'ഇത് തന്നെ തൊഴിൽ,'BLACK $ WHITE COUPLE', വിവാഹ വേദിയിൽ പൊട്ടിക്കരഞ്ഞ് റിമി  (1 hour ago)

  തിരൂരങ്ങാടിയിൽ വൈദ്യുത പോസ്റ്റിന്റെ സ്റ്റേ വയറിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം... പൊതുജനസമക്ഷം മാപ്പുപറഞ്ഞ് കെ.എസ്.ഇ.ബി.  (1 hour ago)

സങ്കടക്കാഴ്ചയായി... സൗദിയിൽ കുതിരയുടെ ആക്രമണത്തിൽ രാജസ്ഥാൻ സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

Malayali Vartha Recommends