ഏകദിന ലോകകപ്പിനും 23 വർഷത്തിനുശേഷം ചാമ്പ്യൻസ് ട്രോഫിക്കും ഇന്ത്യ വേദിയാവും

2035 വരെയുള്ള പ്രധാന പുരുഷ ടൂർണമെന്റുകളുടെ ഷെഡ്യൂളിനു അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) അംഗീകാരം നൽകി. 2027ലെ പുരുഷ ഏകദിന ലോകകപ്പ്, 2028ലെ പുരുഷ- വനിതാ ടി20 ലോകകപ്പുകൾ എന്നിവയുടെ യോഗ്യതാ പോരാട്ടങ്ങളുടെ മത്സരക്രമത്തിനും ഐസിസി അന്തിമ രൂപം നൽകി. ഇന്തോനേഷ്യയിലെ ബാലിയിൽ ചേർന്ന ഐസിസി ബോർഡ് യോഗത്തിലാണ് തീരുമാനമായത്.
2029ലെ ചാംപ്യൻസ് ട്രോഫി പോരാട്ടത്തിനും 2031ലെ പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിനും ഇന്ത്യ വേദിയാകും. 2031ലെ ലോകകപ്പിൽ ഇന്ത്യക്കൊപ്പം ബംഗ്ലാദേശും സംയുക്തമായി ആതിഥേയത്വം വഹിക്കുന്നതാണ്.
2029 ഒക്ടോബർ 9 മുതൽ 28 വരെയാണ് ചാംപ്യൻസ് ട്രോഫി പോരാട്ടം. 2031ലെ ലോകകപ്പ് ഒക്ടോബർ 9 മുതൽ നവംബർ 23 വരെ അരങ്ങേറും.
2029ലേയും 2031ലേയും ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലുകൾക്ക് ഇംഗ്ലണ്ടാണ് വേദി. 2029ലെ ഫൈനൽ ജൂൺ 8 മുതൽ 12 വരെ നടക്കും. 2031ലെ ഫൈനൽ ജൂൺ 12 മുതൽ 16 വരെയും അരങ്ങേറുന്നതാണ്.
"
https://www.facebook.com/Malayalivartha

























