സഹകരണ മേഖലയിലെ നിക്ഷേപകർക്ക് പൂർണ ഗ്യാരണ്ടി സർക്കാർ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

സഹകരണ മേഖലയിലെ നിക്ഷേപകർക്ക് പൂർണ ഗ്യാരണ്ടി സർക്കാർ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി . സംസ്ഥാന സഹകരണ വകുപ്പിന്റെയും സഹകരണ യൂണിയന്റെയും സംയുക്താഭിമുഖ്യത്തിൽ 73-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കളമശേരിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സഹകരണ മേഖലയുടെ വിശ്വാസ്യത വീണ്ടെടുക്കുന്നതിനാണ് പ്രഥമ പരിഗണനയുള്ളത്. ദേശസാത്കൃത, ഷെഡ്യൂൾഡ് ബാങ്കുകളിൽ നിക്ഷേപങ്ങൾക്ക് ലഭിക്കുന്നതിനു സമാനമായ ഉറപ്പ് സഹകരണ മേഖലയിലും ഉണ്ടാകണം.സഹകരണ മേഖലയിലെ നിക്ഷേപം ഉത്പാദനപരമായ പദ്ധതികളിൽ വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. സഹകരണ മന്ത്രി എം. ലിജു അദ്ധ്യക്ഷനായി. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ സെമിനാർ ഉദ്ഘാടനം ചെയ്തു.
"
https://www.facebook.com/Malayalivartha
























