Widgets Magazine
09
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പത്താമത് ട്വിന്റി 20 ലോകകപ്പിൽ ഇന്ത്യ ജേതാക്കൾ.... അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയെ സഞ്ജു സാംസണിന്റെ ഇന്നിംഗ്‌സാണ് കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്


ഇപ്പോൾ കെഎസ്ആർടിസി ഒരുവിധം പച്ചപിടിച്ചുവരികയാണ്: വകുപ്പിനെ നശിപ്പിക്കാൻ യുഡിഎഫ് മുൻപും ഗവേഷണം നടത്തിയിട്ടുണ്ട്; രാഹുൽ ഗാന്ധിക്ക് മറുപടിയുമായി ഗണേഷ് കുമാർ; സൗജന്യയാത്ര നൽകിയാൽ കെഎസ്ആർടിസി വഴിയാധാരമാകും...


സി.പി.എംകാർക്ക് ഇറങ്ങാൻ നഗരത്തിൽ മാലിന്യമില്ല; എ.എ റഹീമിന്റെ വിമർശനങ്ങളെ തള്ളി വി.വി രാജേഷ്...


മമ്മൂട്ടിക്കെതിരായ സി.പി.എം ആക്രമണം ഹിംസാത്മക ക്രൂരത: ചെറിയാൻ ഫിലിപ്പ്


വ്യാജ അനുമോദന ചടങ്ങ് നടത്തി വഞ്ചിതരാക്കപ്പെട്ടിട്ടില്ല എന്ന് കോളേജ് മാനേജ്മെന്റുകൾ ഉറപ്പാക്കുക: എം എ ഷഹനാസിനെ ചൊറിഞ്ഞ് ശ്രീനാദേവി കുഞ്ഞമ്മ...

മമ്മൂട്ടി തന്നെ മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല; വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് റഫീഖ്

08 MARCH 2026 05:04 PM IST
മലയാളി വാര്‍ത്ത

വയനാട് മുണ്ടക്കൈചൂരല്‍മല ദുരന്തബാധിതര്‍ക്കായി ഒരുക്കിയ ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ നടന്‍ മമ്മൂട്ടി തന്നോട് നീരസം പ്രകടിപ്പിച്ചെന്ന വിവാദത്തില്‍ പ്രതികരിച്ച് സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖ്. മമ്മൂട്ടി എന്നോട് വളരെ വ്യക്തിപരമായി പറഞ്ഞ ഒരു കണ്‍സേണ്‍ അപമാനിക്കുന്ന നിലയില്‍ എനിക്കെതിരായി ചില മാദ്ധ്യമങ്ങളും വലത് സൈബര്‍ കേന്ദ്രങ്ങളും പ്രചരിപ്പിച്ചതാണ് വിഷയം ഈ നിലയില്‍ വഷളാക്കിയതെന്ന് റഫീഖ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ടൗണ്‍ഷിപ്പില്‍ വരുന്നവരെ നമ്മള്‍ അവിടെ ഉണ്ടെങ്കില്‍ സ്വീകരിക്കുന്നത് എപ്പോഴും നമ്മുടെയെല്ലാം രീതിയാണ്. എന്നാല്‍ അത് മറ്റൊരു നിലയില്‍ വായിക്കപ്പെട്ടേക്കാം എന്നതാണ് അദ്ദേഹം സൂചിപ്പിച്ചതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നതെന്ന് റഫീഖ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മലയാളത്തിന്റെ മഹാനടന്‍ മുണ്ടക്കൈചൂരല്‍മല ദുരന്തബാധിതര്‍ക്കായി ഒരുക്കിയ ടൗണ്‍ഷിപ്പില്‍ എത്തിയത് എല്ലാവര്‍ക്കും സന്തോഷമുള്ള കാര്യമാണ്. അദ്ദേഹം അവിടെ എത്തുമ്പോള്‍ മറ്റൊരു പരിപാടിയുമായി ബന്ധപ്പെട്ട് സ്ഥലത്തുണ്ടായിരുന്ന പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലാണ് തിരക്കും ബഹളവും പ്രിയപ്പെട്ട മമ്മൂട്ടിക്ക് അലോസരമാകരുതെന്ന നിലയില്‍ ജാഗ്രതയോടെ ആ സമയം അവിടെ ഇടപെട്ടത്. ഇത്തരം ഇടപെടലുകള്‍ തെറ്റിദ്ധരിക്കപ്പെട്ടേക്കാം എന്ന കണ്‍സേണ്‍ ആണ് മമ്മൂട്ടി എന്നോട് പങ്കുവെച്ചത്. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ടൗണ്‍ഷിപ്പില്‍ വരുന്നവരെ നമ്മള്‍ അവിടെ ഉണ്ടെങ്കില്‍ സ്വീകരിക്കുന്നത് എപ്പോഴും നമ്മുടെയെല്ലാം രീതിയാണ്. എന്നാല്‍ അത് മറ്റൊരു നിലയില്‍ വായിക്കപ്പെട്ടേക്കാം എന്നതാണ് അദ്ദേഹം സൂചിപ്പിച്ചതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇന്ന് ശ്രീ മമ്മൂട്ടി എന്നെ നേരില്‍ വിളിക്കുകയും ഈ കാര്യങ്ങള്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ ശ്രീ മമ്മൂട്ടി എന്നോട് വളരെ വ്യക്തിപരമായി പറഞ്ഞ ഒരു കണ്‍സേണ്‍ വ്യക്തിപരമായി അപമാനിക്കുന്ന നിലയില്‍ എനിക്കെതിരായി ചില മാധ്യമങ്ങളും വലത് സൈബര്‍ കേന്ദ്രങ്ങളും പ്രചരിപ്പിച്ചതാണ് വിഷയം ഈ നിലയില്‍ വഷളാക്കിയത് എന്നാണ് മനസ്സിലാക്കുന്നത്.

ഈ വിഷയത്തില്‍ വൈകാരികമായി മുറിപ്പെട്ട് പ്രതികരിച്ചവരുടെയെല്ലാം ഉദ്ദേശശുദ്ധിയെ മാനിക്കുന്നു. എന്നാല്‍ ഒരു സര്‍ക്കാരിന്റെ ഇച്ഛാശക്തിയിലും മാനവികതയിലും സഹജീവി സ്‌നേഹത്തിലും പുടുത്തുയര്‍ത്ത, ലോകത്തിന് മുഴുവന്‍ മാതൃകയാക്കാവുന്ന ഒരു ഇടപെടലിന്റെ തിളക്കം കുറയ്ക്കുന്ന നിലയില്‍ ഈ വിവാദങ്ങള്‍ വളരരുത് എന്നാണ് എല്ലാവരോടും സ്‌നേഹത്തോടെ അഭ്യര്‍ത്ഥിക്കാനുള്ളത്.

മലയാളിയുടെ പ്രിയപ്പെട്ട നടനായി എല്ലാക്കാലവും നമ്മളെല്ലാം ഹൃദയത്തോട് ചേര്‍ത്ത് പിടിക്കുന്ന ശ്രീ മമ്മൂട്ടി നമ്മുടെ ടൗണ്‍ഷിപ്പിലെത്തിയത് വളരെ പോസിറ്റീവായി മാത്രം ചര്‍ച്ച ചെയ്യപ്പെടട്ടെ. എല്ലാവരും വിവാദങ്ങള്‍ ഇവിടെ അവസാനിപ്പിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. മമ്മൂട്ടി മഹാനായ മലയാളിയാണ്. അദ്ദേഹം മനപൂര്‍വ്വം എന്നെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് നേരില്‍ തന്നെ എന്നോട് വ്യക്തമാക്കിയിട്ടുണ്ട്. ആ വലുപ്പത്തില്‍ എല്ലാവരും ഈ വിഷയം കാണണമെന്നും ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ വാദപ്രതിവാദങ്ങളും അവസാനിപ്പിക്കണമെന്നുമാണ് എല്ലാവരോടും അഭ്യര്‍ത്ഥിക്കാനുള്ളത്. ദുരന്തം ജീവിതം താറുമാറാക്കിയ നമ്മുടെ പ്രിയപ്പെട്ടവരുടെ പുഞ്ചിരിയാണ് നമുക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്ന് തിരിച്ചറിഞ്ഞാല്‍ പരിഭവങ്ങളും തര്‍ക്കങ്ങളും മാറ്റിവെച്ച് നമുക്ക് ചേര്‍ന്ന് നില്‍ക്കാന്‍ എന്താണ് തടസ്സം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എണ്ണവില കുതിച്ചുയരുന്നു...ഇറാനെതിരെ ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തുന്ന സൈനിക നീക്കത്തെ തുടർന്ന് മിഡിൽ ഈസ്റ്റിലെ എണ്ണ ഉൽപ്പാദനവും കയറ്റുമതിയും തടസ്സപ്പെട്ടതിനാലാണ് എണ്ണവില കുത്തനെ വർദ്ധിച്ചത്.  (16 minutes ago)

ഇന്ത്യൻ ഓഹരി വിപണി പത്തുമാസത്തെ താഴ്ന്ന നിലയിൽ... സെൻസെക്‌സ് 2300 പോയിന്റ് താഴ്ന്നു, നിഫ്റ്റി 23,750ൽ താഴെയെത്തി  (56 minutes ago)

അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി...  (1 hour ago)

തടസ്സങ്ങൾ മാറി ധനലാഭത്തിലേക്ക്; ചിങ്ങം രാശിക്കാരുടെ സമയം തെളിയുന്നു.  (1 hour ago)

സ്വർണ വിലയിൽ ഇടിവ്‌... പവന് 1440 രൂപയുടെ കുറവ്‌  (1 hour ago)

പിലാശ്ശേരിയിൽ ഉത്സവ പറമ്പില്‍ നിന്നും മടങ്ങിയ യുവാവ് പിന്നീട് മരിച്ച സംഭവം... കൊലപാതകമെന്ന് നിഗമനം  (1 hour ago)

പൊങ്കാലയിടുന്നതിനിടെ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ  (1 hour ago)

കോലിയക്കോട് കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം....  (2 hours ago)

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്നാരംഭിക്കും....  (2 hours ago)

യാത്രക്കാരിയ്ക്ക് പരിക്കേറ്റ സംഭവത്തിൽ ഒരാൾ പിടിയിൽ  (2 hours ago)

മമ്മൂട്ടിയോട് മുഖ്യമന്ത്രി മാപ്പ് പറയണം: ചെറിയാൻ ഫിലിപ്പ്  (2 hours ago)

ജ്യോതിക വീണ്ടും ബോളിവുഡിലേക്ക്...  (2 hours ago)

മീൻപിടിത്തത്തിനു പോയ ട്രോളിങ് ബോട്ട്, കന്യാകുമാരിക്കടുത്തുവെച്ച് വിദേശ എണ്ണക്കപ്പലിടിച്ച് തകർന്ന് രണ്ടു മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതായി...  (3 hours ago)

ഇന്ത്യയെ നയിച്ച മലയാളി താരം സഞ്ജു സാംസണിനെ അഭിനന്ദിച്ച് മുൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി  (4 hours ago)

ഇറാന്റെ പുതിയ പരമോന്നത നേതാവായി മുജ്തബ ഖമേനിയെ തെരഞ്ഞെടുത്തു...  (4 hours ago)

Malayali Vartha Recommends