സരിതക്കെതിരെ ഉമ്മന്ചാണ്ടി മാനനഷ്ടക്കേസ് ഫയല്ചെയ്തു

സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ക്കെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാനനഷ്ടക്കേസ് ഫയല്‍ചെയ്തു. കത്തിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടത്തുന്നു. ഹര്‍ജിയില്‍ അടുത്ത മാസം 28ന് വാദംകേള്‍ക്കും.
സരിത നായരുടെയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. കത്തിനുപിന്നില്‍ വന്‍ സാമ്പത്തിക ശക്തികളാണ്. ബാര്‍ ഉടമകളിലെ ഒരുവിഭാഗവും യുഡിഎഫ് തോറ്റാല്‍ നേട്ടമുണ്ടാകുന്നവരുമാണ് ആരോപണത്തിനു പിന്നില്‍. മുഖ്യമന്ത്രിയെക്കുറിച്ച് പരാമര്‍ശമില്ലെന്ന് ബാലകൃഷ്ണപിള്ള മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. ജയില്‍ ഡിജിപിയും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. സോളര്‍ കമ്മിഷനില്‍ ബിജു ക്രോസ് ചെയ്തപ്പോഴും സരിത ഇക്കാര്യം നിഷേധിച്ചിരുന്നു. കത്ത് വന്നത് യു.ഡി.എഫിന്റെ സാധ്യതകള്‍ തെളിഞ്ഞുവരുന്ന സാഹചര്യത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു
ആരോപണം ആര്‍ക്കും ഉന്നയിക്കാം. ഇന്ന് കേരളത്തില്‍ നടക്കുന്നത് ഇതാണ്. ഈ പറയുന്നതില്‍ ഒരുശതമാനം ശരിയുണ്ടെങ്കില്‍ ഗുരുതരമായ സ്ഥിതിയാണ്. ആരോപണവും അതിലെ യാഥാര്‍ഥ്യവുമാണ് ജനം നോക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha