കാമഭ്രാന്തിന് കണക്കുതീര്‍ക്കാന്‍ വി.എസ്. ഒരുങ്ങുന്നു

ഗണേശ്കുമാറിനെ നിലം തൊടുവിക്കാതിരിക്കാന്‍ വി.എസ്. അനുകൂലികള്‍ രംഗത്ത്. സി.പി.എമ്മിന്റെ അനിഷേധ്യ നേതാവിനെ കാമഭ്രാന്തനെന്നു വിളിച്ച ഒരാള്‍ക്ക് തങ്ങള്‍ വോട്ടുചെയ്യില്ലെന്നാണ് പത്തനാപുരത്തെ സി.പി.എം അണികള്‍ പറയുന്നത്.
അതിനിടെ കെ.ബി. ഗണേശ്കുമാറിന്റെ കാര്യത്തില്‍ ഭൂതവും ഭാവിയും നോക്കി ജനങ്ങള്‍ തീരുമാനമെടുക്കുമെന്ന് വി.എസ് പരസ്യപ്രസ്താവന നടത്തി. ഭൂതവും ഭാവിയും എന്ന് അദ്ദേഹം ഉദ്ദേശിച്ചത് കിറുകൃത്യമായാണ്. ഭൂതകാലത്താണ് ഗണേശ് വി.എസിനെ കാമഭ്രാന്തനെന്നു വിളിച്ചത്. ഭാവിയില്‍ ഗണേശ് എങ്ങോട്ട് പോകുമെന്നറിയില്ലെന്നാണ് അച്യുതാനന്ദ സ്വരത്തിന്റെ അന്തരാര്‍ത്ഥം.
ഗണേശിനുവേണ്ടി പ്രചാരണത്തിനിറങ്ങേണ്ടതില്ലെന്നും വി.എസ്. തീരുമാനിച്ചിട്ടുണ്ട്. സ്വരാജിന് വേണ്ടിയും അദ്ദേഹം രംഗത്തുവരില്ല. പിതൃശൂന്യന്‍ എന്നാണ് സ്വരാജ് വി.എസിനെ ഒരിക്കല്‍ വിശേഷിപ്പിച്ചത്. എന്നാല്‍ സ്വരാജിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന പ്രചാരണത്തില്‍ തന്റെ പേര് വലിച്ചിഴക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് വി.എസ് കൂട്ടിച്ചേര്‍ത്തു.
കുത്തും മുനയുമുള്ള വാക്കുകളുമായി വി.എസ് വീണ്ടും രംഗത്തെത്തുമ്പോള്‍ പാലം കടക്കുന്ന കാര്യം സി.പി.എമ്മിന് അത്ര എളുപ്പമാകില്ലെന്നു തന്നെയാണ് പാര്‍ട്ടി കരുതുന്നത്. പിണറായിയുടെ ധര്‍മ്മടത്ത് അച്യുതാനന്ദന്‍ പ്രചരണത്തിനെത്തുമോ എന്നും കൗതുകത്തോടെ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു. ക്ഷീണത്തിന്റെയും ചൂടിന്റെയും പേരു പറഞ്ഞ് ചില സ്ഥലങ്ങളിലെ പ്രചാരണത്തില്‍ നിന്നും മാറി നില്‍ക്കാനും അച്യുതാനന്ദന്‍ ആലോചിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha