കൊല്ലം പരവൂര്‍ വെടിക്കെട്ട് ദുരന്തം: വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിക്കുന്നതിനും പ്രയോഗിക്കുന്നതിനുമുള്ള മുന്‍ കരുതലുകളൊന്നും സ്വീകരിച്ചില്ലെന്നു വിദഗ്ദ്ധര്‍

കൊല്ലം പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ടു സാമഗ്രികള്‍ സൂക്ഷിക്കുന്നതിനും പ്രയോഗിക്കുന്നതിനുമുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നില്ലെന്നു വെല്ലൂരില്‍നിന്നെത്തിയ കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവ്‌സ് ഡോ. ടി.എല്‍. താണുലിംഗം പറഞ്ഞു.
പ്രാഥമിക പരിശോധനയിലാണ് ഇക്കാര്യം ബോധ്യപ്പെട്ടത്. വെടിക്കെട്ടു നടക്കുന്നതിന്റെ 100 മീറ്റര്‍ പരിധിയില്‍ കെട്ടിടങ്ങള്‍ പാടില്ല. പുറ്റിങ്ങലില്‍ വെടിക്കെട്ടു നടന്ന സ്ഥലത്തിന് അന്‍പതുമീറ്റര്‍ ചുറ്റളവില്‍ കെട്ടിടങ്ങള്‍ ഉണ്ട്. സാമഗ്രികള്‍ കരുതലോടെ സുക്ഷിക്കേണ്ട സൗകര്യം തെക്കേ കമ്പപ്പുരയില്‍ ഇല്ല. വടക്കേ കമ്പപ്പുര അദ്ദേഹം പരിശോധിച്ചു.
തകര്‍ന്ന തെക്കേ കമ്പപ്പുരയും ഇതേ രീതിയിലാണു നിര്‍മിച്ചിരുന്നതെന്ന് ആള്‍ക്കാര്‍ പറഞ്ഞു. അടച്ചുറപ്പില്ലാത്ത തെക്കേ കമ്പപ്പുര വെടിക്കെട്ടു നടന്നതിനു തൊട്ടടുത്തായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha