കൊല്ലം പുറ്റിങ്കല്‍ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തില്‍ ഒന്നര കിലോമീറ്ററകലെ ബൈക്കിലിരുന്ന യുവാവും മരിച്ചു

കൊല്ലം പരവൂര്‍ പുറ്റിങ്കല്‍ ക്ഷേത്രത്തിലെ കമ്പക്കെട്ടിന് തീപിടിച്ചുണ്ടായ ഉഗ്രസ്‌ഫോടനത്തെത്തുടര്‍ന്ന് ഒന്നര കിലോമീറ്റര്‍ ദൂരെ ബൈക്കില്‍ ഇരിക്കുകയായിരുന്ന യുവാവും മരിച്ചു. സ്‌ഫോടനത്തിന്റെ പ്രകമ്പനത്തില്‍ കോണ്‍ക്രീറ്റ് ബീം പതിച്ചാണ് ഇയാള്‍ മരിച്ചത്. കൂടെയുണ്ടായിരുന്നയാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വെടിക്കെട്ടിന് എത്തിച്ച 90 ശതമാനത്തോളം പടക്കങ്ങള്‍ പൊട്ടിത്തീര്‍ന്നപ്പോഴാണ് കമ്പക്കെട്ടിന് തീപിടിച്ച് അപകടം ഉണ്ടായത്. ഇതേത്തുടര്‍ന്ന് ശേഷിച്ച പത്തുശതമാനത്തിനാണ് തീപിടിച്ചത്. എന്നിട്ടുപോലും സ്‌ഫോടന ശബ്ദവും പ്രകമ്പനവും ഒന്നരക്കിലോ മീറ്റര്‍ അകലെയുള്ള ജംഗ്ഷനില്‍ വരെയെത്തിയിരുന്നു. വലിയ കോണ്‍ക്രീറ്റ് ബീമുകള്‍ ഈ പ്രദേശങ്ങളില്‍ വീണു കിടക്കുന്നതായും കാണാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha