പുറ്റിങ്ങല്‍ ക്ഷേത്ര വെടിക്കെട്ട് ദുരന്തത്തെ തുടര്‍ന്ന് സാമൂഹ്യ മാധ്യമമായ ഫേസ്ബുക്ക് സേഫ്റ്റി ചെക്ക് പേജ് തുടങ്ങി

പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തത്തെ തുടര്‍ന്ന് സാമൂഹ്യ മാധ്യമമായ ഫേസ്ബുക്ക് സേഫ്റ്റി ചെക്ക് പേജ് തുടങ്ങി. ഉപയോക്താക്കള്‍ക്ക് തങ്ങള്‍ സുരക്ഷിതരാണെന്ന് ബന്ധപ്പെട്ടവരെ അറിയിക്കാന്‍ സേഫ്റ്റി ചെക്ക് പേജ് സഹായകമാകും.
ആരൊക്കെ ദുരന്തത്തില്‍ പെട്ടു എന്നതിന്റെ പൂര്‍ണ്ണചിത്രം ഇതുവരെ വ്യക്തമാകാത്ത സാഹചര്യത്തില്‍ ഫേസ്ബൃക്ക് ഏര്‍പ്പെടുത്തിയ സൗകര്യം പലര്‍ക്കും സഹായകമായേക്കും. ദി പുറ്റിങ്ങല്‍ ടെംബിള്‍ ഫയര്‍ ഫേസ്ബുക്ക് ചെക്ക് എന്ന പേരിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.
വെടിക്കെട്ട് അപകടത്തില്‍ 110 ഓളം ആളുകളാണ് നിലവില്‍ മരിച്ചിരിക്കുന്നത്. 350 ല്‍ അധികം ആളുകള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയതിലാണ്. 2011 ല്‍ ജപ്പാനില്‍ ഭൂകമ്പവും സുനാമിയുംഉണ്ടായപ്പോള്‍ കാണാതായ ആളുകളെ കണ്ടെത്തുന്നതിന് വഴിയില്ലാതായതോടെയാണ് ദുരന്ത മേഖലകളില്‍ സേഫ്റ്റി ചെക്ക് സൗകര്യം ഒരുക്കുന്നതിന് ഫേസ്ബുക്ക് ശ്രമിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha