മലയാളം മോദിയെ കൈകൂപ്പുന്നു, കേരളം ഒന്നടങ്കം പറയുന്ന ഒരു പേരുണ്ട്: ഇന്ത്യന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കേരളം ഒരപകടത്തില്‌പെട്ടപ്പോള് ഓടിയെത്തി ആശ്വസിപ്പിച്ചതിന്് ആ മനുഷ്യനു മുമ്പില് ആദരവോടെ തലകുനിക്കുകയാണ് മലയാളം. താമര വിരിഞ്ഞാല് തലതെറിക്കുമെന്ന് പറഞ്ഞവര്‍ക്കൊക്കെ മോദിയുടെ ഇടപെടല് പഠിപ്പിച്ചത് വലിയൊരു പാഠമാണ്. സ്‌നേഹത്തിന്റെ ബാലപാഠം. കേരള മുഖ്യമന്ത്രി കോട്ടയത്തുനിന്നും കൊല്ലത്ത് വന്ന് ഒരു മണിക്കൂറിനുള്ളിലാണ് ഡല്‍ഹിയില്‍ നിന്നും നരേന്ദ്രമോദി വന്നത്.കേരളത്തിന്റെ മുഖ്യമന്ത്രി കേരളത്തില്‍ തന്നെയുണ്ടായിരുന്നു. എന്നിട്ടും കൊല്ലത്തെത്തിയത്് പത്തുമണിക്ക്. ഒന്‍പതരയ്ക്കു തന്നെ ഡല്‍ഹിയില്‍ നിന്നും കേരളത്തിലേയ്ക്ക് തിരിക്കാന്‍ മോദി തീരുമാനിച്ചിരുന്നു. മോദി വരുമെന്നുറപ്പായപ്പോള്‍ രാഹുല്‍ഗാന്ധി ഒരു തമാശ കണക്കെ വന്നു. ദുരന്തഭൂമിയിലും ഫാഷന്പരേഡിന് കുറവുണ്ടായില്ല. രണ്ടുകൈയ്യും പ്രാര്‍ത്ഥനാനിര്‍ഭരമാക്കി മോദി നിന്നപ്പോള്‍ മലയാളം ഒന്നടങ്കം കൈകൂപ്പി; ആ മഹാമനസ്‌കതയ്ക്കു മുമ്പില്‍. മോദിക്കു മുമ്പേ അമിത് ഷാ വന്നു. തനിക്ക് പ്രോട്ടോക്കോള്‍ പാടില്ലെന്ന് മോദി പറഞ്ഞു. ഒറ്റയ്ക്കല്ല അദ്ദേഹം വന്നത്. ഒരു കൂട്ടം ഡോക്ടര്‍മാരും ഒപ്പമുണ്ടായിരുന്നു. പിന്നാലെ പ്രതികരണവുമായി അച്യുതാനന്ദ കോടിയേരി തുടങ്ങിയ നേതാക്കളെത്തി. സംഭവം ദേശീയ ദുരന്തമാക്കണം. ഒരാള്‍ക്ക് 50 ലക്ഷം നല്കണം. മരിച്ചവരുടെ കുടുംബത്തിലൊരാള്‍ക്ക് കേന്ദ്രസര്‍ക്കാരില്‍ ജോലി നല്കണം എന്തൊക്കെയോ പറഞ്ഞു കോടിയേരി. കേരളത്തില്‍ മോദിക്ക് ഒരുസീറ്റു പോലുമില്ല. എന്നിട്ടുമദ്ദേഹം തന്റെ കടമ നിര്‍വഹിച്ചു. വരാന്‍ മറന്നുപോയ ആള്‍ തിങ്കളാഴ്ച എത്തും; സീതാറാം യെച്ചൂരി! ശംഭോ മഹാദേവാ....ശരിയേത് തെറ്റേതെന്ന് തിരിച്ചറിയാന് ജനങ്ങള്‍ക്കറിയാം. ആപത്തില് ഓടിയെത്തുന്നവനാണ് ആത്മമിത്രം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha