വെടിക്കട്ട് അപകടം; അനുമതിക്കായി ഇടപെട്ടത് കൊല്ലത്തെ മന്ത്രിയും മുന്‍ എം പിയും?

കൊല്ലത്ത് നൂറുകണക്കിനാളുകളുടെ ജീവന് കവര്‍ന്ന വെടിക്കെട്ടപകടത്തില്‍ മത്സരക്കമ്പം നടത്താന്‍ കൊല്ലം ജില്ലക്കാരനായ മന്ത്രിയും കൊല്ലത്തെ മുന്‍ പാര്‍ലമെന്റംഗവും ഇടപെട്ടിരുന്നതായി സൂചന.
മത്സരക്കമ്പം എന്ന് രേഖപ്പെടുത്തിയ നോട്ടീസ് സാക്ഷിയായിരുന്നിട്ടും മന്ത്രിയും മുന്‍ എംപിയും മത്സരക്കമ്പം നടത്താന്‍ ജില്ലാഭരണകൂടത്തെ സ്വാധീനിച്ചിരുന്നു. ജില്ലാഭരണകൂടമാകട്ടെ മത്സരക്കമ്പത്തിന്‍ അനുമതി നിഷേധിക്കുകയും ചെയ്തു. കൊല്ലംകാരനായ മന്ത്രി ജില്ലാകളക്ടറെ ഫോണില് വിളിച്ച് അനുമതി നല്‍കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും കളക്ടര്‍ ഷൈനാമോള്‍ അതിനു തയ്യാറായില്ല. മന്ത്രിയുടേയും മുന് എം പിയുടേയും ഇടപെടല്‍ സംഭവത്തിനു പിന്നിലുണ്ടെന്ന് കളക്ടര്‍ക്ക് അറിയാമായിരുന്നു.
105 ജീവനുകള്‍ അപഹരിക്കപ്പെട്ട സംഭവത്തില് മന്ത്രി നിസ്സംഗത പാലിക്കുകയാണ്. കമ്പം ആരംഭിക്കുന്നതിനു മുമ്പ് മന്ത്രിക്കും മുന് എം പിയ്ക്കും ക്ഷേത്രഭരണസമിതി നന്ദി രേഖപ്പെടുത്തിയിരുന്നു. മുന്‍ എം പി ഇപ്പോള്‍ ഒരു ദേവസ്വംബോര്‍ഡിന്റെ പ്രസിഡന്റാണ്.
മന്ത്രിയുടേയും മുന് എം പിയുടേയും പേരുകള്‍ അനൗണ്‍സ് ചെയ്ത വിവരം ചിലര് റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നാണ് വിവരം. അങ്ങനെയാണെങ്കില്‍ ഇരുവര്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കേണ്ടിവരും. ഇത് മന്ത്രിസഭയുടെ തലത്തില് നടന്നില്ലെങ്കിലും കോടതി ഇടപെടല്‍ ഉണ്ടാകും. താന് വിഷയത്തില്‍ ഇടപെട്ടിരുന്ന കാര്യം മന്ത്രി, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അറിയിച്ചതായാണ് സൂചന. തെരഞ്ഞെടുപ്പ് അടുത്തതുകൊണ്ടാണ് തനിക്ക് ഇക്കാര്യത്തില് ഇടപെടേണ്ടിവന്നത്. മുന്‍ എം പിക്കും ഇതേ അഭിപ്രായമാണ്. ഇത്തരത്തില് വരുന്ന ശുപാര്‍ശകള്‍ അവഗണിക്കാനാവില്ലെന്നും ഇരുവരും മുഖ്യമന്ത്രിയെ അറിയിച്ചതായാണ് സൂചന. ആചാരഭാഗങ്ങളായി നടക്കുന്ന ഇത്തരം കാര്യങ്ങളില്‍ ഇടപെടാനാവില്ലെന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha