പൂരവെടിക്കെട്ടിന് കോടതി വിലക്ക് വരുമോ?

തൃശൂര് പൂരത്തോട് അനുബന്ധിച്ച് നടക്കുന്ന വെടിക്കെട്ടിന് കോടതിയുടെ വിലക്കുണ്ടാവാന്‍ സാദ്ധ്യത. വെടിക്കെട്ടുകള് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. ഹര്‍ജി തിങ്കളാഴ്ച ഫയല്‍ ചെയ്യും.
വന്‍ സുരക്ഷയാണ് തൃശൂര്‍ പൂരം വെടിക്കെട്ട് നടക്കുന്ന സ്ഥലങ്ങളിലുള്ളതെന്ന് അമ്പലം കമ്മറ്റികള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും വെടിക്കെട്ടേ വേണ്ടെന്ന നിലപാടിലാണ് കേരളത്തിലെ നിയമലോകം.
വെടിക്കെട്ട്് നിരോധിക്കലല്ല സുരക്ഷയാണ് പ്രശ്‌നമെന്ന് തൃശൂര്‍ പൂരം കമ്മിറ്റികള് പറയുന്നുണ്ടെങ്കിലും ആകാശത്തേക്കുയരുന്ന അമിട്ടുകള്‍ പറഞ്ഞാല്‍ കേള്‍ക്കില്ലെന്ന് എല്ലാവര്‍ക്കുമറിയാം.
തൃശൂര്‍ പൂരത്തിലെ വെടിക്കെട്ട് നിരോധിക്കാനാവില്ലെന്ന നിലപാടില്‍ തന്നെയാണ് സര്‍ക്കാര്‍. മുഖ്യമന്ത്രി ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തു.
ഹൈന്ദവസമൂഹത്തെ അണിനിരത്തി വെടിക്കെട്ട് നിരോധിക്കണമെന്ന ആവശ്യവും ഉയര്‍ന്നുവരുന്നു.
തൃശൂര്‍ പൂരത്തിന് വെടിക്കെട്ട് വേണ്ടെന്ന നിലപാടിലാണ് രാഷ്ട്രീയനേതാക്കളെങ്കിലും അക്കാര്യം തുറന്നു പറയാന്‍ കേരളത്തിലെ മന്ത്രിമാര്‍ തയ്യാറല്ല. കാരണം മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അന്യമതസ്ഥരാണ്.
ഐ എം എ ' സുരക്ഷിതശബ്ദം' എന്ന മുദ്രാവാക്യം ഉയര്‍ത്തിയിട്ട് വര്‍ഷം രണ്ടായി. ഓര്‍ത്തഡോക്‌സ് സഭ വെടിക്കെട്ടിനെതിരെ രംഗത്തു വന്നു കഴിഞ്ഞു. എന്നാല് ഹൈന്ദവസമൂഹം ഇതുവരെ രംഗത്തെത്തിയിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha