പരവൂര്‍ ദുരന്തം: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു

പരവൂര്‍ ദുരന്തത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു. ദുരന്തം തടയാനാകാത്തതിന് വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. അതിനിടെ വെടിക്കെട്ട് ദുരന്തത്തിന്റെ പേരില്‍ ജില്ലാ കളക്ടറും പോലീസും തമ്മിലുള്ള ഭിന്നത രൂക്ഷമായി. വെടിക്കെട്ടിന് വാക്കാല്‍ അനുമതി കിട്ടിയെന്ന് സംഘാടകള്‍ പറഞ്ഞുവെന്ന കമ്മീഷണറുടെ വാദം അപക്വമാണെന്ന് ജില്ലാ കളക്ടര്‍ എ. ഷൈനമോള്‍ പറഞ്ഞു. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് കളക്ടര്‍, പോലീസ് കമ്മീഷണറോട് വിശദകരണം തേടി.
അതേസമയം കളക്ടറുടെ നോട്ടീസിന് മറുപടി നല്‍കേണ്ടതില്ലെന്നാണ് പോലീസിന്റെ തീരുമാനം. കളക്ടര്‍ക്ക് വിശദീകരണം നല്‍കിയാല്‍ അത് പരസ്പരമുള്ള വിഴുപ്പലക്കലാകുമെന്ന് പോലീസ് വിലയിരുത്തി. ദുരന്തം അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ മാത്രം മറുപടി നല്‍കിയാല്‍ മതിയെന്നാണ് പോലീസിന്റെ നിലപാട്.
അതിനിടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 109 ആയി. ഇന്ന് മൂന്ന് പേര്‍ കൂടി മരണത്തിന് കീഴടങ്ങിയതോടെയാണ് മരണസംഖ്യ 109 ആയത്. പരവൂര്‍ സ്വദേശി പ്രസന്നന്‍ (45), പള്ളിപ്പുറം സ്വദേശി വിനോദ് (34) എന്നിവരാണ് ഇന്ന് മരിച്ചവര്‍. 90 ശതമാനം പൊള്ളലേറ്റ ഇവര്‍ തിരുവനന്തപുരത്ത് ചികിത്സയിലായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha