ബൈക്ക് യാത്രിക വീനു പലിവാള്‍ വാഹനാപകടത്തില്‍ മരിച്ചു

ഇന്ത്യയിലെ പ്രശസ്ത ബൈക്ക് യാത്രിക വീനു പലിവാള്‍ (44) വാഹനാപകടത്തില്‍ മരിച്ചു. മധ്യപ്രദേശിലെ വിദിഷ ജില്ലയില്‍ തിങ്കളാഴ്ച രാവിലെയോടെയായിരുന്നു അപകടം നടന്നത്. തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് 100 കിലോമീറ്റര്‍ ദൂരെയുള്ള ഗ്യാരാസ്പൂരില്‍ വെച്ച് വീനു ഓടിച്ചിരുന്ന ഹാര്‍ലി ഡേവിസണ്‍ ബൈക്ക് അപകടത്തില്‍ പെടുകയായിരുന്നു. തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വീനു മരിക്കുകയായിരുന്നു. വീനുവിനൊപ്പം സുഹൃത്തും വേറൊരു ബൈക്കില്‍ ഒപ്പമുണ്ടായിരുന്നു. ഇരുവരും ചേര്‍ന്ന് രാജ്യം മുഴുവന്‍ സഞ്ചരിക്കുന്നതിന്റെ ഭാഗമായാണ് മധ്യപ്രദേശിലെത്തിയത്. വീനു ഹെല്‍മറ്റ് ധരിച്ചിരുന്നുവെങ്കിലും ഗുരുതരമായി പരുക്കേറ്റിരുന്നു.
രാജ്യം മുഴുവന്‍ ഒറ്റക്ക് തന്റെ ബൈക്കില്‍ സഞ്ചരിച്ച് ഖ്യാതി നേടിയ വീനു ജയ്പൂര്‍ സ്വദേശിയാണ്. വീനുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha