മുംബൈയില്‍ കെട്ടിട സമുച്ചയത്തില്‍ തീപിടുത്തം

മുംബൈയില്‍ കെട്ടിട സമുച്ചയത്തില്‍ തീപിടുത്തം. മുംബൈയില്‍ നിന്നും 50 കിലോമീറ്റര്‍ അകലെ ബിവന്‍ന്ധിയിലുള്ള കെട്ടിട സമുച്ചയത്തിലെ ഗാര്‍മെന്റ് ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. 150 ഓളം പേര്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് തീപിടുത്തമുണ്ടായത്.
കെട്ടിടത്തില്‍ നിന്നും തീയും പുകയും ഉയരുന്നുണ്ട്. അഗ്‌നിശമന സേനയുടെ ആറ് യൂണിറ്റുകളെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സമീപകെട്ടിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. അപകടകാരണം വ്യക്തമല്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha