പുറ്റിങ്ങല്‍ വെടിക്കെട്ടപകടം; ഒളിവിലായിരുന്ന ഏഴ് ക്ഷേത്ര ഭാരവാഹികള്‍ കീഴടങ്ങി

പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന ക്ഷേത്ര ഭാരവാഹികളില്‍ ഏഴു പേര്‍ കീഴടങ്ങി. പ്രസിഡന്റ് പി.എസ്.ജയലാല്‍, സെക്രട്ടറി ജെ. കൃഷ്ണന്‍ കുട്ടിപ്പിള്ള, ശിവപ്രസാദ്, രവീന്ദ്രന്‍ പിള്ള, രാജേന്ദ്രന്‍പിള്ള എന്നിവര്‍ ഇന്നലെ രാത്രി പതിനൊന്നരയോടെ കീഴടങ്ങിയിരുന്നു. സുരേന്ദ്രനാഥപിള്ളയും മരുകനുമാണ് ഇന്നു രാവിലെ ചാത്തന്നൂര്‍ പൊലീസിനു മുന്നില്‍ കീഴടങ്ങുകയായിരുന്നു. എല്ലാവരെയും െ്രെകം ബ്രാഞ്ച് ചോദ്യം ചെയ്യുകയാണ്. ഇവരെ മാധ്യമങ്ങള്‍ക്കുമുന്നില്‍ കൊണ്ടുവന്നു.
20 പ്രതികളുണ്ടെന്ന് െ്രെകംബ്രാഞ്ച് അറിയിച്ചിരുന്നു. അതില്‍ ഏഴുപേരെ കസ്റ്റഡിയിലെടുത്തു. 14 പേരാണ് ക്ഷേത്രക്കമ്മിറ്റിയിലുള്ളത്. ഇതില്‍ ഏഴുപേരാണ് ഇപ്പോള്‍ കീഴടങ്ങിയിരിക്കുന്നത്. അതേസമയം, രാജ്യത്തെ നടുക്കിയ പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ മരണം 109 ആയി. തിരുവനന്തപുരത്തും കൊല്ലത്തുമായി 14 മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനായിട്ടില്ലെന്ന് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. പരുക്കേറ്റ 15 പേര്‍ക്ക് പ്ലാസ്റ്റിക് സര്‍ജറി നടത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഢ്ഢ അറിയിച്ചു.
പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ നടന്നത് മല്‍സര വെടിക്കെട്ടെന്ന് സ്ഥിരീകരിക്കുന്ന തെളിവുകള്‍ പൊലീസിന് ലഭിച്ചു. മൂന്ന് ലോഡ് സ്‌ഫോടക വസ്തുക്കളാണ് വെടിക്കെട്ടിന് ഉപയോഗിച്ചതെന്നും കണ്ടെത്തി. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്യവെയാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.
ദക്ഷിണകേരളത്തിലെ ഏറ്റവും വലിയ കമ്പക്കെട്ടിന് കരാറേറ്റെടുത്തത് കഴക്കൂട്ടം സ്വദേശി സുരേന്ദ്രനും വര്‍ക്കല സ്വദേശി കൃഷ്ണന്‍കുട്ടിയുമാണ്. ഇവര്‍ നേതൃത്വം നല്‍കിയ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള വെടിക്കെട്ട് മല്‍സരമാണ് പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ നടന്നതെന്നാണ് പൊലീസിന്റെ സ്ഥിരീകരണം. സമൂഹ മാധ്യമങ്ങളെ ഉള്‍പ്പടെ പ്രയോജനപ്പെടുത്തി ക്ഷേത്രഭാരവാഹികള്‍ മല്‍സരക്കമ്പത്തിന് പ്രചാരണം നല്‍കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha