എല്ലാത്തിനും വലിയ നന്ദിയുണ്ടേ... പീതാംബരക്കുറുപ്പിനെ കുടുക്കി 'നന്ദി'

ആളുകളുടെ ഇഷ്ടത്തിനനുസരിച്ച് പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനപ്രതിനിധികളും പോലീസും അവരുടെ ശത്രുക്കളായി മാറും. ഇനി അതിനനുസരിച്ച് പ്രവര്‍ത്തിച്ച് അപകടം പിണഞ്ഞാലോ അതും വലിയപാര തന്നെ. അത്തരമൊരവസ്ഥയിലാണ് കൊല്ലം മുന്‍ എം പി പീതാംബരക്കുറുപ്പ്. പരവൂര്‍ പുറ്റിങ്ങല്‍ ദേവി ക്ഷേത്രത്തിലെ വെടിക്കെട്ട് ആരംഭിക്കുംമുമ്പ് ക്ഷേത്രം ഭാരവാഹികള്‍ നടത്തിയ അനൗണ്‍സ്‌മെന്റ് കോണ്‍ഗ്രസ് നേതാവ് പീതാംബരക്കുറുപ്പിനെ കുടുക്കി. കലക്ടര്‍ അനുമതി നിഷേധിച്ച വെടിക്കെട്ടിന് അനുമതി ലഭിച്ചതിനു പീതാംബരക്കുറുപ്പിന്റെ പേരു മൈക്കിലൂടെ വിളിച്ചു പറഞ്ഞു നന്ദി അര്‍പ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇന്നലെ പുറത്തായി. എല്ലാവരും മാറിക്കോ, എല്ലാവരും മാറിക്കോ. അതിനു മുന്‍പ് ഒരു കാര്യം. ഈ വെടിക്കെട്ട് നടത്താന്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിത്തന്ന ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനും കൊല്ലത്തിന്റെ മുന്‍ എം.പിയുമായ പീതാംബരക്കുറുപ്പിന് പുറ്റിങ്ങല്‍ ദേവസ്വത്തിന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നുഎന്നാണ് അനൗണ്‍സ്‌മെന്റ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha