പരവൂര്‍ വെടിക്കെട്ട് ദുരന്തം: വന്‍ സ്‌ഫോടനത്തിന് മുമ്പ് മൂന്ന് അപകടങ്ങള്‍ ഉണ്ടായതായി , വെടിക്കെട്ട് നിര്‍ത്തിവെക്കാന്‍ താന്‍ ആവശ്യപ്പെട്ടിട്ടും സംഘാടകര്‍ സമ്മതിച്ചില്ലെന്ന് മൊഴി

പരവൂര്‍ ക്ഷേത്രത്തില്‍ വന്‍ സ്‌ഫോടനം ഉണ്ടാകുന്നതിനു മുമ്പ് മൂന്ന് അപകടങ്ങള്‍ ഉണ്ടായതായി മൊഴി. സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലായ ദേവസ്വംബോര്‍ഡ് അധികൃതരാണ് മൊഴി നല്‍കിയത്. ആദ്യമുണ്ടായ ചെറിയ അപകടത്തില്‍ പരുക്കേറ്റ മൂന്ന് പേരെ ആശുപത്രിയിലെത്തിച്ചതിനെ തുടര്‍ന്നാണ് വലിയ ദുരന്തമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
മുമ്പ് ഉണ്ടായ അപകടത്തെ തുടര്‍ന്നാണ് കരാറുകാരന് ഉമേഷിന് പരുക്കേറ്റതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. ചെറിയ അപകടം ഉണ്ടായ സാഹചര്യത്തില്‍ വെടിക്കെട്ട് നിര്‍ത്തിവെക്കാന്‍ താന്‍ ആവശ്യപ്പെട്ടിട്ടും ഉത്സവ പരിപാടി സംഘാടകര്‍ സമ്മതിച്ചില്ലെന്ന് ഉമേഷ് മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു.
അതേസമയം, പരവൂര്‍ ക്ഷേത്രത്തില്‍ ഗുരുതമായ നിയമ ലംഘനം നടന്നുവെന്ന് എക്‌സ്പ്‌ളോസിവ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പുറത്ത്. സുരക്ഷാചട്ടങ്ങള്‍ പാലിക്കാത്തത് അപകടകാരണം. അമിട്ടുകള്‍ ഉപയോഗിക്കുമ്പോള്‍ ബാരലുകള്‍ ആഴത്തില്‍ കുഴിച്ചിടണം എന്നതടക്കമുള്ള സുരക്ഷാ ചട്ടങ്ങള്‍ പാലിച്ചില്ല എന്നാണ് കണ്ടെത്തിയത്. ഒപ്പം പൊട്ടാസ്യം ക്ലോറേറ്റിന്റെ വന്‍തോതിലുള്ള ഉപയോഗവും കണ്ടെത്തിയിട്ടുണ്ട്.
ഒളിവിലായിരുന്ന ക്ഷേത്രം ക്ഷേത്രഭാരവാഹികള്‍ എല്ലാവരും െ്രെകംബ്രാഞ്ച് അന്വേഷണസംഘത്തിന് മുന്നില്‍ കീഴടങ്ങി. ക്ഷേത്രം ഭാരവാഹികളായ പ്രസിഡന്റ് പി എസ് ജയലാല്‍, സെക്രട്ടറി കൃഷ്ണന്‍ കുട്ടി, ക്ഷേത്രസമിതി അംഗങ്ങളായ ശിവപ്രസാദ്, രവീന്ദ്രന്‍ പിള്ള, സോമസുന്ദരന്‍ പിള്ള തുടങ്ങിയവരാണ് കീഴടങ്ങിയത്. വെടിക്കെട്ട് ദുരന്തത്തെ തുടര്‍ന്ന് ഇവരെ പ്രതികളാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇന്ന് പുലര്‍ച്ചെയോടെയാണ് ഇവര്‍ അന്വേഷണസംഘത്തിന് മുന്നില്‍ കീഴടങ്ങിയത്.
ഇതിനിടെ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 109 ആയി. 14 മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനുണ്ട്. കൊല്ലപ്പെട്ടവരില്‍ 95 മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. ശേഷിക്കുന്ന 14 മൃതദേഹങ്ങളുടെ ഡിഎന്‍എ ടെസ്റ്റ് ഇന്ന് നടക്കും. അതേസമയം 17 പേരെ കാണാതായതായി റിപ്പോര്‍ട്ടുകളുണ്ട്. പരുക്കേറ്റവരില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കഴിയുന്ന പലരുടേയും നില ഗുരുതരമായി തുടരുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha