സ്ത്രീധനത്തിന്റെ പേരില്‍ വിദേശത്ത് വെച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍...രുവനന്തപുരത്ത് വിമാനമിറങ്ങിയ പ്രതിയെ ഷാഡോ പൊലീസ് തടഞ്ഞുവെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു

സ്ത്രീധനത്തിന്റെ പേരില്‍ വിദേശത്ത് വെച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കൊല്ലം നീണ്ടകര സ്വദേശിയായ നന്ദുവിനെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച് പൊലീസ് പിടികൂടിയത്. പുത്തന്‍തുറ സ്വദേശിനിയായ അഞ്ജുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ വിദേശത്തായിരുന്ന നന്ദുവിനായി പൊലീസ് നേരത്തെ തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തിരുവനന്തപുരത്ത് വിമാനമിറങ്ങിയ പ്രതിയെ ഷാഡോ പൊലീസ് തടഞ്ഞുവെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ജൂലൈ 27-നായിരുന്നു അഞ്ജുവും നന്ദുവും തമ്മിലുള്ള വിവാഹം. എന്നാല്‍ വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും മാനസിക പീഡനം ആരംഭിച്ചതായി അഞ്ജുവിന്റെ പരാതിയില്‍ പറയുന്നു. വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം നന്ദു ആദ്യം സൗദിയിലെ ജോലിസ്ഥലത്തേക്ക് മടങ്ങുകയും പിന്നീട് അഞ്ജുവിനെ അവിടേക്ക് കൊണ്ടുപോകുകയുമായിരുന്നു. സൗദിയിലെത്തിയതിന് പിന്നാലെ രണ്ട് സുഹൃത്തുക്കളുടെ വീട്ടില്‍ ഡിന്നറിന് നന്ദു അഞ്ജുവിനെ കൂട്ടിക്കൊണ്ടുപോയിരുന്നു. എന്നാല്‍ പിന്നീട് അഞ്ജുവിനെ സംശയിച്ചുകൊണ്ടും സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ചും ക്രൂരമായി ഉപദ്രവിക്കാന്‍ തുടങ്ങുകയായിരുന്നുവെന്ന് യുവതി വെളിപ്പെടുത്തി.
സെപ്റ്റംബര്‍ 12-നാണ് നന്ദു ആദ്യമായി അതിക്രൂരമായി മര്‍ദിച്ചതെന്ന് അഞ്ജു പറയുന്നു. തുടര്‍ന്ന് സെപ്റ്റംബര്‍ 19-നും 30-നും മര്‍ദനം ആവര്‍ത്തിച്ചു. രാത്രിയിലും വെളുപ്പിനെയുമായിരുന്നു ക്രൂരമായ മര്‍ദനങ്ങള്‍. കുക്കര്‍, ലാപ്ടോപ്പ് ചാര്‍ജര്‍, മോപ്പ്, ബെല്‍റ്റ്, അടുക്കള ഉപകരണങ്ങള്‍ എന്നിവ ഉപയോഗിച്ച് ശരീരമാസകലം തല്ലുകയും, കത്തിയും സ്‌ക്രൂഡ്രൈവറും കൊണ്ട് തോളിലും വയറിലും കുത്തുകയും ചെയ്തു. ഇടിയേറ്റ് കൈ മുഴുവന്‍ ചതഞ്ഞ് പാടുകളായി. ഉപദ്രവിക്കുമ്പോള്‍ കരഞ്ഞതിന്റെ ശബ്ദം പുറത്തുകേട്ടെന്ന് പറഞ്ഞ് വീണ്ടും ഇടികല്ലിനിടിച്ചതായും അഞ്ജു നടുക്കത്തോടെ ഓര്‍ക്കുന്നു. സൗദിയിലെ ഫ്ലാറ്റിലായിരുന്നു ഇരുവരുടെയും താമസം. അവിടെ എത്തിയിട്ട് കുറച്ചു നാളുകള്‍ മാത്രമേ ആയിരുന്നുള്ളൂ എന്നതിനാല്‍ തൊട്ടടുത്ത ഫ്ലാറ്റില്‍ ആരാണുള്ളതെന്ന് പോലും തനിക്ക് അറിയില്ലായിരുന്നുവെന്ന് അഞ്ജു വ്യക്തമാക്കി.
തുടര്‍ച്ചയായ പീഡനം സഹിക്കാന്‍ വയ്യാതായതോടെ അഞ്ജു അവിടെ നിന്നും രക്ഷപ്പെട്ടോടി സെപ്റ്റംബര്‍ 30-ന് നാട്ടിലെത്തുകയായിരുന്നു. ദേഹമാസകലം പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സ തേടുകയും, കഴിഞ്ഞ മാസം ആദ്യം പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. സംഭവത്തില്‍ പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.
https://www.facebook.com/Malayalivartha


























